20 വർഷം പഠിച്ചിട്ടും മാർക്സിസം മനസിലായില്ല; കോൺഗ്രസിന് ജലദോഷമെങ്കിൽ സിപിഎമ്മിന് രക്താർബുദമെന്ന് ചെറിയാൻ ഫിലിപ്പ്! കോൺഗ്രസ് അംഗത്വം സ്വീകരിച്ചുകൊണ്ട് സംസാരിക്കവെയാണ് ചെറിയാൻ ഫിലിപ്പിൻറെ വാക്കുകൾ. കഴിഞ്ഞ ഇരുപത് വർഷം പഠിച്ചിട്ടും മാർക്സിസം തനിക്ക് മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'സ്റ്റഡി ക്ലാസുകളിലെല്ലാം പങ്കെടുത്തു. അവിടുത്തെ സൈദ്ധാന്തികന്മാരോട് സംശയങ്ങൾ ചോദിച്ചു. അവർക്കും അറിയില്ലെന്നും" ചെറിയാൻ ഫിലിപ്പ് പറഞ്ഞു പൊട്ടിക്കരഞ്ഞു ഇറങ്ങിപ്പോയ താൻ പൊട്ടിച്ചിരിച്ചുകൊണ്ട് ആഹ്ളാദപൂർവം തറവാട്ടിലേക്ക് കടന്നുവരികയാണ് ചെറിയാൻ ഫിലിപ്പ്. ഇരുപത് വർഷക്കാലം എൻറെ തറവാട്ടിൽ ഞാൻ ഉണ്ടായിരുന്നില്ല. എകെജി സെൻററിൻറെ പരസിസരത്ത് ആയിരുന്നു.




   അവിടെ നടക്കുന്ന കാര്യങ്ങൾ എല്ലാം അറിയാമായിരുന്നെങ്കിലും ഒറ്റക്കാര്യത്തിൽ എനിക്ക് കുറവുണ്ടായിരുന്നു. എൻറെ നാവ് അനങ്ങുമായിരുന്നില്ല. കാരണം ആ പാർട്ടിയുടെ സഹയാത്രികൻ ആണെങ്കിൽ പോലും അവിടെ സ്വാതന്ത്രമില്ല"- ചെറിയാൻ ഫിലിപ്പ് പറഞ്ഞു. "ഞാൻ ഇവിടെ നിന്നും പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയത്. ഇന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് ആഹ്ളാദപൂർവം തറവാട്ടിലേക്ക് കടന്നുവരികയാണ്. കാരണം നിങ്ങൾക്കറിയാം. മാനസികമായ അടിമത്തത്തിൻറെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞാണു ഞാൻ ഇവിടെ വരുന്നത്. ഇരുപത് വർഷക്കാലം എൻറെ തറവാട്ടിൽ ഞാൻ ഉണ്ടായിരുന്നില്ല.  "ഇരുപത് വർഷമായിട്ടും ചെറിയാൻ ഫിലിപ്പ് എന്തുകൊണ്ട് സിപിഎമ്മിൽ മെമ്പർഷിപ്പ് എടുത്തില്ലെന്ന് പലരും ചോദിച്ചു. ഞാൻ മാർക്സിസത്തെക്കുറിച്ച് പഠിക്കുകയായിരുന്നു. 




  ഇരുപത് വർഷം പഠിച്ചിട്ടും മാർക്സിസം തനിക്ക് മനസിലായിട്ടില്ല. സ്റ്റഡി ക്ലാസുകളിലെല്ലാം പങ്കെടുത്തു. അവിടുത്തെ സൈദ്ധാന്തികന്മാരോട് സംശയങ്ങൾ ചോദിച്ചു. അവർക്കും അറിയില്ല. മാർക്സിസ്റ്റ് പാർട്ടിയുടെ പേര് ലേബലിൽ മാത്രമാണ്." ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പാർട്ടിയുടെ ചരിത്രം താൻ പഠിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലിൽ വെള്ളം പാൽ ഇല്ലാതായത് പോലെ മാർക്സിസത്തിൽ വെള്ളം ചേർത്ത് മാർക്സിസം തന്നെ ഇല്ലാതെയായെന്നും ചെറിയാൻ ഫിലിപ്പ് വിമർശിച്ചു. "ഇവിടെ കോൺഗ്രസ് തകർന്നു ഇനി ഉയിർത്തെഴുന്നേൽപ്പ് ഇല്ലെന്ന് പറയുന്നു. എവിടെയാണ് തകർന്നത്? കോൺഗ്രസ് ഒരിക്കലും തകരില്ല. കോൺഗ്രസിൻറെ ജനിതക വിത്തുകൾ കാലത്തെ അതിജീവിക്കുന്നതാണ്. വളക്കൂറുള്ള മണ്ണ് വേണമെന്നില്ല. പാറപ്പുറത്ത് വിതച്ചാലും അൽപ്പം വെള്ളം കൊടുത്താൽ മുളച്ച് പൊന്തും. ഇവിടെ കോൺഗ്രസിന് ഒന്നും സംഭവിച്ചിട്ടില്ല. 




  കാലാവസ്ഥാ മാറ്റം മൂലം ഉണ്ടായിട്ടുള്ള ജലദോഷം മാത്രമാണ്. കോൺഗ്രസിന് ജലദോഷമാണെങ്കിൽ സിപിഎമ്മിന് മാരകമായ രക്താർബുദമാണ് പിടിപെട്ടിരിക്കുന്നത്"- ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ശിഷ്ട ജീവിതം കോൺഗ്രസിനായി സമർപ്പിക്കാൻ താൻ തയ്യാറാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. "അതിന് പദവിയൊന്നും വേണ്ട. അധികാരം വെട്ടിപ്പിടിക്കാനല്ല ഇവിടെ വന്നിട്ടുള്ളത്. കെപിസിസി ഏൽപ്പിക്കുന്ന ഏത് പണിയും നിർവഹിക്കാൻ തയ്യാറാണ്." അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസിൻറെയും കെപിസിസിയുടെയും ഭാരവാഹിയായിരിക്കെ ഈ ഓഫിസിലെ വട്ടമേശയിൽ കിടന്നുറങ്ങിയിട്ടുണ്ട്.

Find out more: