തുടർന്ന് കേന്ദ്രസർക്കാർ കൂടുതൽ തുക അനുവദിച്ചതോടുകൂടിയാണ് നിർമ്മാണം പുനരാരംഭിച്ചതും വേഗം വെച്ചതും. സബ്മിഷനിലൂടെയും ചോദ്യങ്ങളിലൂടെയും നിരവധി തവണ കേന്ദ്ര സർക്കാരിന്റെ മുന്നിൽ തുരങ്കത്തിലെ നിർമ്മാണം സജീവമാക്കി നിർത്താൻ സാധിച്ചു. കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാരും കക്ഷി രാഷ്ട്രീയത്തിനപ്പുറം ആത്മാർത്ഥമായി ഇതിന്റെ പിന്നിൽ സഹകരിച്ചിട്ടുണ്ട്." "സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കേണ്ട പരിസ്ഥിതി വകുപ്പിന്റെ കത്തിടപാടുകൾ ലഭിക്കാൻ ഉണ്ടായ കാലതാമസം ആയിരുന്നു തുരങ്ക നിർമാണം ഇത്രയധികം നീണ്ടുപോകാൻ ഒരു കാരണം. നിർമാണം പൂർത്തിയാകുമ്പോൾ പലരും ക്രെഡിറ്റ് എടുക്കാൻ തിരക്ക് കൂട്ടുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.
ആറുമാസംകൊണ്ട് കണ്ണൂർ വിമാനത്താവളം മുതൽ കൊച്ചി മെട്രോ വരെ നടപ്പിലാക്കി ഉദ്ഘാടനം നടത്തിയവർ രണ്ടുമാസംകൊണ്ട് തുരങ്കം നിർമ്മാണം നടത്തി ഉദ്ഘാടനം ചെയ്യുന്നതിൽ അതിശയോക്തിയില്ല. അതുകൊണ്ടുതന്നെ യാതൊരു ക്രെഡിറ്റും പ്രതീക്ഷിച്ചല്ല ഈയൊരു ഉദ്യമം പൂർത്തീകരിക്കാൻ സമ്മർദ്ദം ചെലുത്തിയതും മുന്നിട്ടിറങ്ങിയതും." രമ്യാ ഹരിദാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. "പൂർണമായും കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുതിരാൻ തുരങ്കത്തിന്റെ ആദ്യഘട്ടം വാഹനത്തിന് തുറന്നു കൊടുക്കുമ്പോൾ ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ എന്നിവർ വിവിധഘട്ടങ്ങളിൽ സഹകരിച്ചത് നന്ദിയോടെ സ്മരിക്കുന്നു.
" അതേസമയം എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കടുത്ത പരിഹാസമാണ് ഉയരുന്നത്. "ഇവിടെ ഇടതു തുടർഭരണമാണെന്ന് സൗകര്യപൂർവ്വം മറന്ന് രണ്ട് മാസം കൊണ്ട് കുതിരാൻ പണിതെന്ന് പരിഹസിച്ച് ക്രെഡിറ്റ് ഏറ്റെടുക്കുകയാണോ? സ്ഥലമേറ്റെടുത്തത് സംസ്ഥാന സർക്കാർ. sണൽ പണിതത് നാഷ്ണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. കേന്ദ്ര-സംസ്ഥാന സഹകരണം അതാണല്ലോ ഫെഡറൽ സംവിധാനം. കുതിരാനിലൂടെ വാഹനം കുതിക്കട്ടെ. വിവാദ വികസനം ഇനി കേരളം വാഴില്ല." എന്നാണ് പ്രേമരാജൻ എന്നയാളുടെ കമന്റ്.