എസ് കൃഷ്ണകുമാറിന്റെ വാദം തള്ളി എച്ച്ആർഡിസ്; ഭിന്നത രൂക്ഷം! സ്വപ്നയെ സ്ഥാനത്തു നിന്നും നീക്കിയിട്ടില്ലെന്നും എച്ച്ആർഡിസ് ഡയറക്ടറായി അവർ തുടരുമെന്നും പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ വ്യക്തമാക്കി. സ്വപ്നയ്ക്ക് ജോലി നൽകിയതിൽ തനിക്കോ ബോർഡിനോ പങ്കില്ലെന്ന എച്ച്ആർഡിസ് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ചെയർമാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാറിന്റെ അവകാശവാദം ബിജു തള്ളി. സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിനെ ഹൈറേഞ്ച് റൂറൽ ഡവലെപ്മെന്റ് സൊസൈറ്റിയിൽ (എച്ച്ആർഡിസ്) നിയമിച്ചതു സംബന്ധിച്ച് ഭിന്നത രൂക്ഷം.





    സ്വപ്നയുടെ നിയമനം റദ്ദാക്കുകയാണെന്നും ശമ്പളം നൽകിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു പിടിക്കുമെന്നും എസ് കൃഷ്ണകുമാർ പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. മലയാളികൾ അടക്കമുള്ള ബിജെപി, ആർഎസ്എസ് നേതാക്കളാണ് എച്ച്ആർഡിസിന്റെ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നത്. കൃഷ്ണകുമാറിനെ ചെയർമാൻ സ്ഥാനത്തു നിന്നും ആറ് മാസം മുമ്പ് പുറത്താക്കിയതാണെന്ന് ബിജു കൃഷ്ണൻ പറഞ്ഞു. സംഘടനയിൽ ഭാരവാഹിയല്ലാത്ത ഒരാൾക്ക് സ്വപ്നയെ പുറത്താക്കിയെന്ന് അവകാശപ്പെടാൻ സാധിക്കില്ലെന്നും ബിജു അവകാശപ്പെട്ടു. കേസും ജോലിയുമായി കൂട്ടിക്കുഴയ്ക്കാൻ ആഗ്രഹിക്കുന്നില്ല.





  തെറ്റ് ചെയ്യാതെ ജയിലിൽ എത്തിയ സ്ത്രീകൾക്കു വേണ്ടി പ്രവർത്തിക്കാനാകും. തന്റെ പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങൾ പരിഗണിച്ചാണ് തനിക്ക് ജോലി നൽകിയതെന്നും ജോലിയിൽ പ്രവേശിച്ചതിനു പിന്നാലെ സ്വപ്ന പറഞ്ഞു. 43000 രൂപ പ്രതിമാസ ശമ്പളത്തിലായിരുന്നു സ്വപ്ന സുരേഷിന്റെ നിയമനം. സ്വപ്നയ്ക്ക് ജോലി നൽകിയത് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണെന്നും അവരുടെ നിയമനത്തിന് ബോർഡിന്റെയോ ചെയർമാന്റെയോ അംഗീകാരം ലഭിച്ചിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. അജി കൃഷ്ണനെതിരായി കേരള രജിസ്ട്രാർ ഓഫ് സൊസൈറ്റീസിന് പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ പകർപ്പ് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പോലീസ് മേധാവി, പാലക്കാട് കളക്ടർ എന്നിവർക്ക് അയച്ചിട്ടുണ്ടെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.



 കൃഷ്ണകുമാറിനെ ചെയർമാൻ സ്ഥാനത്തു നിന്നും ആറ് മാസം മുമ്പ് പുറത്താക്കിയതാണെന്ന് ബിജു കൃഷ്ണൻ പറഞ്ഞു. സംഘടനയിൽ ഭാരവാഹിയല്ലാത്ത ഒരാൾക്ക് സ്വപ്നയെ പുറത്താക്കിയെന്ന് അവകാശപ്പെടാൻ സാധിക്കില്ലെന്നും ബിജു അവകാശപ്പെട്ടു. സ്വപ്നയുടെ നിയമനം റദ്ദാക്കുകയാണെന്നും ശമ്പളം നൽകിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു പിടിക്കുമെന്നും എസ് കൃഷ്ണകുമാർ പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. മലയാളികൾ അടക്കമുള്ള ബിജെപി, ആർഎസ്എസ് നേതാക്കളാണ് എച്ച്ആർഡിസിന്റെ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നത്.

Find out more: