നിർണായക അഴിച്ചുപണികളുമായി കേരളം കോൺഗ്രസ്: ശദീകരിച്ച് ജോസ് കെ മാണി! നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഔദ്യോഗികമായ അറിയിപ്പ് പാർട്ടി നൽകിയിരുന്നില്ല. കേഡർ സംവിധാനത്തിലേക്ക് മാറാനുള്ള തീരുമാനത്തിൽ വെള്ളിയാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം അന്തിമമായ തീരുമാനം കൈക്കൊണ്ടു. ഇടതുപക്ഷ പാർട്ടികളുടെ പ്രവർത്തന രീതിയിൽ പാർട്ടിയുടെ ഘടനയിലും സ്വഭാവത്തിലുമടക്കം സർവ്വ മേഖലയിൽ മാറ്റം വരുത്താനാണ് കേരളാ കോൺഗ്രസ് എമ്മിൻ്റെ തീരുമാനമെന്നാണ് റിപ്പോർട്ട്. ഇടത് പാർട്ടികളുടെ മാതൃകയിൽ കേഡർ സംവിധാനത്തിലേക്ക് മാറുന്നുവെന്ന വാർത്തകൾക്ക് സ്ഥിരീകരണം നൽകി കേരളാ കോൺഗ്രസ് (എം). പി ജെ ജോസഫ് വിഭാഗത്തിൽ ആഭ്യന്തര പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ നേതാക്കൾ ഒപ്പം എത്താനുള്ള താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സംഘടനയിൽ അടിമുടി മാറ്റം ഉണ്ടാകേണ്ടതുണ്ട്.
പാർട്ടി ലീഡർ ചുമതലയുള്ള റോഷി അഗസ്റ്റിനുമായി ചെയർമാൻ ജോസ് കെ മാണി അടുത്ത ബന്ധം പുലർത്തുന്നത് പുതിയ പരിഷ്കാരങ്ങൾ തർക്കങ്ങളില്ലാതെ നടപ്പാക്കാൻ സഹായകമാകും. ഇതോടെ പാർട്ടിയുടെ മുഴുവൻ പിന്തുണയും ലഭ്യമാകും. സിപിഎമ്മിൽ നിന്നും സർക്കാരിൽ നിന്നുമായി ശക്തമായ പിന്തുണയുള്ളതിനാൽ പി ജെ ജോസഫ് വിഭാഗത്തിൽ നിന്നടക്കം കൂടുതൽ നേതാക്കളെയും പ്രവർത്തകരെയും ഒപ്പം എത്തിക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് ജോസ് പക്ഷമുള്ളത്.കേരളാ കോൺഗ്രസിലെ പിളർപ്പിന് പിന്നാലെ നിർണായക മാറ്റങ്ങൾക്ക് ആവശ്യമാണെന്ന വിലയിരുത്തലിലാണ് ജോസ് കെ മാണി പക്ഷമുള്ളത്. കെ എം മാണിയുടെ മരണവും അതിന് ശേഷം പാർട്ടിയിലുണ്ടായ പിളർപ്പും കേരളാ കോൺഗ്രസിൻ്റെ അടിത്തറയ്ക്ക് ഇളക്കമുണ്ടാക്കിയെന്ന വിലയിരുത്തലുമുണ്ട്. കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായത്. ആവശ്യമായ ഭേദഗതികളിൽ മാറ്റം വരുത്താനാണ് തീരുമാനമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പാർട്ടിയെ രാഷ്ട്രീയപരമായും സംഘടനാപരമായും ശക്തിപ്പെടുത്തേണ്ടതുണ്ട്.
പാർട്ടിയുടെ അടിത്തറ വിപുലീകരിക്കുകയാണ് ലക്ഷ്യം. ഇതിനായി കേരളാ കോൺഗ്രസിൻ്റെ ഭരണഘടന ഭേദഗതി ചെയ്യാൻ പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചതായി ജോസ് കെ മാണി വ്യക്തമാക്കി.കേഡർ സംവിധാനത്തിലേക്ക് മാറുന്നതിൻ്റെ ആദ്യപടിയായി ഭരണഘടനയിൽ ഭേദഗതി വരുത്താൻ കേരളാ കോൺഗ്രസ് എം തീരുമാനിച്ചു.പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി അംഗത്വ വിതരണത്തിൽ പുതിയ മാർഗങ്ങൾ സ്വീകരിക്കുകയാണ് പ്രധാന തീരുമാനം. ഇതിനായി മെമ്പർഷിപ്പിൽ നിർണായക മാറ്റങ്ങൾ വരുത്തുമെന്ന് ജോസ് കെ മാണി അറിയിച്ചു. ഓൺലൈനായി സ്വീകരിക്കാവുന്ന സാധാരണ അംഗത്വം, സജീവ അംഗത്വം എന്നീ രണ്ട് തരത്തിൽ പാർട്ടിയിൽ അംഗത്വമെടുക്കാനാകും. സജീവ അംഗത്വം സ്വീകരിക്കുന്നവർക്ക് മാത്രമാണ് പാർട്ടിയുടെ സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് രേഖപ്പെടുത്താനും അധികാരം ഉണ്ടായിരിക്കുക. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കേരളാ കോൺഗ്രസ് എം അനുഭാവികളെ ലക്ഷ്യമാക്കിയാണ് ഓൺലൈനായി സ്വീകരിക്കാവുന്ന സാധാരണ അംഗത്വം ഏർപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ നിന്നും പരിഗണന ലഭിക്കുമെന്ന് മാത്രമാണ് സാധാരണ അംഗത്വം സ്വീകരിക്കുന്നതിൻ്റെ പ്രത്യേകത. കേരളാ കോൺഗ്രസ് എമ്മിൻ്റെ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടിരുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയിലടക്കം അടിമുടി മാറ്റമുണ്ടാകും. നിലവിൽ 111 അംഗങ്ങളുള്ള സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയിൽ അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ഇനിമുതൽ സ്റ്റിയറിംഗ് കമ്മിറ്റിയിൽ 91 അംഗങ്ങൾ മാത്രമാകും ഉണ്ടാകുക. സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ എണ്ണം 25ൽ നിന്ന് 15 ആയി കുറയ്ക്കും. വാർഡ് കമ്മിറ്റിയിലും സംസ്ഥാന ഉന്നതാധികാര സമിതിയടക്കമുള്ള പാർട്ടി ഘടകങ്ങളിൽ അംഗങ്ങളുടെയും ഭാരവാഹികളുടെയും എണ്ണം കുറയ്ക്കും. താഴെ തട്ട് മുതലുള്ള പ്രവർത്തനം ശക്തിപ്പെടുത്താനാണ് അംഗങ്ങളുടെ എണ്ണം വെട്ടികുറയ്ക്കുന്നതെന്നും കേരളാ കോൺഗ്രസ് (എം) വ്യക്തമാക്കി.
Find out more: