മുദ്രാവാക്യം വിളിച്ച് നടൻ വിനായകൻ; കൈമണി കൊട്ടി ജോജു! പാർട്ടി പ്രവർത്തകർക്കൊപ്പം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന വിനായകന്റെ ദൃശ്യം വൈറലാകുകയാണ്. കൈമണി കൊട്ടി കൊട്ടിയാണ് നടൻ ജോജു ജോർജ്ജ് ആഘോഷത്തിൽ പങ്കുചേർന്നത്. കോർപ്പറേഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയം പ്രവർത്തകർക്കൊപ്പം ആഘോഷിച്ച് നടൻ വിനായകനും ജോജു ജോർജ്ജും. കോർപ്പറേഷന്റെ 63-ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബിന്ദു ശിവനാണ് വിജയിച്ചത്. 687 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. എൽഡിഎഫിന്റെ സിറ്റിങ് സീറ്റിലാണ് ബിന്ദു ജയിച്ചത്.




   ബിന്ദുവിന് 2950 വോട്ടും യുഡിഎഫ് സ്ഥാനാ‍ർത്ഥിക്ക് 2263 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 106 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന എൽഡിഎഫിന് അത് 687 ആയി ഉയ‍ർത്താനായി.  യുഡിഎഫ് 13 സീറ്റുകളിലും, ഒരു സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു. തിരുവനന്തപുരം, പാലക്കാട്, കോട്ടയം ജില്ലകളിൽ കോൺഗ്രസിന് കയ്യിലുണ്ടായിരുന്ന സീറ്റുകൾ നഷ്ടമായി. ബിജെപിക്ക് കൊല്ലം ജില്ലയിലെ സിറ്റിംഗ് സീറ്റ് നഷ്ടമായി. ഇടുക്കിയിൽ ഒരുവോട്ടിന്റെ ഭൂരിപക്ഷത്തിൽ ഒരുവാർഡ് നേടിയതാണ് ഏക ആശ്വാസം. കൊച്ചി കോ‍ർപ്പറേഷനിൽ അടക്കം 17 ഇടത്ത് എൽഡിഎഫിന് ജയിക്കാനായി. 32 ഇടത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.





മൂന്ന് വാർഡുകൾ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു.   32 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് - വലത് മുന്നണികൾക്ക് ഒരു പോലെ നേട്ടം. പിറവം മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫ് നിലനിർത്തിയപ്പോൾ ഇരിങ്ങാലക്കുട നഗരസഭ ഭരണം യുഡിഎഫും നിലനിർത്തി. കൊച്ചി കോർപറേഷനിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഗാന്ധിനഗർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. ജില്ലാ പഞ്ചായത്തുകളിലെ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കോർപറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 




തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 32ൽ 16 സീറ്റിലും എൽ ഡി എഫ് വിജയിച്ചപ്പോൾ യുഡിഎഫ് 13, ബിജെപി 1, വിമതൻ 1 എന്നിങ്ങനെയാണ് വിജയം. ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ വടക്ക് വാർഡിൽ ബിജെപി ഒരു വോട്ടിന് ജയിച്ചു. കൊച്ചി, തിരുവനന്തപുരം കോർപറേഷൻ ഡിവിഷനുകൾ എൽ ഡി എഫ് നിലനിർത്തി. അരൂർ, നന്മണ്ട, ശ്രീകൃഷ്ണപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ എൽഡിഎഫിനാണ്. പാലക്കാട് എരിമയൂരിൽ ജയം എൽഡിഎഫ് വിമതനാണ് വിജയിച്ചത്.

Find out more: