രാജ്യവ്യാപക പൊതുപണിമുടക്ക്; കേരളത്തിൽ ഹർത്താലിനു സമം! രാജ്യത്ത് വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് ആരംഭിച്ചു.  മാർച്ച് 29 വൈകിട്ട് ആറു മണി വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ സമരത്തിൽ പങ്കെടുക്കും. തൊഴിലാളികളുടെ അവകാശങ്ങൾ വെട്ടിച്ചുരുക്കന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിത മേഖലയിൽ സാമൂഹ്യസുരക്ഷാ പദ്ഥതി നടപ്പാക്കുക, കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, കർഷകസംഘടനകൾ പുറത്തിറക്കിയ അവകാശ പത്രിക അഗീകരിക്കുക തുടങ്ങിയവയാണ് കേന്ദ്രസർക്കാരിനു മുന്നിൽ ട്രേഡ് യൂണിയനുകൾ മുന്നോട്ടു വെച്ചിട്ടുള്ളആവശ്യങ്ങൾ. എൽഐസി അടക്കമുള്ള പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള നടപടിയ്ക്കിടെയാണ് ട്രേഡ് യൂണിയനുകളുടെ നീക്കം.




   കൂടാതെ കൊവിഡ് കാലത്ത് ആദായനികുതി ഈടാക്കാത്ത സാധാരണക്കാർക്ക് പ്രതിമാസം 7500 രൂപ അനുവദിക്കുക, അവശ്യപ്രതിരോധ സേവനനിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ മുന്നോട്ടു വെക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയും ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെയുമാണ് സമരം. പത്തോളം ട്രേഡ് യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. അതേസമയം, സർവീസ് സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുന്നതോടെ പണിമുടക്ക് ഹർത്താലിനു സമമാകും. സംസ്ഥാനത്ത് മൂന്ന് ദിവസമായി നീണ്ട സ്വകാര്യ ബസ് സമരത്തിനു പിന്നാലെയാണ് പൊതുപണിമുടക്ക് വരുന്നത്.





ഞായറാഴ്ച മുഖ്യമന്ത്രിയുാമയി നടത്തിയ ചർച്ചയ്ക്കു ശേഷം പണിമുടക്ക് പിൻവലിക്കുന്നതായി ബസുടമകൾ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയോടു കൂടി പലയിടത്തും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയെങ്കിലും അർധരാത്രിയോടെ വീണ്ടും സർവീസ് നിർത്തി. 22 സംഘടകൾ സമരത്തിൻ്റെ ഭാഗമാകുന്നതോടെ കേരളത്തിൽ പണിമുടക്ക് ശക്തമാകും. സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് മുടക്കുന്നതോടെ പൊതുഗതാഗതം സ്തംഭിക്കും. ഓട്ടോ, ടാക്സി ഡ്രൈവർമാരും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ, പൊതുമേഖലാ ബാങ്കുകളും സഹകരണ ബാങ്കുകളും പ്രവർത്തിക്കില്ല. കൊച്ചി ബിപിസിഎൽ അടക്കമുള്ള സ്ഥാപനങ്ങളിലും തൊഴിലാളികൾ പണിമുടക്ക് നടത്തുമെന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.




 സംസ്ഥാനത്തെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും നാളെ അ‍ടഞ്ഞു കിടക്കും. വെള്ളിയാഴ്ച വൈകിട്ട് അടച്ച ബാങ്കുകൾ ഇനി ബുധനാഴ്ച രാവിലെ മാത്രമേ പ്രവർത്തനം തുടങ്ങൂ. ഹോട്ടലുകളും തുറന്നു പ്രവർത്തിക്കില്ല. അതേസമയം, ആശുപത്രികൾ, ഫയർ ഫോഴ്സ്, എയർപോർട്ട്, പത്രം, പാൽ തുടങ്ങിയ അവശ്യസർവീസുകൾക്ക് മുടക്കമുണ്ടാകില്ല. സംസ്ഥാനത്ത് മൂന്ന് ദിവസമായി നീണ്ട സ്വകാര്യ ബസ് സമരത്തിനു പിന്നാലെയാണ് പൊതുപണിമുടക്ക് വരുന്നത്. ഞായറാഴ്ച മുഖ്യമന്ത്രിയുാമയി നടത്തിയ ചർച്ചയ്ക്കു ശേഷം പണിമുടക്ക് പിൻവലിക്കുന്നതായി ബസുടമകൾ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയോടു കൂടി പലയിടത്തും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയെങ്കിലും അർധരാത്രിയോടെ വീണ്ടും സർവീസ് നിർത്തി.

Find out more: