ജി സുധാകരന്റെ പേര് 'വെട്ടി'യോ? വാദത്തിന് പിന്നാലെ പുതിയ നോട്ടീസ്! ഉദ്ഘാടന നോട്ടീസിൽ നിന്ന് സുധാകരൻ്റെ പേരുൾപ്പെടുന്ന ഭാഗം നീക്കം ചെയ്തതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ പ്രചാരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിന് മുതിർന്ന നേതാവ് ജി സുധാകരൻ്റെ പരസ്യമായി ശാസിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടും ജില്ലയിൽ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ആലപ്പുഴ പുന്നപ്ര ജെ.ബി സ്കൂളിൻ്റെ ഉദ്ഘാടന നോട്ടീസിൽ നിന്ന് ജി സുധാകരൻ്റെ പേരുവിവരങ്ങൾ ഉൾപ്പെടുന്ന ഭാഗം മായ്ച്ചതോടെയാണ് പുതിയ വിവാദം തലപൊക്കിയത്.
ജി സുധാകരൻ മന്ത്രിയായിരിക്കെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടന നോട്ടീസിൽ നിന്നാണ് സുധാകരൻ്റെ പേരുവിവരങ്ങൾ ഫോട്ടോഷോപ്പ് ഉപയോഗിച്ച് മായ്ച്ചത്. താമസ്ഥലത്തിന് സമീപത്തായിട്ട് കൂടി ഉദ്ഘാടന ചടങ്ങിലേക്ക് സുധാകരന് ക്ഷണമില്ലെന്ന പ്രത്യേകതയുമുണ്ട്. ആലപ്പുഴ സിപിഎം നേതൃത്വത്തിൽ വിഭാഗീയത ശക്തമായി തുടരുകയാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ റിപ്പോർട്ടുകൾ പുറത്തേക്ക്. നോട്ടീസിൽ സുധാകരൻ്റെ ചിത്രം നൽകിയിരുന്നുവെങ്കിലും യഥാർഥ കെട്ടിടത്തിന് മുകളിൽ പെയിൻ്റ് ഉപയോഗിച്ച് എഴുതിയ ഭാഗമാണ് ഒഴിവാക്കിയത്.
"ജി സുധാകരൻ എംഎൽഎ ആസ്തി വികസന ഫണ്ട് 2019 - 20" - എന്ന ഭാഗമാണ് നോട്ടീസിലെ ചിത്രത്തിൽ നിന്നും ഫോട്ടോഷോപ്പ് ഉപയോഗിച്ച് നീക്കിയത്. നോട്ടീസ് പുറത്തുവന്നതോടെയാണ് വിവാദം ആരംഭിച്ചത്. സ്കൂളിൻ്റെ ഉദ്ഘടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസാണ് വിവാദങ്ങൾക്ക് കാരണം. നോട്ടീസിൽ നിന്നും സുധാകരൻ്റെ പേരുവിവരങ്ങൾ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നോട്ടീ അച്ചടിച്ചത് എംഎൽഎയുടെ ഓഫീസാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കിയതോടെയാണ് പ്രതികരണവുമായി എച്ച് സലാം നേരിട്ട് രംഗത്ത് എത്തിയത്.
വിവാദം ശക്തമായതോടെ പുതിയ നോട്ടീസ് പുറത്തിറക്കി. ജി സുധാകരൻ്റെ പേരുവിവരങ്ങൾ അച്ചടിച്ച കെട്ടിടത്തിൻ്റെ ചിത്രമാണ് പുതിയ നോട്ടീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജി സുധാകരൻ്റെ പേരുവിവരങ്ങൾ ഉൾപ്പെടുന്ന ഭാഗം മായ്ച്ച നോട്ടീസ് വിവാദമായതോടെ പ്രതികരണവുമായി എംഎൽഎ എച്ച് സലാം രംഗത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ പ്രചാരണ പ്രവർത്തനങ്ങളിൽ ജി സുധാകരൻ സഹകരിച്ചില്ലെന്ന ആരോപണം ഉന്നയിച്ചത് എച്ച് സലാമാണ്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും സുധാകരൻ വിട്ടു നിന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് എളമരം കരീ, കെ ജെ തോമസ് എന്നിവർ അന്വേഷണം നടത്തിയത്.
Find out more: