ജനങ്ങളുടെ കാര്യത്തിൽ സർക്കാരുകൾക്ക് ആശങ്കയില്ലെന്ന് സുധാകരൻ! ഇന്ധന വില കുറയ്ക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ 140 നിയോജക മണ്ഡലങ്ങളിലെ 240 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾ സംസ്ഥാന തലത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന വില കുറയ്ക്കാൻ തയ്യാറാകാത്ത പിണറായി സർക്കാരിനെതിരെ മൂന്നാം ഘട്ടത്തിൽ മണ്ഡലം തലത്തിലും നാലാം ഘട്ടത്തിൽ ബുത്ത് തലത്തിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 



   ഇന്ധനവിലയുടെ മറവിൽ നികുതി കൊള്ള നടത്തുന്ന സർക്കാരിനെതിരെ പ്രതിഷേധം അത്യാവശ്യമാണ്. കൊവിഡ് പ്രതിസന്ധിയെത്തുടർന്നു ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വസം നൽകാൻ മോദിയും പിണറായിയും തയ്യാറാകുന്നില്ല. ഇന്ധനവില വർദ്ധനവിനെത്തുടർന്ന് അവശ്യ സാധനങ്ങളുടെ വില വർദ്ധിച്ചെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വഴങ്ങിയില്ലെങ്കിൽ തീക്ഷ്ണമായ സമരത്തിലേക്ക് നീങ്ങും. സമരം ചെയ്യിച്ചേ സർക്കാർ അടങ്ങൂ എങ്കിൽ കോൺഗ്രസ് അതിനും തയ്യാറാണെന്ന് സുധാകരൻ പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് യാതൊരു ആശങ്കയുമില്ലെന്ന് സുധാകരൻ ആരോപിച്ചു. 




 കർഷകരുടെ പ്രശ്നങ്ങൾ, വിലക്കയറ്റം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തുടങ്ങിയവ ജനം ചർച്ച ചെയ്യരുതെന്നാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്- സുധാകരൻ വ്യക്തമാക്കി. ജീവിക്കാൻ വകയില്ലാതെ ജനങ്ങൾ ആത്മഹത്യ ചെയ്യുകയാണ്. സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും നിലപാട് മനുഷ്യത്വമില്ലാത്തതാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന നികുതി കുറച്ചു. ജനകീയ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ബിജെപി മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.




   ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്ധനവിലയുടെ മറവിൽ നികുതി കൊള്ള നടത്തുന്ന സർക്കാരിനെതിരെ പ്രതിഷേധം അത്യാവശ്യമാണ്. കൊവിഡ് പ്രതിസന്ധിയെത്തുടർന്നു ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വസം നൽകാൻ മോദിയും പിണറായിയും തയ്യാറാകുന്നില്ല. ഇന്ധനവില വർദ്ധനവിനെത്തുടർന്ന് അവശ്യ സാധനങ്ങളുടെ വില വർദ്ധിച്ചെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെത്തുടർന്നു ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വസം നൽകാൻ മോദിയും പിണറായിയും തയ്യാറാകുന്നില്ല. ഇന്ധനവില വർദ്ധനവിനെത്തുടർന്ന് അവശ്യ സാധനങ്ങളുടെ വില വർദ്ധിച്ചെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വഴങ്ങിയില്ലെങ്കിൽ തീക്ഷ്ണമായ സമരത്തിലേക്ക് നീങ്ങും.

Find out more: