ഒമിക്രോൺ: നൈറ്റ് കർഫ്യൂ ഏർപ്പെടുത്താം എന്ന് പ്രധാന മന്ത്രി! രോഗവ്യാപനം അധികമുള്ള സ്ഥലങ്ങളിൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്താൻ കേന്ദ്രം നിർദ്ദേശം നൽകി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ്, ഉത്സവകാലം എന്നിവയുടെ മുന്നോടിയായി സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം. ആഘോഷങ്ങൾക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചാൽ ആ പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാം. ഈ പ്രദേശങ്ങളിലെ വീടുകൾ തോറും പരിശോധന നടത്തണം.
ആവശ്യമായ സംവിധാനങ്ങൾക്കായി കേന്ദ്ര പാക്കേജിലെ പണം ചെലവഴിക്കാം. പ്രവർത്തന പുരോഗതി എല്ലാ ദിവസവും ആരോഗ്യ സെക്രട്ടറിമാർ വിലയിരുത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. താഴേ തട്ടുമുതലുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യമെങ്കിൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്താൻ കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വാക്സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ കുത്തിവെപ്പിന്റെ വേഗത കൂട്ടണം. ദേശീയ ശരാശരിയേക്കാൾ താഴെയുള്ള സംസ്ഥാനങ്ങളിൽ വീടുകളിലെത്തി വാക്സിൻ നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
അതേസമയം ഡെൽറ്റാ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്നിരട്ടി വ്യാപന ശേഷിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വാർ റൂമുകൾ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. അപകടകരമായ നിലയിലേക്ക് കാര്യങ്ങൾ എത്തിയേക്കാമെന്ന ദീർഘവീക്ഷണത്തോടെ തയ്യാറെടുപ്പുകൾ നടത്താനാണ് കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്. ആഘോഷങ്ങൾക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചാൽ ആ പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാം.
രോഗവ്യാപനം നിയന്ത്രിക്കാൻ നൈറ്റ് കർഫ്യൂ, ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾക്ക് നിയന്ത്രണം, ഓഫീസുകളിലേയും പൊതുഗതാഗത സംവിധാനത്തിലേയും ആളുകളുടെ എണ്ണത്തിലുള്ള നിയന്ത്രണം ഉൾപ്പെടെ രോഗ വ്യാപനം തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കണം. ആശുപത്രികളിൽ കിടക്കകൾ, ആംബുലൻസുകൾ, ഒക്സിജൻ, മരുന്നുകൾ എന്നിവ സജ്ജീകരിക്കണം. കൊവിഡ് രോഗികളുടെ സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തൽ, ഒമിക്രോൺ ക്ലസ്റ്റർ സാമ്പിൾ പരിശോധന, ഡോർ ടു ഡോർ പരിശോധന തുടങ്ങിയവ നടത്താനും നിർദ്ദേശത്തിൽ പറയുന്നു.
Find out more: