വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുതെന്ന് മീഡിയവണ്ണിന്റെ വിളക്കിൽ മുഖ്യ മന്ത്രി! മീഡിയാവൺ ചാനലിൻറെ സംപ്രേഷണത്തിന് പൊടുന്നനെ വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. അതേസമയം സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞതിനു പിന്നാലെ തത്സമയ സംപ്രേഷണം ചാനൽ പുനരാരംഭിച്ചിട്ടുണ്ട്. മീഡിയ വൺ ചാനലിൻറെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.





    ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യമെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിയത്. അത് തടസ്സപ്പെടാത്ത സാഹര്യമാണുണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "വൈവിധ്യമാർന്ന അഭിപ്രായപ്രകടനങ്ങൾക്കു പൊതുമണ്ഡലത്തിൽ ഇടമുണ്ടാകണം. മറിച്ചായാൽ ആത്യന്തികമായി ജനാധിപത്യം തന്നെ അപകടപ്പെടും. ആ വിപത്ത് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത സമൂഹത്തിൽ പുലരേണ്ടതുണ്ട്. മീഡിയ വണ്ണിൻറെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനിടയാക്കിയ കാരണങ്ങൾ എന്താണെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല.






   ഗുരുതര വിഷയങ്ങൾ ഉണ്ടെങ്കിൽ അവ പ്രത്യേകമായി പരിശോധിക്കുകയും അതിൽ ഭരണഘടനാനുസൃതമായ പ്രശ്‌നപരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടത്. അനുഛേദം 19ൻറെ ലംഘനമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്." മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം മീഡിയവൺ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര നടപടി നടപ്പാക്കുന്നത് രണ്ട് ദിവസത്തേക്ക് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ജസ്റ്റിസ് എൻ. നഗരേഷിൻറേതാണ് ഇടക്കാല ഉത്തരവ്. 





 ഹർജിയിൽ കേന്ദ്ര സർക്കാരിൻറെ വിശദീകരണം കോടതി തേടിയപ്പോൾ സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നാണ് കേന്ദ്രം മറുപടി നൽകിയത്. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു കേന്ദ്രം മീഡിയ വണ്ണിൻറെ സംപ്രേക്ഷണാവകാശം തടഞ്ഞത്. സുരക്ഷാകാരണങ്ങൾ ഉന്നയിച്ചായിരുന്നു നടപടി. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തങ്ങൾക്ക് ലഭ്യമായിട്ടില്ലെന്നാണ് ചാനൽ പറയുന്നത്. "വൈവിധ്യമാർന്ന അഭിപ്രായപ്രകടനങ്ങൾക്കു പൊതുമണ്ഡലത്തിൽ ഇടമുണ്ടാകണം.





  മറിച്ചായാൽ ആത്യന്തികമായി ജനാധിപത്യം തന്നെ അപകടപ്പെടും. ആ വിപത്ത് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത സമൂഹത്തിൽ പുലരേണ്ടതുണ്ട്. മീഡിയ വണ്ണിൻറെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനിടയാക്കിയ കാരണങ്ങൾ എന്താണെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല. ഗുരുതര വിഷയങ്ങൾ ഉണ്ടെങ്കിൽ അവ പ്രത്യേകമായി പരിശോധിക്കുകയും അതിൽ ഭരണഘടനാനുസൃതമായ പ്രശ്‌നപരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടത്.

Find out more: