ശബരിമല തീർഥാടനം ആരംഭിച്ചിട്ടും തിരക്കൊഴിഞ്ഞ് എരുമേലി! ശബരിമല തീർഥാടന കാലത്തെ ആശ്രയിച്ച് കഴിയുന്ന മേളക്കാരും വ്യാപാരികളും പ്രതിസന്ധിയിലായി. വരും ദിവസങ്ങളിൽ എരുമേലിയും പരിസരങ്ങളും ശരണ മന്ത്രങ്ങളാൽ മുഖരിതമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ ഓരോരുത്തരും. മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്നിട്ടും പ്രധാന കേന്ദ്രമായ എരുമേലിയിൽ പതിവുപോലെയുള്ള തിരക്കില്ല. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ താളമേളങ്ങളുടെ അകമ്പടിയിൽ പേട്ട തുള്ളി പാതയോരങ്ങൾ നിറഞ്ഞെത്തുന്ന അയ്യപ്പമാരെയായിരുന്നു മൂന്നു വർഷം മുൻപു വരെ കാണാൻ സാധിച്ചിരുന്നത്.
എന്നാൽ മഹാമാരിയാലും പ്രകൃതിക്ഷോഭത്താലും വളരെയേറെ മാറ്റങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എരുമേലി പള്ളിയെ ആശ്രയിച്ച നിരവധി ആളുകളുടെ ജീവിതത്തിലും മഹാമാരിയും പേമാരിയും വില്ലന്മാരായി. കൊവിഡും പേമാരിയും തുടർന്നുണ്ടായ പ്രളയവുമെല്ലാം ഇവരുടെ ജീവിതത്തെയും കച്ചവടത്തെയും നല്ല രീതിയിൽ ബാധിച്ചു. ശബരിമല തീർഥാടന കാലത്തെ വരുമാനമാണ് വ്യാപാരികളുടെ മുന്നോട്ടുള്ള ജീവിതോപാധി. നേരത്തെ വൃശ്ചികം ഒന്നു മുതൽ അയ്യപ്പന്മാരെ കൊണ്ട് എരുമേലി നിറയുന്നതാണ്. കൂടുതലും അന്യ സംസ്ഥാനത്ത് നിന്ന് എത്തുന്നവരായിരുന്നു. എന്നാൽ ശബരിമല ദർശനത്തിന് നിശ്ചിത തീർഥാടകർ എത്തുന്നതാണ് വ്യാപാരികൾക്കു തിരിച്ചടിയായത്.
വരും ദിവസങ്ങളിൽ കൂടുതൽ തീർഥാടകരെ അനുവദിക്കുമെന്ന പ്രതീക്ഷ ഇവർ പങ്കുവെക്കുന്നു. വലിയമ്പലത്തിൽ എത്തി സ്നാനത്തിന് ശേഷം ചെറിയമ്പലത്തിൽ തൊഴുത് വാവര് പള്ളിക്ക് വലം വെച്ച് വലിയമ്പലത്തിലേക്ക് പേട്ടതുള്ളുന്ന അയ്യപ്പന്മാർക്ക് മേളമൊരുക്കുന്ന മേളക്കാർക്കും തീർഥാടകരുടെ എണ്ണം കുറഞ്ഞതോടെ ജീവിത താളം തെറ്റി. വരും ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവിനെ ആശ്രയിച്ചാണ് ഇവരുടെ നിലനിൽപ്പ്. കൊവിഡും പേമാരിയും തുടർന്നുണ്ടായ പ്രളയവുമെല്ലാം ഇവരുടെ ജീവിതത്തെയും കച്ചവടത്തെയും നല്ല രീതിയിൽ ബാധിച്ചു. ശബരിമല തീർഥാടന കാലത്തെ വരുമാനമാണ് വ്യാപാരികളുടെ മുന്നോട്ടുള്ള ജീവിതോപാധി. നേരത്തെ വൃശ്ചികം ഒന്നു മുതൽ അയ്യപ്പന്മാരെ കൊണ്ട് എരുമേലി നിറയുന്നതാണ്. കൂടുതലും അന്യ സംസ്ഥാനത്ത് നിന്ന് എത്തുന്നവരായിരുന്നു. എന്നാൽ ശബരിമല ദർശനത്തിന് നിശ്ചിത തീർഥാടകർ എത്തുന്നതാണ് വ്യാപാരികൾക്കു തിരിച്ചടിയായത്. വരും ദിവസങ്ങളിൽ കൂടുതൽ തീർഥാടകരെ അനുവദിക്കുമെന്ന പ്രതീക്ഷ ഇവർ പങ്കുവെക്കുന്നു.
കാലാവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മൂന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഭക്തർക്ക് പ്രവേശനം. കാനന പാതയിലൂടെ ഭക്തർക്ക് പ്രവേശനമില്ല. 48 മണിക്കൂർ മുമ്പെടുത്ത ആർടിപിസിആർ പരിശോധന നെഗറ്റീവ് ഫലം അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് തീർഥാടകർ കൈവശം വെക്കേണ്ടതാണ്.
Find out more: