സർക്കാർ ജോലി വാഗ്ദാനം ചെയ്ത് എട്ടര കോടി തട്ടി: കേസിൽ ബിജെപി അറസ്റ്റിൽ! മൂന്നാം പ്രതി എറണാകുളം തൈക്കുടം വൈറ്റില മുണ്ടോലിൽ നടയ്ക്കാവിൽ ലെനിൻ മാത്യുവിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. രണ്ടാം പ്രതി രാജേഷ് കുമാറും ചെങ്ങന്നൂർ പോലീസിൽ കീഴങ്ങിയതിനെ തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ബി.ജെ.പി പ്രാദേശിക നേതാവായ സനു കേന്ദ്രനേതാക്കളും കേന്ദ്ര മന്ത്രിമാരുമായും തനിക്കുള്ള വ്യക്തി ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ തൊഴിൽ നൽകാമെന്നായിരുന്നുവാഗ്ദാനം. ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിക്കുന്നതിലേക്ക് എഫ്സിഐ കേന്ദ്ര ബോർഡംഗമെന്ന നിലയിൽ ലെനിൻ മാത്യു എന്നൊരാളെ പരിചയപ്പെടുത്തുകയും ഉദ്യോഗാർത്ഥികളെ വലയിലാക്കുകയായിരുന്നു എന്നാണ് പരാതി.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ഇവർ 35 ഓളം ഉദ്യോഗാർത്ഥികളിൽ നിന്നും ഏകദേശം എട്ടര കോടിയിലധികം രൂപ തട്ടിയെടുത്തതായി വിവിധ സ്ഥലങ്ങളിൽ നിന്നും പരാതി പോലീസിൽ ലഭിച്ചിരുന്നു. 20 ലക്ഷം രൂപ നൽകിയാൽ ജുനിയർ എൻജിനീയർ തസ്തികയിലേക്ക് ജോലി തരപ്പെടുത്തി കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. ഒന്നും രണ്ടും പ്രതികളായ സനുവും രാജേഷും ഉറപ്പു നൽകിയതിൻറെ അടിസ്ഥാനത്തിൽ 2019 ഒക്‌ടോബറിൽ സനുവിൻറെ വീട്ടിൽ വച്ചാണ് 10 ലക്ഷം രൂപ കൈമാറിയത്. മെമ്പർ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്ന ബോർഡ് വച്ച വാഹനത്തിലാണ് പ്രതികൾ എത്തിയിരുന്നത് എന്ന് പരാതിയിൽ പറയുന്നു.
മൂന്നാം പ്രതി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ബോർഡ് മെമ്പർ ആണെന്നും കോർപ്പറേഷനിൽ ഒഴിവുകൾ ധാരാളമുണ്ടെന്നും പറഞ്ഞാണ് പത്തനംതിട്ട സ്വദേശി നിതിനെ സമീപിച്ചത്. ജോലി ശരിയായി എന്ന് പറഞ്ഞ് ഒരു നിയമന ഉത്തരവും നിതിന് നൽകി. ഉത്തരവ് വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് താൻ പറ്റിക്കപ്പെട്ടുവെന്നും ചതിക്കപ്പെട്ടുവെന്നും നിതിന് മനസിലായത്. ആറു മാസത്തിനകം ജോലി കിട്ടുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, പറഞ്ഞതു പോലെ നടന്നില്ല. തുടർന്ന് 10 ലക്ഷം കൂടി ആവശ്യപ്പെട്ടതിൻ പ്രകാരം കഴിഞ്ഞ വർഷം മേയ് എട്ടിന് വീണ്ടും സനുവിൻറെ വീട്ടിൽ വച്ച് 10 ലക്ഷം രൂപ കൂടെ കൈമാറി.
ബാങ്കുകളിൽ നിന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും ബ്ലേഡ് പലിശക്ക് കടം വാങ്ങിയും വസ്തു വിറ്റും സനുവിന് പണം നൽകിയ ഉദ്യോഗാർത്ഥികളുo രക്ഷിതാക്കളും മറ്റ് മാർഗ്ഗങ്ങമില്ലാതെ ആന്മഹത്യയുടെ വക്കിലാണ്. പണം മടക്കി കിട്ടില്ലെന്ന് വന്നതോടെയാണ് നിതിൻ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയത്. 20 ലക്ഷം രൂപ നൽകിയാൽ ജുനിയർ എൻജിനീയർ തസ്തികയിലേക്ക് ജോലി തരപ്പെടുത്തി കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. ഒന്നും രണ്ടും പ്രതികളായ സനുവും രാജേഷും ഉറപ്പു നൽകിയതിൻറെ അടിസ്ഥാനത്തിൽ 2019 ഒക്‌ടോബറിൽ സനുവിൻറെ വീട്ടിൽ വച്ചാണ് 10 ലക്ഷം രൂപ കൈമാറിയത്.
മെമ്പർ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്ന ബോർഡ് വച്ച വാഹനത്തിലാണ് പ്രതികൾ എത്തിയിരുന്നത് എന്ന് പരാതിയിൽ പറയുന്നു. മൂന്നാം പ്രതി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ബോർഡ് മെമ്പർ ആണെന്നും കോർപ്പറേഷനിൽ ഒഴിവുകൾ ധാരാളമുണ്ടെന്നും പറഞ്ഞാണ് പത്തനംതിട്ട സ്വദേശി നിതിനെ സമീപിച്ചത്. ജോലി ശരിയായി എന്ന് പറഞ്ഞ് ഒരു നിയമന ഉത്തരവും നിതിന് നൽകി. ഉത്തരവ് വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് താൻ പറ്റിക്കപ്പെട്ടുവെന്നും ചതിക്കപ്പെട്ടുവെന്നും നിതിന് മനസിലായത്.
Find out more: