'ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്; ഷാഫി പറമ്പിലിനെതിരെ ട്രോൾ! സൈക്കിൾ ചവിട്ടുന്നതിനിടെ "ഞാനപ്പോഴേ പറഞ്ഞതാ വല്ല പദയാത്രയും മതിയെന്ന്." എന്ന് പ്രവർത്തകരോട് പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പെട്രോൾ വില വർദ്ധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സൈക്കിൾ റാലിക്കിടെ അബദ്ധം പിണഞ്ഞ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ.  സൈക്കിൾ റാലി ലൈവ് ചെയ്യുന്ന പ്രവർത്തകർ ഇത് ലൈവ് വീഡിയോ ആണെന്ന് വ്യക്തമാക്കിയതോടെയാണ് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടത്. 



   ഫേസ്ബുക്ക് ലൈവിനിടെയായിരുന്നു സൈക്കിൾ ചവിട്ടി മടുത്ത ഷാഫി പറമ്പിലിന്റെ പ്രതികരണം. അമളി പറ്റിയെന്ന് മനസിലായതോടെ ഡിലീറ്റ് ചെയ്യാൻ ഷാഫി പലതവണ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോ പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ രാഷ്ട്രീയ പ്രതിയോഗികൾ ദൃശ്യങ്ങൾ ഏറ്റെടുത്തു. ആത്മാർത്ഥതയില്ലാതെ എന്തിനാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത് എന്നാണ് അവരുടെ ചോദ്യം. പെട്രോൾ വില 100 കടന്നതിനെതിരെ നൂറ് കിലോമീറ്റർ സൈക്കിൾ ചവിട്ടിയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. കായംകുളം മുതൽ രാജ്ഭവൻ വരെയായിരുന്നു സൈക്കിൾ യാത്ര. രണ്ടാം ദിവസം കടമ്പാട്ട് കോണത്തുനിന്നും ആരംഭിച്ച സൈക്കിൾ യാത്ര സമാപിച്ചു. 



   അതേസമയം ജീവകാരുണ്യ സ്ഥാപനമായ ഐആർപിസിക്കെതിരായ ആരോപണത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഐആർപിസി. ഷാഫി പറമ്പിലിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ഐആർപിസി പ്രസ്താവനയിൽ പറഞ്ഞു. 2012 മുതൽ പ്രവർത്തനം ആരംഭിച്ച ജീവകാരുണ്യ പ്രസ്ഥാനമാണ് ഐആർപിസി. കണ്ണൂർ ജില്ലയിൽ 216 പ്രാദേശിക ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഐആർപിസി വിദേശ പണം സ്വീകരിക്കാറില്ല. ചെക്ക് ഉപയോഗിച്ചും ബാങ്ക് മുഖേനയുമാണ് സ്ഥാപനം പണം വിനിമയം നടത്തുന്നത്.പെട്രോൾ വില 100 കടന്നതിനെതിരെ നൂറ് കിലോമീറ്റർ സൈക്കിൾ ചവിട്ടിയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.  




   പതിനായിരത്തിൽ കൂടുതൽ സംഭാവന സ്വീകരിക്കാറില്ലെന്നും ഐആർപിസി വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അടക്കം ഐആർപിസി രംഗത്തുണ്ട്. ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷാഫി പറമ്പിലിന്റെ പ്രസ്താവന. ഷാഫിയുടെ പ്രവർത്തനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഐആർപിസി വ്യക്തമാക്കി.

Find out more: