ഇന്ത്യയിൽ ഏറ്റവും ദാരിദ്ര്യം കുറവ് കേരളത്തിൽ!  നീതി ആയോഗ് തയ്യാറാക്കിയ മൾട്ടി ഡൈമെൻഷണൽ ദാരിദ്ര്യ സൂചിക പ്രകാരമാണ് കണക്കുകൾ. സൂചിക പ്രകാരം, കേരളത്തിലാണ് ഏറ്റവും ദാരിദ്ര്യം കുറവ്- 0.71 ശതമാനം. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കൂടുതൽ ബിഹാർ, ജാർഖണ്ഡ്, ഉത്തർ പ്രദേശി എന്നീ സംസ്ഥാനങ്ങളിൽ.  ബിഹാറിൽ 51.91 %, ജാർഖണ്ഡിൽ 42.16 %, ഉത്തർ പ്രദേശിൽ 37.79 % എന്നിങ്ങനെയാണ് ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനങ്ങൾ. മധ്യപ്രദേശ് 36.65 ശതമാനവുമായി സൂചികയിൽ നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്ത് മേഘാലയ 32.67 ശതമാനം ദാരിദ്ര്യം അനുഭവിക്കുന്നു. കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര ആന്റ് നഗർ ഹവേലിയിൽ- 27.36%, ജമ്മു കശ്മീർ, ലഡാഖ്- 12.58%, ദാമൻ & ദിയു- 6.82%, ഛണ്ഡിഗഡ്- 5.97% എന്നിവയാണ് ഏറ്റവും ദാരിദ്ര്യമുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ.





   1.72 ശതമാനത്തോടെ പുതുച്ചേരിയിലാണ് ദാരിദ്ര്യം കുറവുള്ളത്. ലക്ഷദ്വീപ്- 1.82%, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ- 4.30% എന്നിവിടങ്ങളിൽ ദാരിദ്ര്യം മോശം നിലയിലല്ല. ഗോവ- 3.76%, സിക്കിം- 3.82%, തമിഴ്‌നാട്- 4.89%, പഞ്ചാബ്- 5.59% എന്നിവയാണ് ദാരിദ്ര്യം കുറവുള്ള മറ്റ് സംസ്ഥാനങ്ങൾ.  പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗർഭകാല പരിചരണം, സ്‌കൂൾ വിദ്യാഭ്യാസം, സ്‌കൂൾ ഹാജർ, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിങ്ങനെ 12 സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.




  ഓക്‌സ്‌ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റിവും യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാമും വികസിപ്പിച്ച ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട രീതിശാസ്ത്രത്തിലൂടെയാണ് രാജ്യത്തെ ദാരിദ്ര്യ സൂചിക കണക്കാക്കുന്നത്. പോഷകാഹാര കുറവുള്ളവരുടെ എണ്ണത്തിൽ ബിഹാറാണ് ഒന്നാം സ്ഥാനത്ത്. ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയാണ് തൊട്ടുപിന്നിൽ. കേന്ദ്രഭരണ പ്രദേശങ്ങളിൽ 1.72 ശതമാനത്തോടെ പുതുച്ചേരിയിലാണ് ദാരിദ്ര്യം കുറവുള്ളത്. 51.91 % പേർ ബിഹാറിൽ ദാരിദ്ര്യം അനുഭവിക്കുന്നു. പോഷകാഹാര കുറവുള്ളവരുടെ എണ്ണത്തിൽ ബിഹാറാണ് ഒന്നാം സ്ഥാനത്ത്. പോഷകാഹാര കുറവുള്ളവരുടെ എണ്ണത്തിൽ ബിഹാറാണ് ഒന്നാം സ്ഥാനത്ത്. ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയാണ് തൊട്ടുപിന്നിൽ. 




  പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗർഭകാല പരിചരണം, സ്‌കൂൾ വിദ്യാഭ്യാസം, സ്‌കൂൾ ഹാജർ, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിങ്ങനെ 12 സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഓക്‌സ്‌ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റിവും യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാമും വികസിപ്പിച്ച ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട രീതിശാസ്ത്രത്തിലൂടെയാണ് രാജ്യത്തെ ദാരിദ്ര്യ സൂചിക കണക്കാക്കുന്നത്.

Find out more: