കൊവിഡ് മരണത്തിന് കാരണം കേന്ദ്രത്തിന്റെ അനാസ്ഥയെന്ന് രാഹുൽ ഗാന്ധി! ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനമുണ്ടായിരിക്കുന്നത്. അതിനൊപ്പം തന്നെ വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വച്ച് നഷ്ടപരിഹാരമായി നൽകണമെന്ന് വീണ്ടും അവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് കൊവിഡ് ബാധിച്ച് 40 ലക്ഷം പേർ മരിച്ചത് കേന്ദ്ര സർക്കാരിന്റെ അനാസ്ഥ കാരണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.'മോദി ജി സത്യം പറയുകയില്ല, മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുകയുമില്ല. ഓക്‌സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് അദ്ദേഹം ഇപ്പോഴും കള്ളം പറയുന്നു.
'ഞാൻ നേരത്തെ പറഞ്ഞിരുന്നു - കൊവിഡ് കാലത്ത് കേന്ദ്ര സർക്കാരിന്റെ അനാസ്ഥ മൂലം മരിച്ചത് അഞ്ച് ലക്ഷമല്ല, 40 ലക്ഷം ഇന്ത്യക്കാരാണ്.' 'ഞാൻ നേരത്തെ പറഞ്ഞിരുന്നു - കൊവിഡ് കാലത്ത് കേന്ദ്ര സർക്കാരിന്റെ അനാസ്ഥ മൂലം മരിച്ചത് അഞ്ച് ലക്ഷമല്ല, 40 ലക്ഷം ഇന്ത്യക്കാരാണ്.' അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. കൊവിഡ് കണക്കുകൾ പുറത്തുവിടുന്നത് സംബന്ധിച്ച ലോകാരോഗ്യസംഘടനയുടെ ശ്രമങ്ങളെ ഇന്ത്യ തടസ്സപ്പെടുത്തുന്നുവെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിനെ ഉൾപ്പെടുത്തിയാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. അമേരിക്കൻ മാധ്യമം പുറത്ത് വിട്ടിരിക്കുന്ന കണക്ക് പ്രകാരം ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക് ഔദ്യോഗിക കണക്കുകളേക്കാൾ എട്ട് മടങ്ങ് വർദ്ധനവിലാണുള്ളത്.
മോദി ജി നിങ്ങളുടെ ഉത്തരവാദിത്തം പൂർണമാക്കൂ, ഇരകളുടെ കുടുംബങ്ങൾക്കും നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയെന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ ട്വീറ്റ് ചെയ്തു. ഇന്ത്യയെപ്പോലെ ഇത്രയധികം മരണസംഖ്യ കണക്കുകൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മാതൃക ശരിയല്ലെന്നായിരുന്നു ഇന്ത്യയുടെ വാദം. നേരത്തെയും കൊവിഡ് മരണങ്ങൾ കണക്ക് കൂട്ടുന്ന ലോകാരോഗ്യ സംഘടനയടെ രീതിക്കെതിരെ ഇന്ത്യ നേരത്തെ രംഗത്തെത്തിയിരുന്നു. ഏപ്രിൽ 16നാണ് ''ആഗോള കൊവിഡ് മരണനിരക്ക് പരസ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങൾ ഇന്ത്യ തടയുന്നു' എന്ന തലക്കെട്ടിൽ ലേഖനം ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്.
എന്നാൽ, അതിന് മറുപടിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഒടുവിലത്തെ കണക്ക് പ്രകാരം നാല് പുതിയ മരണങ്ങളോടെ കൊവിഡ് മരണസംഖ്യ 5,21,751 ആയി ഉയർന്നിരുന്നു. അമേരിക്കൻ മാധ്യമം പുറത്ത് വിട്ടിരിക്കുന്ന കണക്ക് പ്രകാരം ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക് ഔദ്യോഗിക കണക്കുകളേക്കാൾ എട്ട് മടങ്ങ് വർദ്ധനവിലാണുള്ളത്. മോദി ജി നിങ്ങളുടെ ഉത്തരവാദിത്തം പൂർണമാക്കൂ, ഇരകളുടെ കുടുംബങ്ങൾക്കും നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയെന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ ട്വീറ്റ് ചെയ്തു. ഇന്ത്യയെപ്പോലെ ഇത്രയധികം മരണസംഖ്യ കണക്കുകൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മാതൃക ശരിയല്ലെന്നായിരുന്നു ഇന്ത്യയുടെ വാദം.
Find out more: