കെ സുധാകരന് മറുപടിയുമായി മുല്ലപ്പള്ളിയും സുധീരനം! വിമർശനങ്ങളോട് മൗനം പാലിക്കാലിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ മൗനം വാചാലമാണ്, കൂടുതൽ പറയിപ്പിക്കരുത്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പുനസംഘടന നടത്തുന്നത് രാഷ്ട്രീയമായി അധാർമികമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെ സുധാകരന്റെ ആരാധകരായ കെ എസ് ബ്രിഗേഡിന് ഫാസിസ്റ്റ് സ്വഭാവമെന്നായിരുന്നു സുധീരന്റെ വാദം. കെപിസിസി അധ്യക്ഷൻ കെ സുധാകരന് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും രംഗത്ത്. വൈരാഗ്യബുദ്ധിയോടെ ആരോടും ഇന്നുവരെ പെരുമാറിയിട്ടില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.




  എന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് പറയുമ്പോൾ അതിന്റെ വിശ്വാസത്തെ പോലും ചോദ്യം ചെയ്യുന്ന ഒരു പ്രസ്ഥാവന ആയിപ്പോയി ആ പ്രസ്ഥാവന." എന്ന് അദ്ദേഹം പറഞ്ഞു. "ഞാൻ മത്സരിക്കാൻ നിൽക്കുന്നു, ഞാനത് പ്രഖ്യാപിക്കുന്നു.  "അദ്ദേഹം പ്രസിഡന്റായതിന് ശേഷം അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് ഏതെങ്കിലും ഒരു വാക്ക് എവിടെയെങ്കിലും വച്ച് പറഞ്ഞതായി ചൂണ്ടിക്കാണിക്കാനുണ്ടോ. ഒന്നും പറഞ്ഞിട്ടില്ല. പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ മുന്നോട്ടുള്ള പ്രയാണത്തിൽ ഒരു തടസവും സൃഷ്ടിക്കാൻ പാടില്ലെന്ന് എനിക്ക് നിർബന്ധബുദ്ധിയുണ്ട്. അതുകൊണ്ടാണ് ഞാൻ മൗനിയായി നിൽക്കുന്നത്. പക്ഷെ എന്റെ മൗനം വാചാലമാണെന്ന കാര്യം കേരളത്തിലെ പൊതുസമൂഹത്തിനറിയാം.



  പിന്നെ അദ്ദേഹം പറഞ്ഞ കാര്യത്തിനൊക്കെത്തന്നെ ഉത്തരം കേരളത്തിലെ പൊതുസമൂഹം തന്നെ പറയുമെന്ന് വിശ്വസിക്കുന്നു." അദ്ദേഹം പറഞ്ഞു. പരസ്യപ്രസ്താവന പാടില്ലെന്ന് പറഞ്ഞ കെ സുധാകരൻ തന്നെ അത് ലംഘിച്ചുവെന്ന് വി എം സുധീരൻ. അദ്ദേഹം തന്നെ പാർട്ടിക്കാരെക്കുറിച്ചും സഹപ്രവർത്തകരെക്കുറിച്ചും പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് സുധീരൻ പറഞ്ഞു. അദ്ദേഹത്തിന്റെ ശൈലി കണ്ണൂർ രാഷ്ട്രീയത്തിൽ പോലും ഗുണകരമാകുമെന്ന് പറയാനാകില്ല. 



കാരണം നാല് എംഎൽഎമാരുണ്ടായിരുന്നത് രണ്ട് എംഎൽഎമാരായി ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മുൻഗാമികൾക്കെതിരായ വിമർശനം കസേരയുടെ അന്തസിന് ചേരാത്തതാണ്.  കൂടാതെ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആരാധക വൃന്ദമായ കെ എസ് ബ്രിഗേഡ് ഫാസിസ്റ്റ് സ്വഭാവമെന്ന് വി എം സുധീരൻ പറഞ്ഞു. കെപിസിസി അധ്യക്ഷന് ചേർന്നതല്ല കെ എസ് ബ്രിഗേഡിന്റെ പ്രവർത്തന രീതി. സുധാകരനെ എതിർക്കുന്നവരെ തേജോവധം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Find out more: