രാത്രികാല നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കും! രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നത്. തൽക്കാലം നിയന്ത്രണങ്ങൾ നീട്ടേണ്ടതില്ലെന്നാണ് തീരുമാനം. സംസ്ഥാനത്തെ ഒമിക്രോൺ സാഹചര്യം ഈ ആഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ വിലയിരുത്തും. കൊവിഡ് വകഭേദമായ ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കും. ഡിസംബർ 30 ഞായറാഴ്ച മുതലാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ആരംഭിച്ചത്. ജനുവരി രണ്ട് വരെ ദേവാലയങ്ങളിലും പൊതു ഇടങ്ങളിലും കൂട്ടം ചേരുന്നത് തടഞ്ഞായിരുന്നു നിയന്ത്രണം.
നിയന്ത്രണങ്ങളിൽ നിന്നും ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കിയിരുന്നു. കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യം ഉണ്ടായാൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കും. സംസ്ഥാനത്ത് ഇതുവരെ 107 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. പുതുവർഷത്തോടനുബന്ധിച്ച് ജനങ്ങൾ കൂട്ടത്തോടെ പുറത്ത് ഇറങ്ങുന്നത് തടയുന്നതിനാണ് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡ് ഉണ്ടാകും. മുതിർന്നവരുടേത് നീല നിറമാണ്. ഈ ബോർഡുകൾ വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ ഉണ്ടായിരിക്കും.
കേന്ദ്രങ്ങൾ മാറിപ്പോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. മറ്റസുഖങ്ങളോ അലർജിയോ ഉണ്ടെങ്കിൽ വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് അറിയിക്കണമെന്ന് മന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് നാളെ മുതൽ കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിക്കും. 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് അറിയിച്ചു. വാക്സിനേഷനുള്ള ആക്ഷൻ പ്ലാൻ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. ഡിസംബർ 30 ഞായറാഴ്ച മുതലാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ആരംഭിച്ചത്. ജനുവരി രണ്ട് വരെ ദേവാലയങ്ങളിലും പൊതു ഇടങ്ങളിലും കൂട്ടം ചേരുന്നത് തടഞ്ഞായിരുന്നു നിയന്ത്രണം. നിയന്ത്രണങ്ങളിൽ നിന്നും ശബരിമല, ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കിയിരുന്നു.പുതുവർഷത്തോടനുബന്ധിച്ച് ജനങ്ങൾ കൂട്ടത്തോടെ പുറത്ത് ഇറങ്ങുന്നത് തടയുന്നതിനാണ് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
Find out more: