50 വർഷം ഭരിച്ച ബാങ്ക് കൈവിട്ടു, യുഡിഎഫിന് കനത്ത തിരിച്ചടി! ചർച്ചയിൽ പ്രസിഡന്റ് ജോജി അലക്സ് നേതൃത്വം നൽകുന്ന പതിമൂന്നംഗ യുഡിഎഫ് ഭരണസമിതിക്കെതിരെ കേരള കോൺഗ്രസ് എമ്മിന്റെയും സിപിഐഎമ്മിന്റെയും ഉൾപ്പെടെ എട്ട് അംഗങ്ങൾ ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ് കടമ്പൻകുഴി അവതരിപ്പിച്ച അവിശ്വാസത്തെ പിന്തുണയ്ക്കുകയായിരുന്നു. ഇതോടെ തുടർച്ചയായ 50 വർഷക്കാലം ഭരണം നടത്തി വരുന്ന ബാങ്കിൽ നിന്ന് യുഡിഎഫ് പുറത്തായി. തുടർന്ന് ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ് കടമ്പൻകുഴിയ്ക്ക് ബാങ്ക് പ്രസിഡന്റ് ചാർജ് നൽകി വൈക്കം എ ആർ ഉത്തരവിറക്കി. കീഴൂർ സർവീസ് സഹകരണ ബാങ്കിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. വൈക്കം അസിസ്റ്റന്റ് രജിസ്ട്രാർ ജോസഫിന്റെ അധ്യക്ഷതയിലാണ് അവിശ്വാസ പ്രമേയം ചർച്ചയ്‍ക്കെടുത്തത്.





   കീഴൂർ സർവീസ് സഹകരണ ബാങ്കിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. വൈക്കം അസിസ്റ്റന്റ് രജിസ്ട്രാർ ജോസഫിന്റെ അധ്യക്ഷതയിലാണ് അവിശ്വാസ പ്രമേയം ചർച്ചയ്‍ക്കെടുത്തത്. കേരള കോൺഗ്രസ് എം മുന്നണി വിട്ടത് നിയോജക മണ്ഡലത്തിലും ജില്ലയിലും കനത്ത വിലയാണ് യുഡിഎഫ് നൽകേണ്ടി വരുന്നത്. കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാന്റെ വീടിനു മുറ്റത്തെ ബാങ്കിന്റെ അധികാര നഷ്ടം വലിയ തിരിച്ചടിയായാണ് മോൻസ് ജോസഫും അനുകൂലികളും കാണുന്നത്. കെപിസിസിയും ഡിസിസിയും തിെഞ്ഞെടുപ്പ് അവലോകനത്തിൽ വിലയിരുത്തിയത് പോലെ കറക്കുന്ന പശുവിനെ വിറ്റശേഷം അറക്കുന്ന മൂരിയെ വാങ്ങിയ അവസ്ഥയിലാണ് കോൺഗ്രസ് എന്ന പരിഹാസമാണ് ഉയരുന്നത്. ജോസഫ് ഗ്രൂപ്പിന് രണ്ട് അംഗങ്ങളുള്ള ബാങ്കിൽ ഒരാൾ കൂടി കേരള കോൺഗ്രസ് എമ്മിന് ഒപ്പം അവിശ്വാസത്തെ പിന്തുണച്ചു.





   അടുത്ത ദിവസങ്ങളിൽ ബാക്കി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കും. അവിശ്വാസം പാസായശേഷം കീഴൂരിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടന്നു.  പ്രകടനത്തിന് ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോയി നടുവിലേടം, ജോർജ് കടമ്പൻകുഴി, വർഗീസ് തോപ്പിൽ, സിജി മാത്യു, ആശാ അശോക്, മോഹൻദാസ് പുത്തൻപുരയ്ക്കൽ,ബൈജു ഈട്ടിമലയിൽ, ലിസി ജോയ്സ് എൽഡിഎഫ് നേതാക്കളായ കെജി രമേശൻ ,കെ യു വർഗീസ്, ടി എസ് ശരത്ത്, എം എസ് പ്രസന്നകുമാർ, കുരുവിള ആഗസ്തി, സാബു കുന്നേൽ ടി എ ജയകുമാർ, ജോസ് തോമസ് നിലപ്പനകൊല്ലി, സേവ്യർ കൊല്ലപ്പള്ളി, എം ആർ മണി, എൻ സി ജോയി, അജിത്ത് അംബിക സദനം, എ റ്റി വിജയകുമാർ, വി കെ അശോക് കുമാർ, ലുക്കാ മംഗളമായിപറമ്പിൽ റോയ് വര്ഗീസ്, തങ്കച്ചൻ പാറയിൽ, ഷാജി ഇഞ്ചിക്കാല, ജോസ് മോൻപാറയിൽ തുടങ്ങിയവർ നേതൃത്വം നൽകി. 





  ഒപ്പം കീഴൂർ സർവീസ് സഹകരണ ബാങ്കിലെ ഭരണം കൂടി നഷ്ടമായത് വലിയ തിരിച്ചടിയായാണ് ജില്ലയിലെ യുഡിഎഫ് കണക്കാക്കുന്നത്. ഇന്ന് ജില്ലാ യുഡിഎഫ് യോഗം ചേർന്നെങ്കിലും അവിശ്വാസത്തിലൂടെ കീഴൂർ സർവീസ് സഹകരണ ബാങ്കിലെ ഭരണം നഷ്ടമായ വിഷയം ചർച്ച ആയിരുന്നില്ല. എന്നാൽ സ്ഥലം എംഎൽഎ കൂടി ആയിട്ടുള്ള മോൻസ്‌ ജോസഫിന്റെ പിടിപ്പുകേടാണ് അൻപത് വർഷം തുടർച്ചയായി ഭരിക്കുന്ന ഒരു ബാങ്ക് നഷ്ടമാകാൻ കാരണമെന്നാണ് ജോസഫ് വിഭാഗത്തിലെ തന്നെ ഒരു ഗ്രൂപ്പ് ആരോപിക്കുന്നത്. ബാങ്ക് ഭരണസമിതി നഷ്ടമായ സാഹചര്യത്തിൽ അവിശ്വാസത്തിന് ഒപ്പം നിന്ന ജോസഫ് വിഭാഗത്തിലെ അംഗത്തിനെതിരെ നടപടിയുണ്ടായേക്കും. ജില്ലാ യുഡിഎഫ് യോഗത്തിലും കേരള കോൺഗ്രസ് നേതൃയോഗത്തിലും ഭരണസമിതി നഷ്ടമാകാൻ ഉണ്ടായ സാഹചര്യം മോൻസ് ജോസഫ് വിശദീകരിക്കേണ്ടിവരും.

Find out more: