യുവാക്കളെ സിപിഎം സ്വർണ്ണക്കടത്തിന് ഉപയോഗിക്കുന്നുവെന്നാരോപിച്ചു കെകെ രമ! കൃത്യമായ പരിശീലനം നൽകി പാർട്ടി തീരുമാനിക്കുന്ന ആളുകളെയാണ് റെഡ് വോളന്റിയർ ആക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ അർജുൻ റെഡ് വോളന്റിയർ ആയത് എങ്ങനെയാണെന്നും രമ ചോദിച്ചു. യുവാക്കളെ സിപിഎം സ്വർണ്ണക്കടത്തിന് ഉപയോഗിക്കുകയാണെന്ന ആരോപണവുമായി ആർഎംപി എംഎൽഎ കെകെ രമ. ഇത്തരം ആളുകൾ നേതൃത്വ സ്ഥാനത്ത് എത്തുന്നത് എങ്ങനെയാണെന്നാണ് രമയുടെ ചോദ്യം. ചെറുപ്പക്കാർ ക്രമിനിൽ സംഘത്തിന്റെ ഭാഗമാകുന്നത് നിസാരമായി കാണാൻ സാധിക്കില്ലെന്നും രമ വ്യക്തമാക്കി, ഏഷ്യാനെറ്റ് ന്യൂസിന്റെ പരിപാടിക്കിടെയായിരുന്നു പ്രതികരണം.
സ്വർണ്ണക്കടത്ത് കേസ് പ്രതിയായ ഷെഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അർജുനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിപ്പിച്ചത്. കടത്തിയ സ്വർണ്ണം അർജുനെ ഏൽപ്പിക്കാനാണ് നിർദ്ദേശം ലഭിച്ചതെന്ന് ഷെഫീഖ് മൊഴി നൽകി. അർജുനുമായി ഷെഫീഖ് നടത്തിയ ഫോൺ സംഭാഷണമാണ് തെളിവായത്. മുഹമ്മദ് ഷെഫീഖിനെ കൊച്ചിയിലെത്തിച്ച് അർജുനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. രാവിലെ പതിനൊന്നു മണിയോടെയാണ് കസ്റ്റംസ് ഓഫീസിൽ അർജുൻ ഹാജരായത്. ചോദ്യം ചെയ്യലിന് ശേഷം രാത്രി എട്ട് മണിയോടെയാണ് അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മാത്രമല്ല ചാനൽ പരിപാടിയ്ക്കിടെ പരാതി പറയാൻ വിളിച്ച സ്ത്രീയോടു കയർത്തു സംസാരിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ വടകര എംഎൽഎ കെകെ രമ. ജോസഫൈൻ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ലെന്ന് അവർ പറഞ്ഞു. ജോസഫൈനെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിയിൽ നിന്നും നീക്കം ചെയ്യണമെന്നും എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ഭർതൃപീഡനവും സ്ത്രീധനപീഡനവും വിളിച്ചറിയിക്കാനായി നടത്തിയ ചാനൽ പരിപാടിയ്ക്കിടെയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ പരാതിക്കാരിയോട് കയർത്ത് സംസാരിച്ചത്. സംഭവത്തിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ജോസഫൈനെതിരെ നിരവധിയാളുകൾ രംഗത്തെത്തുകയും ചെയ്തു.
ഭർത്താവ് ഉദ്രവിക്കാറുണ്ടെന്നും എന്നാൽ ഇതുവരെ പോലീസിൽ വിളിച്ച് അറിയിച്ചില്ലന്നും പറഞ്ഞ സ്ത്രീയോടു അനുഭവിച്ചോ എന്നായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പെട്ടെന്നുള്ള മറുപടി. സിപിഎം നേതാവിനെതിരായ പീഡനാരോപണത്തിൽ പാർട്ടിക്ക് സമാന്തരമായി പോലീസും കോടതിയുമുണ്ടെന്ന് മുമ്പൊരിക്കൽ പറഞ്ഞ നേതാവാണ് ജോസഫൈൻ. ഇരകളാക്കപ്പെടുന്ന മനുഷ്യർക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാർഷ്ട്യവും നിർദ്ദയവുമായ ശബ്ദത്തിലാണ് തുടക്കം മുതൽ ജോസഫൈൻ സംസാരിക്കുന്നത്. അതിനും പുറമേയാണ് താനിരിക്കുന്ന പദവിയുടെ അന്തസ്സത്ത എന്ത് എന്ന് പോലുമറിയാത്ത ഇത്തരം തീർപ്പുകളെന്ന് കെകെ രമ പറയുന്നു.
Find out more: