കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു വന്നാൽ സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ! മുസ്ലീം ലീഗ് നിലവിൽ യുഡിഎഫിൻ്റെ ഭാഗമാണെന്നും ഇപി ജയരാജൻ്റേത് എൽഡിഎഫിലേയ്ക്കുള്ള ഔദ്യോഗികക്ഷണമാണെന്ന് കരുതുന്നില്ലെന്നും മുസ്ലീം ലീഗ് നേതാവ് പറഞ്ഞു. മുന്നണിമാറ്റം ഇപ്പോൾ മുസ്ലീം ലീഗിൻ്റെ അജണ്ടയിലില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗിൻ്റെ എൽഡിഎഫ് പ്രവേശനസാധ്യത സംബന്ധിച്ച എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ്റെ പരാമർശനത്തിന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി. നിൽക്കുന്നിടത്ത് ഉറച്ചു നിൽക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗ് എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശം. എൽഡിഎഫ് പ്രവേശനം ഇപ്പോൾ പാർട്ടിയുടെ അജണ്ടയിലോ ചർച്ചയിലോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വർഗീയ ചേരിതിരിവിനെതിരെ ഒരുമിച്ച് നിൽക്കണമെന്നും വർഗീയത ചെറുക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗിന് കേരളത്തിലെ രാഷ്ട്രീയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നും എന്നാൽ ഈ ഇടം സ്വന്തമാക്കാനാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. മുന്നണിയിൽ ഇത്ര പാർട്ടി മതി എന്നു പറഞ്ഞു തങ്ങൾ അതിർത്തി അടയ്ക്കുന്നില്ലെന്നും എൽഡിഎഫ് നയങ്ങൾ അംഗീകരിച്ച് വന്നാൽ നേതാക്കളെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പി ജെ കുര്യനെയും മാണി സി കാപ്പനെയും സ്വീകരിക്കാൻ തയ്യാറാണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. എൽഡിഎഫ് വിപുലീകരണം സംബന്ധിച്ച് ഇ പി ജയരാജൻ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മുസ്ലീം ലീഗിൻ്റെ മുന്നണി പ്രവേശന സാധ്യത സംബന്ധിച്ച പരാമർശം നടത്തിയത്.
കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് മുസ്ലീം ലീഗ് വന്നാൽ അപ്പോൾ ആലോചിക്കാമെന്നായിരുന്നു ഇ പി ജയരാജൻ്റെ പരാമർശം. എൽഡിഎഫ് ശക്തിപ്പെടുകയാണെന്നും പ്രതീക്ഷിക്കാത്ത പലരും മുന്നണിയിലേയ്ക്ക് വരുമെന്നും ഇ പി ജയരാജൻ പറഞ്ഞു. മുന്നണി വിപുലീകരണം എൽഡിഎഫ് നയമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിൽ തുടരുന്നതിൽ ആർഎസ്പി പുനർചിന്തനം നടത്തണമെന്ന് പറഞ്ഞ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ ആർഎസ്പി നേതാവ് എ എ അസീസ്. ആർഎസ്പിയെ തകർത്ത് സിപിഎമ്മിൻറെ അടിമയാക്കി കൊണ്ടുപോകാൻ ശ്രമിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിച്ചിട്ട് മതി ചർച്ചയെന്നും അസീസ് പറഞ്ഞു. ഇ പി ജയരാജൻ അങ്ങനെ പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു അസീസിൻറെ പ്രതികരണം. "പുതിയ കൺവീനർ എന്ന നിലയിൽ അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു. എന്നാൽ ആർഎസ്പി എൽഡിഎഫ് വിട്ടുപോകാൻ ഇടയായ കാര്യങ്ങൾ ഇപി ജയരാജൻ നന്നായിട്ട് മനസിലാക്കണം. അവസാന കാലഘട്ടത്ത് ഞങ്ങൾ മുന്നണി വിടുമ്പോൾ അദ്ദേഹം മുന്നണി ചർച്ചകളിലൊന്നും ഉണ്ടായിരുന്ന ആളല്ല. അന്ന് കോടിയേരിയും പിണറായിയും വൈക്കം വിശ്വനുമായിരുന്നു ഉണ്ടായിരുന്നത്." എ എ അസീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Find out more: