കൊടകര കുഴൽപ്പണ കേസിൽ കുറ്റപത്രം സമർപ്പിച്ചു! 625 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രത്തിൽ 22 പ്രതികളും 216 സാക്ഷികളുമാണുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേസിൽ ഏഴാം സാക്ഷിയാണ്. അതായത് ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നതെന്നാണ് റിപ്പോർട്ട്. പണം എത്തിയത് കർണാടകയിൽ നിന്നാണ്.
പരാതിക്കാരനായ ധർമ്മരാജനെയാണ് പണം കൊണ്ടു വരാൻ ബിജെപി നേതാക്കൾ ഏൽപ്പിച്ചത്.കേസിൽ കെ സുരേന്ദ്രനും മകൻ ഹരികൃഷ്ണനും ഉൾപ്പെടെ 19 ബിജെപി നേതാക്കൾ സാക്ഷികളാണ്.പണം എത്തിച്ചതിലൂടെ ബിജെപി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണമെന്നും കള്ളപ്പണ ഉറവിടം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കേസിൽ അന്വേഷണം തുടരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിക്കേണ്ടത് എൻ ഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പുമാണ്. അതിനാൽ കുറ്റപത്രത്തിൻ്റെ പകർപ്പ് ഇ.ഡിക്കും ആദായ നികുതി വകുപ്പിനും കൈമാറുമെന്നും പോലീസ് കോടതിയിൽ അറിയിച്ചു.
കേസിൽ ഹൈക്കോടതിയുടെ ചില പരാമർശങ്ങളും ചർച്ചയായിരുന്നു. കവർച്ച ആകസ്മികമായി സംഭവിച്ചതല്ല, കൃത്യമായി ആസൂത്രണം ചെയ്തതാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഒരുപാട് നിഗൂഢമായ കാര്യങ്ങൾ പുറത്ത് വരാനുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ഒരുസംഘം കവർന്നത്. ഇതിൽ ഒരു കോടി 45 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നുവെങ്കിലും പ്രതികളാക്കാൻ കഴിയുന്ന തെളിവുകൾ ഇല്ലെന്നാണ് അന്വേഷ സംഘത്തിന്റെ നിലപാട്. കവർച്ച ചെയ്യപ്പെട്ട പണം മുഴുവൻ കണ്ടെത്തുക എന്നത് ദുഷ്‌കരമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിക്കേണ്ടത് എൻ ഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പുമാണ്. അതിനാൽ കുറ്റപത്രത്തിൻ്റെ പകർപ്പ് ഇ.ഡിക്കും ആദായ നികുതി വകുപ്പിനും കൈമാറുമെന്നും പോലീസ് കോടതിയിൽ അറിയിച്ചു. കേസിൽ ഹൈക്കോടതിയുടെ ചില പരാമർശങ്ങളും ചർച്ചയായിരുന്നു. കവർച്ച ആകസ്മികമായി സംഭവിച്ചതല്ല, കൃത്യമായി ആസൂത്രണം ചെയ്തതാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഒരുപാട് നിഗൂഢമായ കാര്യങ്ങൾ പുറത്ത് വരാനുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
Find out more: