ബംഗാൾ ഗവർണറെ ബ്ലോക്ക് ചെയ്ത് മമത! "ഗവർണർ ജഗ്ദീപ് ധൻകറിനെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്യാൻ ഞാൻ നിർബന്ധിക്കപ്പെട്ടു. എല്ലാ ദിവസവും ട്വീറ്റിലൂടെ അദ്ദേഹം ഗവൺമെന്റ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ടാർഗറ്റ് ചെയ്യുകയുമാണ്." മമത ബാനർജി പറഞ്ഞതായി വാർത്താ ഏജൻസിയായ ഏഷ്യൻ ന്യൂസ് ഇന്റർനാഷ്ണൽ റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാൾ ഗവർണറെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്ത് മമത ബാനർജി. ട്വിറ്ററിൽ തുടർച്ചയായി പോസ്റ്റിട്ട് ശല്യപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ഗവർണർ ജഗ്ദീപ് ധൻകറിനെ മമത ബ്ലോക്ക് ചെയ്തത്. മമതയുടെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതികരണവുമായി ഗവർണർ രംഗത്തെത്തി. ഭരണഘടനയെ ഉദ്ധരിച്ചാണ് പ്രതികരണം.





  ആർട്ടിക്കിൾ 159 പ്രകാരം ഭരണഘടനാ തത്വങ്ങളും നിയമങ്ങളും ആരും ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തനിക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ കഷ്ടപ്പെടുകയാണ്. പല ഫയലുകളും നോക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല. എല്ലാ ഫയലുകളും കെട്ടിക്കിടക്കുകയാണ്. നയപരമായ തീരുമാനങ്ങളെക്കുറിച്ച് അദ്ദേഹത്തോട് എങ്ങനെ സംസാരിക്കാൻ സാധിക്കുമെന്നും മമത ചോദിച്ചു. പശ്ചിമ ബംഗാൾ ജനാധിപത്യത്തിന്റെ ഗ്യാസ് ചേമ്പറായി മാറുകയാണെന്ന് ശനിയാഴ്ച ഗവർണർ ട്വീറ്റ് ചെയ്തിരുന്നു. മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കുന്നത് തനിക്ക് കാണാൻ സാധിക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഗവർണർ ഭീഷണിപ്പെടുത്തുന്നുവെന്നാണ് മമതയുടെ ആരോപണം.





  ഗവർണറെ സ്ഥാനത്തു നിന്നും നീക്കണമെന്ന് പ്രധാനമന്ത്രിയോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പരിഗണിക്കപ്പെട്ടില്ലെന്ന് മമത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചില നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളുടേയും ടാബ്ലോകൾ പരേഡിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അതായത് സംസ്‌കാരം, പൈതൃകം, ചരിത്രസംഭവങ്ങൾ, വികസന പരിപാടികൾ എന്നിവ ഉൾക്കൊള്ളിക്കുകയും എന്നാൽ എന്തെങ്കിലും തരത്തിലുള്ള ബ്രാൻഡിംഗ്, ലോഗോകൾ, ശബ്ദങ്ങൾ എന്നിവ ഒഴിവാക്കുകയും വേണം. അനിമേഷൻ ചിത്രങ്ങൾ ഉണ്ടെങ്കിലും വിലക്ക് ഏർപ്പെടുത്തും. പശ്ചിമ ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതിനെ തുടർന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. 





  ബംഗാൾ ജനതയെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് കത്തിലൂടെ മമത ചൂണ്ടിക്കാട്ടി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125 ാം ജന്മവാർഷിക ആഘോഷങ്ങൾ, അദ്ദേഹത്തിന്റെ ഇന്ത്യൻ നാഷണൽ ആർമി, ഈശ്വരചന്ദ്ര വിദ്യാസാഗർ, രവീന്ദ്രനാഥ് ടാഗോർ, സ്വാമി വിവേകാനന്ദൻ, ചിത്തരഞ്ജൻ ദാസ്, ശ്രീ അരബിന്ദോ, മാതംഗിനി ഹസ്ര, നസ്രുൽ ഇസ്ലാം, ബിർസ മുണ്ട എന്നിങ്ങനെയുള്ള രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ വ്യക്തിത്വങ്ങളുടെ ഛായാചിത്രങ്ങൾ ഉൾക്കൊള്ളിക്കുന്നതാണ് ബംഗാളിന്റെ ടാബ്ലോ. അതുകൊണ്ട് തന്നെ മോദി സർക്കാർന്റെ തീരുമാനം നിരവധി സ്വാതന്ത്ര്യ സമര സേനാനികളെ അവഹേളിക്കുന്നതാണെന്നും കേന്ദ്രസർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും മമത ആവശ്യപ്പെട്ടിച്ചുണ്ട്.
 

Find out more: