പിടിയുടെ പാർട്ടി അച്ചടക്കം പിന്തുടരും; സ്ഥാനാർഥിത്വം തള്ളാതെ ഉമ! തൃക്കാക്കര തനിക്ക് വ്യക്തിപരമായി പരിചയമുള്ള മണ്ഡലമാണെന്നും പാർട്ടി തീരുമാനം വരാതെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതികരണം നടത്താനില്ലെന്നുാമാണ് ഉമ തോമസ് വ്യക്തമാക്കിയത്. സ്ഥാനാർഥിത്വ സാധ്യത തള്ളാതെയായിരുന്നു ഉമയുടെ വാക്കുകൾ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതികരണവുമായി ഉമ തോമസ്.   നല്ലത് സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ഉമ പറഞ്ഞു. തൃക്കാക്കരയിലെ സ്ഥാനാർഥിത്വം സംബന്ധിച്ച ഇന്ന് തിരുവനന്തപുരത്ത് കോൺഗ്രസ് ഉന്നതതല ച‍ർച്ച നടക്കാനിരിക്കേയാണ് ഉമയുടെ പ്രതികരണം.




    പിടി തോമസ് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരുന്നു എന്നും ആ അച്ചടക്കം തുടരണം എന്നാണ് കരുതുന്നതെന്നും ഉമ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. താൻ ഉറച്ച ഈശ്വരവിശ്വാസിയാണ്.  ഉമയുടെ പേരാണ് കെപിസിസി നേതൃത്വം ഉയ‍ർത്തിക്കാണിക്കുന്നതും. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ പാർട്ടിയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഉമയുമായി ഇന്നു തന്നെ കോൺഗ്രസ് നേതാക്കൾ സംസാരിക്കുമെന്നും പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നുമാണ് വിവരം. പിടി തോമസിൻ്റെ നിര്യാണത്തെ തുടർന്ന് നടത്തുന്ന ഉപതെരഞ്ഞെടുപ്പിൽ സഹതാപതരംഗം ഉമയ്ക്ക് ഗുണം ചെയ്യുമെന്നും നേതാക്കൾ കരുതുന്നുണ്ട്. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് കെപിസിസി നേതാക്കൾ ഉമ തോമസിനെ വീട്ടിലെത്തി സന്ദ‍ർശിച്ചിരുന്നു.





   സഹതാപതരംഗം ഫലം കാണുന്ന മണ്ഡലമല്ല തൃക്കാക്കരയെന്നും മണ്ഡ‍ലത്തിൻ്റെ സാമൂഹിക സാഹചര്യം കൂടി പരിഗണിക്കണമെന്നുമായിരുന്നു ഡൊമിനിക് പ്രസിൻ്റേഷൻ്റെ പ്രതികരണം. ഇല്ലെങ്കിൽ വിപരീത ഫലമുണ്ടാകും. കോൺഗ്രസ് നേതൃത്വവുമായി പിണങ്ങിക്കഴിയുന്ന കെ വി തോമസിനെ അനുനയിപ്പിക്കണമെന്നും ഡൊമിനിക് പ്രസൻ്റേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഉമയെ മത്സരിപ്പിക്കുന്ന കാര്യത്തിൽ പാർട്ടിയ്ക്കുള്ളിൽ സമവായമുണ്ടാക്കാൻ കോൺഗ്രസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. 





ഉമയെ മത്സരിപ്പിക്കുന്നതിൽ അതൃപ്തി പരസ്യമാക്കി മുൻ എംഎൽഎ ഡൊമിനിക് പ്രസൻ്റേഷൻ രംഗത്തെത്തിയിട്ടുണ്ട്. കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനു പിന്തുണ നൽകുന്ന കെ വി തോമസ് താൻ വികസന രാഷ്ട്രീയത്തിനൊപ്പമാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, സ്ഥാനാർഥിത്വം സംബന്ധിച്ച് യുഡിഎഫും എൽഡിഎഫുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും കെ വി തോമസ് വ്യക്തമാക്കി. അതേസമയം, ഉപതെരഞ്ഞെടുപ്പിൽ കെ വി തോമസിൻ്റെ നിലപാട് എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല.  
  

Find out more: