ഡോക്ടറേറ്റ് വിവാദത്തിൽ ചിന്ത ജെറോമിനെ പിന്തുണച്ച് ശിവൻകുട്ടി! ചിന്ത ജെറോം നേരിടുന്ന സൈബർ ആക്രമണങ്ങൾ പരാജയപ്പെടുന്നവരുടെ പേക്കൂത്ത് മാത്രമാണെന്നും ദുരാരോപണങ്ങളെ നേരിട്ട് മുന്നേറാൻ ചിന്തയ്ക്ക് കഴിയുമെന്നും മന്ത്രി ആശംസിച്ചു.  ഡോക്ടറേറ്റ് വിവാദത്തിൽ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനു പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി. ചിന്ത ജെറോം നേരിടുന്ന സൈബർ ആക്രമണങ്ങൾ പരാജയപ്പെടുന്നവരുടെ പേക്കൂത്ത് മാത്രമാണെന്നും ദുരാരോപണങ്ങളെ നേരിട്ട് മുന്നേറാൻ ചിന്തയ്ക്ക് കഴിയുമെന്നും മന്ത്രി ആശംസിച്ചു. നവലിബറൽ കാലഘട്ടത്തിലെ മലയാള സിനിമയുടെ പ്രത്യയശാസ്ത്രം എന്ന വിഷയത്തിലായിരുന്നു ചിന്താ ജെറോമിൻ്റെ ഗവേഷണ പ്രബന്ധം.




   യുജിസിയുടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പോടു കൂടിയാണ് ചിന്താ ജെറോം ഗവേഷണം നടത്തിയത്. കർമമേഖലയിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന ചിന്ത ജെറോമിനു പലപ്പോഴായി ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ ഇതിനെ ആശയപരമായി പരാജയപ്പെട്ടവരുടെ പേക്കൂത്തായി മാത്രമേ കാണാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു. കഠിനാധ്വാനത്തിലൂടെ നേടിയ അംഗീകാരം ചിലർക്ക് സഹിക്കാൻ പറ്റുന്നില്ലെന്നും ഇതിനു കണ്ണുകടിയെന്നല്ലാതെ മറ്റൊന്നും പറയാൻ കഴിയില്ലെന്നും പി കെ ശ്രീമതി വിമർശിച്ചു. ചിന്ത ജെറോമിനെതിരെ രംഗത്തെത്തിയ ശ്രീജിത്ത് പണിക്കരെയും പി കെ ശ്രീമതി കുറിപ്പിൽ പേരെടുത്തു പറഞ്ഞു വിമർശിച്ചു.



   സമൂഹമാധ്യമങ്ങളിൽ നേരിടുന്ന രൂക്ഷവിമർശനത്തിനു പിന്നാലെ മുൻ മന്ത്രി പി കെ ശ്രീമതിയും ചിന്താ ജെറോമിനെ പിന്തുണച്ച് എത്തിയിരുന്നു.  ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡും പൂർത്തിയാക്കിയ ശേഷമാണ് ചിന്ത ഗവേഷണം ആരംഭിച്ചതെന്നും എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റായ ചിന്ത ഇപ്പോൾ ഡിവൈഎഫ്ഐയുടെ കേന്ദ്ര കമ്മിറ്റിയംഗമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുൻപ് ഡിവൈഎഫ്ഐയും വിഷയത്തിൽ ചിന്തയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. സൈബർ ആക്രമങ്ങൾക്ക് പിന്നിൽ കോൺഗ്രസ്, ലീഗ് പ്രവർത്തകരടെയും ബിജെപിക്കാരുടെയും സ്ത്രീവിരുദ്ധ മനോഭാവമാണെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതികരണം.




    അഭിനന്ദിക്കുന്നതിനു പകരം ആക്രമിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ വിരോധവും സ്ത്രീവിരുദ്ധതയും മൂലമാണെന്നും ഇത് അംഗീകരിക്കില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. കഠിനാധ്വാനത്തിലൂടെ നേടിയ അംഗീകാരം ചിലർക്ക് സഹിക്കാൻ കഴിയാത്തതിനാലാണ് വിവാദമുണ്ടാക്കുന്നതെന്ന് ചിന്തയെ പിന്തുണച്ച് പി കെ ശ്രീമതി പറഞ്ഞു. ഇതിന് കണ്ണുകടിയെന്ന് അല്ലാതെ എന്തുപറയാനാകുമെന്നായിരുന്നു ശ്രീമതി ടീച്ചറുടെ പരിഹാസം. ബിജെപി അനുഭാവി ശ്രീജിത്ത് പണിക്കരുടെ പേര് പരാമർശിച്ചായിരുന്നു പരാമർശം. "അസൂയക്കും വിദ്വേഷത്തിനും ഒന്നും മരുന്നില്ലല്ലോ. സോഷ്യൽ മിഡിയയിൽ ശ്രീജിത്തിനെ പോലുള്ള രാഷ്ട്രീയ നിരീക്ഷകരെന്നു പറയുന്നവരുടെ നിരീക്ഷണം കാണുമ്പോൾ തോന്നി പോകുന്നത് ഇതു മാത്രം. 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം." പികെ ശ്രീമതി കുറിച്ചു.

Find out more: