സ്ത്രീധനം വാങ്ങിയെന്ന വിവരമുണ്ടെങ്കിൽ ഓൺലൈനായി പരാതി നൽകാം എന്ന് മുഖ്യ മന്ത്രി! സ്ത്രീധന പീഡനം അവസാനിക്കാൻ വലിയ തോതിലുള്ള സാമൂഹിക ഇടപെടൽ ആവശ്യമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സ്ത്രീധനത്തിനെതിരെ പരാതി നൽകാനായി സംസ്ഥാന സർക്കാർ തുടങ്ങിയ പുതിയ പോർട്ടലിൻ്റെ ലിങ്കും മുഖ്യമന്ത്രി പങ്കുവെച്ചു. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചാണ് സർക്കാർ പുതിയ പോർട്ടലിനു തുടക്കം കുറിച്ചത്. സമൂഹത്തിൽ സ്ത്രീധന സമ്പ്രദായം ശക്തമായി നിലനിൽക്കുന്നുണ്ടെന്നും സ്ത്രീധനത്തിൻ്റെ പേരിൽ സ്ത്രീകൾ അവഹേളിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുന്നതും തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സ്ത്രീധനത്തിനെതിരെ നിയമനടപടികൾ വർധിപ്പിക്കേണ്ടതുണ്ടെന്നും ഇതിനായി പുതിയ പരാതികൾ റിപ്പോർട്ട് ചെയ്യാനായാണ് വെബ് പോർട്ടൽ ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. http://wcd.kerala.gov.in/dowry എന്ന വെബ്സൈറ്റിലൂടെ പരാതികൾ രജിസ്റ്റർ ചെയ്യാം. വിവാഹമെന്നാൽ നിയമപരമായ കരാറുകൾ പാലിച്ച് ഒരുമിച്ച് ജീവിക്കാമെന്ന രണ്ട് മുതിർന്ന വ്യക്തികളുടെ തീരുമാനമാണെന്നും എന്നാൽ അതിനെ പണമിടപാടാക്കി അവഹേളിക്കാനും സ്ത്രീകളുടെ സാമൂഹിക പദവി ഇടിക്കാനുമുള്ള ശ്രമമാണ് സ്ത്രീധന സമ്പ്രദായത്തിലൂടെ നടക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സമൂഹത്തിൽ സ്ത്രീധന സമ്പ്രദായം ശക്തമായി നിലനിൽക്കുന്നുണ്ടെന്നും സ്ത്രീധനത്തിൻ്റെ പേരിൽ സ്ത്രീകൾ അവഹേളിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുന്നതും തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഈ അനാചാരം ഇന്നും നിലനിൽക്കുന്നു എന്നത് അപമാനകരമാണ്. സ്ത്രീധന സമ്പ്രദായം തുടച്ചു നീക്കാനാണ് ഈ സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും സ്ത്രീധനത്തിനെതിരെ പൊരുതാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അഭ്യർഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതി സമർപ്പിക്കുന്നതും പുരോഗതി അറിയുന്നതും സംബന്ധിച്ച വിശദമായ വിവരങ്ങൾ പോർട്ടലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ സ്ത്രീധന നിയമത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും പോർട്ടലിലുണ്ട്. സ്ത്രീധന ദുരിതബാധിതരായ സ്ത്രീകൾക്കും മാതാപിതാക്കൾക്കും സംഘടനകൾ ഉൾപ്പെടെയുള്ളവർക്കും പരാതികൾ സമർപ്പിക്കാം.
അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്ത ശേഷമാണ് പരാതികൾ നൽകേണ്ടത്. സ്ത്രീധനം വാങ്ങുന്നതിനും കൊടുക്കുന്നതിനുമെതിരെ പൊതുജനങ്ങൾക്കും സംഘടനകൾക്കും പുതിയ പോർട്ടൽ വഴി പരാതി നൽകാമെന്ന് മുഖ്യമന്ത്രി ലഭിച്ചു. ജില്ലാ സ്ത്രീധന നിരോധന ഓഫീസർക്കാണ് പരാതികൾ ലഭിക്കുക. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതികൾ കൈമാറാനും പരാതികൾ തീർപ്പാക്കുന്നതിൻ്റെ പുരോഗതി അറിയാനും ഈ പോർട്ടൽ വഴി സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Find out more: