യൂത്ത് കോൺഗ്രസ് ഹലാൽ ഫുഡ് ഫെസ്റ്റുമായി! ''ഭക്ഷണത്തിൽ പോലും വർഗീയ വിഷം കലർത്തുന്ന സംഘപരിവാർ അജണ്ടകൾക്കെതിരെ... വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ...'' എന്ന മുദ്രാവാക്യവുമായാണ് തൃശൂർ കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. ഹലാൽ ഭക്ഷണത്തിനെതിരെ വിദ്വേഷ പ്രചരണം നടക്കുന്ന സാഹചര്യത്തിൽ ഹലാൽ ഫുഡ് ഫെസ്റ്റുമായി യൂത്ത് കോൺഗ്രസ്. ഭക്ഷണത്തിലും വസ്ത്രത്തിലും നിറത്തിലും രാജ്യത്തെ രാജ്യത്ത് സംഘ്പരിവാർ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്ക് സംഘ്പരിവാറിന് കടന്നുവരാൻ കഴിയാത്ത സാഹചര്യത്തിൽ ഹലാൽ ഭക്ഷണം പോലുള്ള വിഷയങ്ങളിൽ വിവാദം സൃഷ്ടിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ പറഞ്ഞു. ബീഫോ, പന്നിയോ, ചിക്കനോ നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾക്ക് കഴിക്കാം. അവനവന് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഉണ്ട്. എല്ലാവരും ഇന്നത് മാത്രമേ കഴിക്കാവൂ എന്ന് ശാഠ്യം പിടിച്ച് മറ്റുള്ളവരുടെ കറിച്ചട്ടിയിൽ തലയിടാൻ പോയാൽ അത് വക വച്ച് തരാൻ ഈ നാട് തയ്യാറല്ല. ഭക്ഷണത്തിൽ മത വർഗീയ വിഷം കലർത്താൻ വന്നവർക്ക് ഈ നാട് നൽകുന്ന മറുപടിയാണ് ഫുഡ് സ്ട്രീറ്റ്. ഭക്ഷണത്തിന് മതമില്ല- ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘ്പരിവാറിനെതിരെ ഡിവൈഎഫ്ഐ ഇന്ന് ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചിരുന്നു. നിങ്ങളുടെ ചാണക ബിരിയാണി നിങ്ങൾ തിന്നോള്ളൂ. ഞങ്ങൾക്ക് ഒരു പരിഭവവും ഇല്ല. ഞങ്ങളോട് തിന്നാൻ പറയാതിരുന്നാൽ മതി. 'തുപ്പി' കൊടുക്കുന്ന ഭക്ഷണമാണ് ഹലാൽ ഭക്ഷണമെന്ന് പറഞ്ഞുനടക്കുന്ന സംഘി കൂട്ടങ്ങളെ നാട് തിരിച്ചറിയും. ഭക്ഷണത്തിൽ പോലും വർഗീയത പറയുന്നത് തലച്ചോറിന്റെ സ്ഥാനത്ത് വിസർജം പേറുന്നതുകൊണ്ടാണ്- സജീഷ് പറഞ്ഞു. ഞങ്ങൾക്കിഷ്ടമില്ലാത്തത് നിങ്ങൾ കഴിക്കാൻപാടില്ലെന്നും, ഞങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങൾ കഴിച്ചാൽ മതിയെന്നുമാണെങ്കിൽ അത് ഈ നാട് വകവെച്ചുതരില്ല.
അതേസമയം : ഭക്ഷണത്തിൽ മതം കലർത്തുന്നത് സംഘപരിവാർ അല്ല മുസ്ലിം തീവ്രവാദമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഡിവൈഎഫ്ഐ നടത്തുന്ന 'ഫുഡ് സ്ട്രീറ്റ്' പരിപാടിയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പരിപാടിയുടെ പോസ്റ്ററിൽ ഗുരതരമായ ഒരു പിഴവ് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് എഎ റഹീമിനോടാണ് ബിജെപി നേതാവിൻറെ ചോദ്യങ്ങൾ.
Find out more: