തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല; അമിത് ഷായ്ക്ക് എതിരെ തമിഴ്നാട്! ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ചൊവ്വാഴ്ച പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അണ്ണാമലൈ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ തമിഴ്നാട് ബിജെപി അനുവദിക്കില്ല. നമ്മുടെ രാജ്യത്ത് തമിഴ് ഒരു ലിങ്ക് ഭാഷയായാൽ ബിജെപി അഭിമാനിക്കുന്നു. ആവശ്യമെങ്കിൽ, തമിഴ്‌നാട് സർക്കാർ മറ്റ് സംസ്ഥാനങ്ങൾക്ക് കത്തെഴുതുകയും ആ സംസ്ഥാനങ്ങളിലെ 10 തമിഴ് സ്കൂളുകൾ തുടങ്ങാൻ ആവശ്യപ്പെടുകയും ചെയ്യണം. അങ്ങനെ ചെയ്‌താൽ ബിജെപി അതിനെ സ്വാഗതം ചെയ്യുമെന്നും ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ മാധ്യമങ്ങളോട്.






   ഏപ്രിൽ ഏഴിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും മുൻ ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ ഇത് സംബന്ധിച്ച് പരാമർശം നടത്തിയത്. വ്യാഴാഴ്ച ചേർന്ന 37-ാമത് പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതി യോഗത്തിലായിരുന്നു വിവാദ പ്രസ്താവന ഉണ്ടായത്. അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രാദേശിക പ്രതിപക്ഷ പാർട്ടികളായ ഡിഎംകെയും തൃണമൂൽ കോൺഗ്രസും വിമർശനവുമായി രംഗത്തുവന്നിരുന്നു. സർക്കാർ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുകയാണെന്ന് പല പ്രതിപക്ഷ നേതാക്കളും ആരോപിച്ചു. ഇന്ത്യയുടെ ബഹുസ്വര സ്വത്വത്തെ തകർക്കാനാണ് ബിജെപി എപ്പോഴും ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആരോപിച്ചിരുന്നു. ഭരണഭാഷ ഔദ്യോഗിക ഭാഷയായിരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിർദേശിച്ചിരുന്നു.





   കേന്ദ്രമന്ത്രിസഭയുടെ 70 ശതമാനം അജൻഡയും ഇപ്പോൾ ഹിന്ദിയിലാണു തയാ‌റാക്കുന്നത്. അതിനിടെ പ്രാദേശിക ഭാഷകളിലെ വാക്കുകൾ കൂടി സ്വീകരിച്ച് ഹിന്ദിയെ വിപുലമാക്കമണമെന്നും നിർദ്ദേശം ഉയർന്നിരുന്നു.  ‘ഹിന്ദി തെരിയാത് പോടാ’ എന്ന ഹാഷ്ടാഗും വൈറലായിരുന്നു. ഇതിനു പിന്നാലെ എ ആർ റഹ്മാൻ പങ്കുവച്ച ട്വീറ്റ് ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ തരംഗമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രാദേശിക ബിജെപി നേതൃത്വവും അമിത് ഷായ്ക്കെതിരെ തിരിഞ്ഞത്. കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ തമിഴ്നാട്ടിലെ സൈബർ ഇടങ്ങളിലും കടുത്ത വിമർശനം ഉയർന്നിരുന്നു.



 ‘ഹിന്ദി തെരിയാത് പോടാ’ എന്ന ഹാഷ്ടാഗും വൈറലായിരുന്നു. ഇതിനു പിന്നാലെ എ ആർ റഹ്മാൻ പങ്കുവച്ച ട്വീറ്റ് ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ തരംഗമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രാദേശിക ബിജെപി നേതൃത്വവും അമിത് ഷായ്ക്കെതിരെ തിരിഞ്ഞത്. അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രാദേശിക പ്രതിപക്ഷ പാർട്ടികളായ ഡിഎംകെയും തൃണമൂൽ കോൺഗ്രസും വിമർശനവുമായി രംഗത്തുവന്നിരുന്നു. സർക്കാർ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുകയാണെന്ന് പല പ്രതിപക്ഷ നേതാക്കളും ആരോപിച്ചു. ഇന്ത്യയുടെ ബഹുസ്വര സ്വത്വത്തെ തകർക്കാനാണ് ബിജെപി എപ്പോഴും ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആരോപിച്ചിരുന്നു.  

Find out more: