പഞ്ചാബിലെ പുതിയ മുഖ്യ മന്ത്രി ആരാകും? ഇന്ന് ഉച്ചയ്ക്ക് ശേഷമോ നാളെയോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതോടെ അമരീന്ദർ നിലപാട് കടുപ്പിച്ചത് നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കും വരെ പഞ്ചാബിൽ തുടരാൻ എഐസിസി നിരീക്ഷകൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ക്യാപ്റ്റൻ അമരീന്ദർ സിങ് രാജിവച്ചതോടെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ് നേതൃത്വം. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ക്യാപ്റ്റൻ അമരീന്ദർ സിങ് രാജിവച്ചതോടെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ് നേതൃത്വം.
അംബികാ സോണി, സുനൽ ഝക്കർ, വിജയ് ഇന്ദർ സിംഗ്‌ല, പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ പ്രതാപ് സിങ് ബജ്‌വ, മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊച്ചുമകനും എംപിയുമായ രവ്‌നീത് സിങ് ബിട്ടു, കുൽജിത്ത് സിങ് നാഗ്ര എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. അമരീന്ദറിൻ്റെ എതിരാളിയും പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത കുറവാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദറിൻ്റെ പടിയിറക്കമുണ്ടായത് കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ ഇടപെടലോടെയാണ്. ഇക്കാര്യം അമരീന്ദർ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തതോടെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കണിശത വേണമെന്ന നിലപാടിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം. മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിൽ ഹൈക്കമാൻഡാകും അന്തിമ തീരുമാനം സ്വീകരിക്കുക. ഈ സാഹചര്യത്തിൽ എഐസിസി നിരീക്ഷകരായി നിയോഗിക്കപ്പെട്ട അജയ് മാക്കനും ഹരീഷ് ചൗധരിയും എംഎൽഎമാരുടെ അഭിപ്രായം തേടുകയും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ വിവരമറിയിക്കുകയും ചെയ്യും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒറ്റ പേരെന്ന ഫോർമുലയിലേക്കാണ് ഹൈക്കമാൻഡ് നീങ്ങുന്നത്. ജനകീയ നേതാവ് കൂടിയായ അമരീന്ദറിൻ്റെ നിലപാട് തുടർനിലപാട് ഹൈക്കമാൻഡ് നിരീക്ഷിക്കുന്നുണ്ട്. എംഎൽഎമാരുമായി ചർച്ച നടത്തി പഞ്ചാബിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. പട്ടികയിലുള്ള പേരുകളിൽ സംസ്ഥാനത്തെ മുതിർന്ന നേതാവായ അംബികാ സോണിക്കാണ് കൂടുതൽ പരിഗണനയെന്നാണ് റിപ്പോർട്ട്. ഇവരെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡിന് താൽപ്പര്യമുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് അംബികാ സോണി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജനകീയ മുഖം എന്നതാണ് മാനദണ്ഡമെങ്കിൽ സുനൽ ഝക്കറിന് കൂടുതൽ പരിഗണന ലഭിച്ചേക്കും. സമുദായ സമവാക്യം അദ്ദേഹത്തിന് കാര്യങ്ങൾ അനുകൂലമാക്കുന്നുണ്ട്. മുഖ്യമന്ത്രി ഹിന്ദു വിഭാഗത്തിൽ നിന്നുള്ളയാളും പിസിസി പ്രസിഡൻ്റ് ജാട്ട് - സിഖ് സമുദായത്തിൽ നിന്നുള്ള വ്യക്തിയുമാകുമ്പോൾ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുന്നതിനാൽ അമരീന്ദറിനെ അനുനയിപ്പിക്കേണ്ട ബാധ്യത കോൺഗ്രസ് നേതൃത്വത്തിനുണ്ട്. ജനകീയ മുഖമെന്ന നിലയിൽ അമരീന്ദറിനെ ഒപ്പം നിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തൽ പാർട്ടിക്കുണ്ട്. ഈ സാചര്യത്തിലാണ് സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിഗമനത്തിലേക്ക് നേതൃത്വം എത്തുന്നത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച അമരീന്ദറിൻ്റെ പുതിയ നീക്കം എന്താകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതോടെ ക്യാപ്റ്റൻ്റെ നീക്കം തടയാൻ കോൺഗ്രസ് നിയമവിദഗ്ധരുടെ ടീം രൂപീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദറിനെ മാറ്റിയതിൽ ഒരു വിഭാഗം നേതാക്കൾ എതിർപ്പ് പരസ്യമാക്കുന്നുണ്ട്. ഇവർ അമരീന്ദറുമായി സംസാരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കില്ല.
Find out more: