പിസിയെ ചങ്ങലക്കിടാൻ കുടുംബം തയ്യാറാകണം; എൻ എസ് നുസൂർ! പി സി ജോർജിന്റെ മത ഭ്രാന്ത് മാറ്റാൻ കുടുംബം തയ്യാറകണം എന്ന് തുറന്നു കാട്ടി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നുസൂറിന്റെ കത്ത്. മുസ്ലിം വിരുദ്ധ പരാമർശത്തിൻറെ പശ്ചാത്തലത്തിൽ പിസി ജോർജ്ജിൻറെ മകൻ ഷോൺ ജോർജ്ജിന് എഴുതിയ തുറന്ന കത്തിലാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്. പൂഞ്ഞാറിൽ തോറ്റത് കയ്യിലിരുപ്പ് കൊണ്ടാണ്. അതിന് കേരളത്തിലുള്ള എല്ലാവരും അദ്ദേഹത്തെ സഹിക്കണമെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ലെന്നും നുസൂർ പറഞ്ഞു. വർഗ്ഗീയതക്കെതിരെ യുവാക്കൾ എല്ലാകാലത്തും നിലപാട് എടുക്കാനുള്ളവരാണ്. താങ്കളും അതിന് എതിരാകില്ലെന്ന് വിശ്വസിക്കുന്നെന്ന് പറഞ്ഞുകൊണ്ടാണ് നുസൂർ ഷോൺ ജോർജ്ജിനോടുള്ള കുറിപ്പ് ആരംഭിക്കുന്നത്.
താങ്കളുടെ പിതാവ് ഇന്നലെ ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗം കേൾക്കുകയുണ്ടായി. പ്രായമാകുമ്പോൾ പിതാക്കന്മാർ പലതും വിളിച്ച് പറയും. അത് ഏറ്റവുമധികം ബാധിക്കുന്നത് മക്കളെയായിരിക്കുമെന്നും നുസൂർ പറയുന്നു. 'ലവ് ജിഹാദിനെപ്പറ്റിയൊക്ക അദ്ദേഹം സംസാരിച്ചു. അങ്ങനെ ഒരു ജിഹാദ് ബോധപൂർവ്വം നാട്ടിലുണ്ടെന്ന് എനിക്കഭിപ്രായമില്ല. താങ്കളുടെ വിവാഹത്തിന് താങ്കൾ അനുഭവിച്ച മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അവസാനം "മാമോദിസ മുക്കിയിട്ടല്ലേ വിവാഹത്തിന് താങ്കളുടെ പിതാവ് സമ്മതിച്ചുള്ളൂ. ഇത്രയൊക്കെ ചെയ്തിട്ട് നാട്ടിൽ മതസ്പർദ്ദ വളർത്താൻ വല്ലതും വിളിച്ച് പറയുമ്പോൾ ചെറുപ്പക്കാരൻ എന്ന നിലയിലും മകനെന്ന നിലയിലും താങ്കൾ അതിനെ തടയണം. ആലങ്കാരികമായി പറഞ്ഞാൽ ചങ്ങലക്കിടണം എന്നും പറയാം. ഇല്ലെങ്കിൽ ചിലപ്പോൾ നാട്ടുകാർ തന്നെ പഞ്ഞിക്കിടും എന്ന് പറഞ്ഞാൽ തെറി വിളിക്കാം എന്നല്ലാതെ ഒന്നും ചെയ്യാനും കഴിയില്ല.
'തികഞ്ഞ മുസ്ലീം വിരുദ്ധത പ്രകടമാക്കുന്നത് ബിജെപിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്. അത് താങ്കൾക്ക് ബിജെപിയുടെ ദയാദാക്ഷണ്യത്തിന് വേണ്ടിയിട്ടാണെന്ന് മനസിലാക്കുന്നു. അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞത് പോലെ ക്രിസ്ത്യൻ പള്ളികളുടെ നിയന്ത്രണാവകാശം സർക്കാർ ഏറ്റെടുക്കുന്നതിനോട് താങ്കൾക്ക് യോജിപ്പുണ്ടോ? ആരാധനാലയങ്ങളുടെ നിയന്ത്രണാവകാശം സർക്കാർ ഏറ്റെടുക്കണമെന്ന് ഒരാവശ്യം സർക്കാർ പറഞ്ഞാൽ ഞാൻ വ്യക്തിപരമായി അതിനെ അനുകൂലിക്കും.
അതിന് ഉപാധികളുണ്ടെങ്കിൽ മാത്രം.' ഒപ്പം എല്ലാകാലത്തും, താൻ തികഞ്ഞ ആർഎസ്എസ്- എസ്ഡിപിഐ വിരോധി തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. വർഗ്ഗീയതയുടെ സഹവാസിയാണ് പിസി ജോർജ്ജെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയും വിമർശിച്ചു. 'തമ്മിലടിപ്പിക്കൽ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോർജ്ജിനെ കേസെടുത്ത് ജയിലിലിടാൻ പോലീസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോർജ്ജെന്നാണ് ഷാഫിയുടെ വാക്കുകൾ. പിസി ജോർജ്ജിൻറെ വിവാദ പ്രസംഗത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.
Find out more: