ധൈര്യമുണ്ടെങ്കിൽ റായ്ബറേലിയിലേക്ക് വരൂ; പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് അദിതി സിങ്! റായ്ബറേലി ഇപ്പോൾ കോൺഗ്രസിന്റെ കോട്ടയല്ല. കോൺഗ്രസ് നേതാക്കളെ തുടർച്ചയായി ജയിപ്പിച്ചിട്ടും ഇവർ മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. മണ്ഡലത്തിലെ ജനങ്ങൾ കോൺഗ്രസിനെതിരാണെന്നും ന്യൂസ് 18 ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ അദിതി പറഞ്ഞു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ റായ്ബറോലിയിൽ തനിക്കെതിരെ മത്സരിക്കാൻ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് മുൻ കോൺഗ്രസ് എം 2019ൽ അദ്ദേഹത്തിൻ്റെ മരണശേഷവും ഇവിടുത്തെ ജനങ്ങൾ എനിക്കൊപ്പം നിന്നു. ജനങ്ങൾക്ക് വേണ്ടി ചെയ്ത പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് പിതാവ് അഞ്ച് പ്രാവശ്യം വിജയിച്ചത്.
അച്ഛൻ്റെ രീതി തുടരുന്ന ഞാൻ ജനങ്ങളെ ഇനിയും സേവിക്കാൻ ഒരുക്കമാണെന്നും പറഞ്ഞു. റായ്ബറോലിയിൽ ഇത്തവണ താമര വിരിയുമെന്നാണ് ഞാൻ കരുതുന്നത്. എൻ്റെ പിതാവ് അഖിലേസ് കുമാർ സിങ് അഞ്ച് തവണ റായ്ബറോലിയിൽ നിന്ന് നിയമസഭയിലെത്തി. സോണിയ ഗാന്ധിയടക്കമുള്ള നേതാക്കൾ മണ്ഡലങ്ങളിൽ എത്തുന്നില്ല. ജനങ്ങളെ നിസാരമായി കാണുകയാണ് കോൺഗ്രസ് നേതൃത്വം. ഈ സാഹചര്യത്തിൽ വീണ്ടും വോട്ട് ചോദിച്ചുവരാൻ കോൺഗ്രസിന് നാണക്കേടുണ്ടാകും. മണ്ഡലത്തിലെ ജനങ്ങൾ നിരാശരാണെന്നും അദിതി സിങ് ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ പഴയ മണ്ഡലമായ അമേഠിയിലെയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായ റായ്ബറോലി നിയമസഭാ മണ്ഡലത്തോടും കോൺഗ്രസ് അനുഭാവം പുലർത്തുന്നുന്നില്ല.
ഇത്തവണ ബിജെപിയെ പ്രതിനിധീകരിക്കാനായതിൽ താൻ വളരെ ആവേശത്തിലാണെന്നും അദിതി സിങ് കൂട്ടിച്ചേർത്തു. റായ്ബറേലിയിൽ മാത്രമല്ല അമേഠിയിലും കോൺഗ്രസിന് ജനപിന്തുണ നഷ്ടമാകുകയാണെന്ന് അവർ ആരോപിച്ചു. ഇത്തവണ ബിജെപിക്ക് റായ്ബറേലിയിൽ കന്നി വിജയം സമ്മാനിക്കുമെന്നും സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മാർച്ച് 10ന് റായ്ബറേലിയിൽ ബിജെപിക്ക് പുതിയ ചരിത്രം എഴുതപ്പെടും പ്രിയങ്ക റായ്ബറോലിയിൽ മത്സരിക്കാൻ തീരുമാനിച്ചാൽ ജയം ഉറപ്പാണെന്ന് അൻഷു അവസ്തി പറഞ്ഞു. ആരെന്തു പറഞ്ഞാലും ഗാന്ധി കുടുംബത്തിന് റായ്ബറോലിയുമായുള്ള ബന്ധം എല്ലാവർക്കുമറിയാമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗാന്ദി കുടുംബത്തിന് റായ്ബറോലി ഒരു വീട് പോലെയാണെന്ന് യുപി കോൺഗ്രസ് വക്താവ് അൻഷു അവസ്തി വ്യക്തമാക്കി.റായ്ബറേലിയിലെ ജനങ്ങൾ അവരുടെ കുടുംബാംഗങ്ങളെപ്പോലെയാണ്. റായ്ബറേലിയിലെ ഓരോ കുടുംബവും രാഷ്ട്രീയമായി മാത്രമല്ല, വൈകാരികമായും ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. സോണിയ ഗാന്ധിയിൽ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഉത്തരവാദിത്തം പ്രിയങ്ക ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Find out more: