ജോസഫൈൻ്റെ രാജിയുണ്ടായത് എങ്ങനെ? സെക്രട്ടറിയറ്റിൽ രാജി സന്നദ്ധത അറിയിച്ചതോടെ അംഗീകരിക്കുകയായിരുന്നു. യോഗത്തിൽ ഉണ്ടായ സംഭവങ്ങൾ വിശദീകരിച്ചു. ജോസഫൈൻ്റെ രാജിയോടെ വിവാദങ്ങൾ അവസാനിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു.രാജിസന്നദ്ധത അറിയിച്ച എം സി ജോസഫൈൻ്റെ തീരുമാനം പാർട്ടി അംഗീകരിക്കുകയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അനുചിതമായ പരാമർശങ്ങൾ അവരിൽ നിന്നുമുണ്ടായി. ഇക്കാര്യത്തിൽ ജോസഫൈൻ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞു. യോഗത്തിൽ രാജി സന്നദ്ധത അറിയിച്ചതോടെ പാർട്ടി ആവശ്യം അംഗീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിവദങ്ങൾ അവസാനിച്ചെന്ന് വ്യക്തമാക്കിയെങ്കിലും ജോസഫൈനോട് സി പി എം രാജി ആവശ്യപ്പെട്ടോ എന്ന കാര്യത്തിൽ വിജയരാഘവൻ വ്യക്തത വരുത്തിയില്ല.ജൂലായ് ഒന്ന് മുതൽ ഒരാഴ്ച നീണ്ട് നിൽക്കുന്നതാണ് പരിപാടി. പുരോഗമന നിലപാടുകളെ ഉയർത്തിപ്പിടിക്കണം. ലിംഗനീതി വിഷയം സമൂഹം ഗൗരവപൂർവം ഏറ്റെടുക്കണം. വനിതകൾക്കെതിരായ അതിക്രമങ്ങൾ സി പി എം ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ 'സ്ത്രീപക്ഷ കേരളം' എന്ന പ്രചാരണ പരിപാടി സി പി എം സംഘടിപ്പിക്കുമെന്ന് എ വിജയരാഘവൻ പറഞ്ഞു. ജോസഫൈൻറെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജിവയ്ക്കുകയാണെന്ന തീരുമാനവും പുറത്ത് വരുന്നത്.
2017 മെയ് 27നായിരുന്നു എംസി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ജോസഫൈനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നതെന്നാണ് റിപ്പോർട്ട്. യോഗത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും ആരുടെയും പിന്തുണ ലഭിച്ചില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. വനിതാ കമ്മീഷൻ നിസ്സഹായരായ സ്ത്രീകളുടെ അവസാന അത്താണിയാണ്. പരാതിക്കാരോട് അന്തസ്സോടെ പെരുമാറണമെന്നും മാനുഷിക പരിഗണനയോടെ വേണം പെരുമാറേണ്ടത് എന്നും പി കെ ശ്രീമതി മാധ്യമങ്ങളോട് പ്രതികരിച്ചു. ജോസഫൈൻ തെറ്റ് ഏറ്റുപറഞ്ഞതായും പി കെ ശ്രീമതി വ്യക്തമാക്കി.
സെക്രട്ടറിയേറ്റ് യോഗത്തിലും ജോസഫൈൻ ഖേദം പ്രകടിപ്പിച്ചു. പാർട്ടി സെക്രട്ടേറിയേറ്റി രൂക്ഷമായ വിമർശനമുയർത്തി പി കെ ശ്രീമതി. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളുടെ മുന്നിലും പരസ്യമായി ജോസഫൈനെ തള്ളി ശ്രീമതിയെത്തിയത്. വിവാദ പരാമർശത്തെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈൻ വിശദീകരിച്ചു. എന്നാൽ, ഇ പി ജയരാജൻ അടക്കമുള്ള നേതാക്കൾ ജോസഫൈന്റെ നിലപാടിനെ വിമർശിച്ചു. ജോസഫൈന് എതിരെ കൂട്ടവിമർശനമാണ് ഉയർന്നത്. സംഭവം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നായിരുന്നു വിമർശനം. പാർട്ടിക്കും സർക്കാരിനും അവമതിപ്പുണ്ടാക്കിയെന്ന് നേതാക്കൾ പറഞ്ഞു.
Find out more: