നാർക്കോട്ടിക് ജിഹാദിനു പുറമെ 'ഈഴവ ഗൂഢ പദ്ധതികളും ഉടലെടുക്കുന്നു; പരാമർശവുമായി ഫാ. റോയി കണ്ണൻചിറ! കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് 'സ്ട്രാറ്റജിക്കായ' പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം കൊടുക്കുന്നുണ്ട് എന്നാണ് ദീപിക ബാലസഖ്യം ഡയറക്ടറായ ഫാ റോയി കണ്ണൻചിറ സി എം ഐയുടെ ആരോപണം. സെപ്റ്റംബർ 18ന് വൈകിട്ട് ഏഴ് മണിക്ക് ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലുള്ള സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി നടത്തിയ ഓൺലൈൻ പരിശീലന പരിപാടിയിലാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ഓൺലൈൻ മാധ്യമമായ ട്രൂ കോപ്പി തിങ്കാണ് വൈദികന്റെ വീഡിയോ അടക്കം പുറത്തുവിട്ട് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നാർക്കോട്ടിക്, ലൗ ജിഹാദ് ആരോപണങ്ങൾക്ക് പിന്നാലെ കത്തോലിക്ക പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാരും രംഗത്തുവന്നതായി കത്തോലിക്കാ സഭ.ലൗ ജിഹാദിനെക്കുറിച്ചും നാർക്കൊട്ടിക്സ് ജിഹാദിനെക്കുറിച്ചും നമ്മൾ കൂടുതൽ സംസാരിക്കുന്നുണ്ട്." അതോടൊപ്പം തന്നെ മറ്റ് ഇതര സമുദായങ്ങളിലേക്കും പെൺകുട്ടികൾ ആകർഷിക്കപ്പെടുന്നുണ്ടെന്ന് ഫാദർ റോയി കണ്ണൻചിറ പറയുന്നു."കോട്ടയത്തുള്ള ഒരു സിറോ മലബാർ ഇടവകയിൽ നിന്നും ഒരു മാസത്തിനിടെ ഒമ്പത് പെൺകുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണ്. ഇത്തരത്തിൽ പെൺകുട്ടികളെ കൊണ്ടുപോകുന്നതിന് തന്ത്രപരമായ പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ട് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് വരെ വിവരം ലഭിച്ചതായാണ് റോയ് കണ്ണൻചിറ പ്രസംഗിച്ചത്. നമ്മൾ ജാഗ്രത ഇല്ലാത്തവരാണെന്നും അതാണ് നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും വൈദികൻ പറയുന്നു.
അവരുടെ മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമ്മുടെ മക്കളെ വിശ്വാസത്തിൽ നിലനിർത്താനും നമ്മുടെ മക്കളെ മാതാപിതാക്കളിൽ നിന്നും ചേർത്ത് നിർത്തിക്കൊണ്ട് കത്തോലിക്ക സഭ രൂപീകരണത്തിന്റെ ഭദ്രത ഉറപ്പുവരുത്താനും ഇതിന് വേണ്ടി മാത്രം ജീവിതം സമർപ്പിച്ചിരിക്കുന്ന മാതാദ്ധ്യാപകർക്ക് വൈദികർക്ക് കഴിയുന്നില്ല എന്നുള്ളത് ഇന്നത്തെ വർത്തമാനകാല കത്തോലിക്കാ സഭ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണെന്നും' ഫാദർ റോയി കണ്ണൻചിറ വേദ പാഠ അദ്ധ്യാപകർക്ക് മുന്നറിയിപ്പ് കൊടുക്കുന്നുമുണ്ട്. 'നമ്മുടെ മക്കളെ തട്ടിക്കൊണ്ട് പോകുവാൻ ശത്രുക്കൾ, പ്രണയം നടിച്ചാണെങ്കിലും അല്ലെങ്കിലും നമ്മുടെ മക്കളെ സ്വന്തമാക്കുവാൻ സഭയുടെ എതിർപക്ഷത്ത് നിൽക്കുന്നവർ ഒരുക്കം നടത്തുന്നു.
മുസ്ലീങ്ങൾ തട്ടിക്കൊണ്ട് പോകുന്നതിനു പുറമേ എസ്എൻഡിപിയ്ക്ക് കത്തോലിക്കാ പെൺകുട്ടികളെ കല്യാണം കഴിയ്ക്കാനുള്ള ഗൂഢ പദ്ധതിയുണ്ടെന്നാണ് ബിഷപ്പ് ആനിക്കുഴിക്കാട്ടിൽ അന്ന് പറഞ്ഞത്. കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, അന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും പ്രവർത്തകർ തെരുവിലിറങ്ങുകയും ചെയ്തിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കൽ കണിച്ചുകുളങ്ങരയിലെത്തി ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.ഇടുക്കി രൂപതാ മെത്രാനായിരുന്ന മാത്യു ആനിക്കുഴിക്കാട്ടിലാണ് ലൗ ജിഹാദിനൊപ്പം എസ്എൻഡിപിയുടെ ഗൂഢ പദ്ധതിയെക്കുറിച്ച് ആരോപിച്ചത്.
Find out more: