കൂട്ടായ്മയൊരുക്കാൻ 'കലക്ടർ ബ്രോ'; ഇനി നിയമ സഹായം സൗജന്യമായി! മാധ്യമ ഇരകൾക്ക് നിയമ സഹായം മുതൽ മനശ്ശാസ്ത്രജ്ഞരുടെ സേവനം വരെ ഒരുക്കുന്ന വിധത്തിലാണ് സംവിധാനം ഒരുങ്ങുന്നത്. ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ എൻ പ്രശാന്ത് ഐഎഎസാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. നിരുത്തരവാദിത്വപരമായ മാധ്യമ പ്രവർത്തനത്തിന് ഇരയാകുന്നവർക്ക് സഹായമൊരുക്കാൻ കൂട്ടായ്മ ഒരുങ്ങുന്നു. ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ മികച്ച അഭിഭാഷകരുടെ നിയമ സഹായം ലഭ്യമാക്കാനുള്ള സംവിധാനം. മാനനഷ്ട (civil&criminal) കേസുകളിൽ സ്പെഷ്യലൈസ് ചെയ്തവരുടെ താരനിരയാണ് നമുക്ക് വേണ്ടി സജ്ജമാവുന്നത്. ഇരകൾക്ക് തികച്ചും സൗജന്യമായാണ് ഈ സേവനം. മനശ്ശാസ്ത്രജ്ഞന്റെ സേവനം മുതൽ, വേണ്ടി വന്നാൽ സുപ്രീം കോടതിയിലെ കേസ് നടത്തിപ്പ് വരെ. ഈയൊരു സംരംഭത്തിന്റെ നടത്തിപ്പ് സുമനസ്സുക്കളായ പ്രഗൽഭരുടെ കൂട്ടായ്മയിലൂടെയാണ് സാധ്യമാവുന്നത്- പ്രശാന്ത് ഐഎഎസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.



   വേട്ടയാടപ്പെട്ട 'മാധ്യമ ഇരകൾക്ക്' സമചിത്തത വീണ്ടെടുക്കാൻ വേണ്ട സന്ദർഭത്തിൽ കൗൺസലിംഗും, കേസ് നടത്താൻ വേണ്ട നിയമോപദേശവും മറ്റും സൗജന്യമായി നൽകാൻ പ്രഗൽഭരുടെ ഒരു കൂട്ടായ്മ സജ്ജമായതിന്റെ സന്തോഷം പങ്ക് വയ്ക്കട്ടെ. പണം വാങ്ങി, ചിലരുടെ വാർത്തകൾ മുക്കുകയും ഗതികേട് കൊണ്ട് അച്ചടിക്കേണ്ടി വരുമ്പോൾ 'പ്രമുഖൻ' എന്നെഴുതുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? പാവപ്പെട്ടവനെയും, തിരിച്ച് ഒന്നും ചെയ്യാൻ കെൽപ്പില്ലെന്ന് തോന്നുന്നവനെയും പരമാവധി എഴുതി നശിപ്പിക്കാൻ എന്താണ് കാരണം? എന്നെക്കാൾ ഇവരുടെ പീഢനം അനുഭവിക്കുന്ന ഒട്ടനവധിപ്പേരുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇരകൾ ഒരു കാര്യം മാത്രം മനസ്സിലാക്കുക - നിങ്ങൾക്ക് മാനഹാനി വരുത്തുന്ന വിധത്തിൽ ഒരു വാർത്ത അച്ചടിച്ചു/telecast ചെയ്ത്‌ കഴിയുന്ന നിമിഷം മുതൽ ആ മാധ്യമ സ്ഥാപനവും മാധ്യമപ്രവർത്തകനും കുറ്റവാളികളായി കഴിഞ്ഞു. ഇനി ഭയപ്പെടേണ്ടത് അവരാണ്. നിങ്ങളല്ല. നിയമപരമായി കൃത്യമായി നീങ്ങിയാൽ തടവും പിഴയും മാത്രമല്ല, ഭീമമായ നഷ്ടപരിഹാരവും തരാൻ അവർ ബാധ്യസ്ഥരാണ്. നിയമ പരിജ്ഞാനം ലവലേശം ഇല്ലാത്തവരാണ് ഇത്തരം വാർത്തകൾ അടിച്ചു വിടുന്നത് എന്നും മനസ്സിലാക്കുക.



   പൂർണമായ തെളിവ് സഹിതം കൊലപാതകം നടത്തുന്നത് പോലെയാണ് ഇവരുടെ വാർത്താറിപ്പോർട്ടുകൾ. വക്കീലിനും കോടതിക്കും വലിയ പണിയൊന്നും ചെയ്യേണ്ടതായിട്ടില്ല - വാർത്ത ഒന്ന് വായിച്ചാൽ മതി! ഒന്നോ രണ്ടോ നല്ല കേസ് വന്നാൽ മാധ്യമസ്ഥാപനം തന്നെ പൂട്ടി പോകാനും മതി. മിക്ക മാധ്യമ സ്ഥാപനങ്ങളും ഊതി പെരുപ്പിച്ച ബലൂൺ മാത്രമാണ് എന്നത് ഇരകൾക്ക് അറിയില്ല. നിങ്ങളിൽ പലരുടെയും ഔദാര്യത്തിലാണ് അവരുടെ നിലനിൽപ്പ് പോലും. ഇത്തരം കേസുകളിൽ സിവിൽ ആയും ക്രിമിനൽ ആയും നിയമനടപടി എടുക്കാൻ സാധിക്കും, അദ്ദേഹം പറഞ്ഞു. ഇനി, നാട്ടിലെ മാധ്യമം മാനഹാനി വരുത്തിയ അന്യനാട്ടിലെ പ്രവാസിയാണെങ്കിൽ എന്ത്‌ ചെയ്യും? അതിനും പരിഹാരമുണ്ട്.




  ഓൺലൈനായി വിദേശത്ത് വച്ച് നിങ്ങൾക്കത് കാണാനായാൽ അവിടത്തെ കോടതിയിൽ കേസ് നടത്താം. ഒരു പക്ഷേ അതിവേഗം, വലിയ നഷ്ടപരിഹാരത്തുക കൈക്കലാക്കുകയും ചെയ്യാം. വിദേശങ്ങളിലുള്ള പ്രഗൽഭ അറ്റോർണികൾ നിങ്ങളെ സഹായിക്കാനുണ്ടാവും. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സ്വയം പ്രഖ്യാപിത പ്രതികരണത്തൊഴിലാളികളെയും നിയമത്തിന് മുമ്പിൽ എത്തിക്കാനാവും. ഇനി, നാട്ടിലെ മാധ്യമം മാനഹാനി വരുത്തിയ അന്യനാട്ടിലെ പ്രവാസിയാണെങ്കിൽ എന്ത്‌ ചെയ്യും? അതിനും പരിഹാരമുണ്ട്. ഓൺലൈനായി വിദേശത്ത് വച്ച് നിങ്ങൾക്കത് കാണാനായാൽ അവിടത്തെ കോടതിയിൽ കേസ് നടത്താം. ഒരു പക്ഷേ അതിവേഗം, വലിയ നഷ്ടപരിഹാരത്തുക കൈക്കലാക്കുകയും ചെയ്യാം. വിദേശങ്ങളിലുള്ള പ്രഗൽഭ അറ്റോർണികൾ നിങ്ങളെ സഹായിക്കാനുണ്ടാവും. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സ്വയം പ്രഖ്യാപിത പ്രതികരണത്തൊഴിലാളികളെയും നിയമത്തിന് മുമ്പിൽ എത്തിക്കാനാവും.

Find out more: