അരുൺ കുമാറിനെ മാറ്റിയതെന്തിന്? കെ സുധാകരൻ! എല്ലാവർക്കും അറിയാവുന്ന അരുൺ കുമാറിനെ മാറ്റി ആർക്കും അറിയാത്ത ജോ ജോസഫിനെ മത്സരിപ്പിക്കുമ്പോൾ സംശയം തോന്നുമെന്ന് സുധാകരൻ പറഞ്ഞു. തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി നിർണയം സംശയാസ്പദമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഇടത് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ല. തൃക്കാക്കര തെരഞ്ഞെടുപ്പ് സിൽവർ ലൈൻ പദ്ധതിയുടെ വിധിയെഴുത്തായിരിക്കുമെന്നും സുധാകരൻ പറഞ്ഞു. സഭ ഏതെങ്കിലും പാർട്ടിക്ക് പിന്തുണ നൽകുമെന്ന് വിശ്വസിക്കുന്നില്ല.ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ വൈകി. പ്രഖ്യാപിക്കാൻ തീരുമാനിച്ച ആൾക്കുവേണ്ടിയുള്ള ചുവരെഴുത്ത് നിർത്തിവെക്കാൻ പറഞ്ഞു. അവസാനം ആർക്കും അറിയാത്ത ഒരു ഡോക്ടർ സ്ഥാനാർത്ഥിയായി.






  അരുൺ കുമാറിനെ എന്തിനാണ് വിലക്കിയതെന്നും സുധാകരൻ ചോദിച്ചു.തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതു മുതൽ കോൺഗ്രസ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇത്തരി പിശകായിരുന്നു.സഭ ഏതെങ്കിലും സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കാൻ പ്രഖ്യാപനം നടത്തുമെന്ന് കരുതുന്നില്ല. സഭയുടെ സ്വഭാവവും പ്രവർത്തനങ്ങളും ഞങ്ങൾക്കറിയാം. ആരോടും അവർ വാക്കു പറയാറില്ല. എകപക്ഷീയമായി തീരുമാനമെടുക്കാൻ ഇന്നത്തെ കാലത്ത് സഭക്ക് കഴിയില്ല. എല്ലാ സഭകളിലും കോൺഗ്രസ് പ്രവർത്തകന്മാർ അംഗങ്ങളാണ്. അതുകൊണ്ട് രാഷ്ട്രീയത്തിനനുസരിച്ച് സഭയുടെ തീരുമാനം മാറുന്നില്ല. 





  ആലഞ്ചേരി പിതാവിനെപ്പോലൊരാൾ ഇടതുപക്ഷ സ്ഥാനാർത്ഥിക്കുവേണ്ടി ഇറങ്ങിത്തിരിക്കുമെന്ന് കരുതുന്നില്ലെന്നും സുധാകരൻ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയിൽ എവിടെ നിന്നെങ്കിലും ആധികാരികമായ നിർദ്ദേശം ഇല്ലാതെ അരുൺ കുമാറിനു വേണ്ടി ചുവരെഴുതാൻ ആരും തയ്യാറാകില്ല. ഡോ ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വം പേമെന്റ് സീറ്റാണെന്ന് പറയാൻ താനില്ല. എന്നാൽ സാഹചര്യം വെച്ചു നോക്കുമ്പോൾ എന്തൊക്കെയോ അവിഹിതമായത് നടന്നു എന്നാണ് തെളിയിക്കുന്നത് എന്നും സുധാകരൻ പറഞ്ഞു.







 തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതു മുതൽ കോൺഗ്രസ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇത്തരി പിശകായിരുന്നു. ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ വൈകി. പ്രഖ്യാപിക്കാൻ തീരുമാനിച്ച ആൾക്കുവേണ്ടിയുള്ള ചുവരെഴുത്ത് നിർത്തിവെക്കാൻ പറഞ്ഞു. അവസാനം ആർക്കും അറിയാത്ത ഒരു ഡോക്ടർ സ്ഥാനാർത്ഥിയായി. അരുൺ കുമാറിനെ എന്തിനാണ് വിലക്കിയതെന്നും സുധാകരൻ ചോദിച്ചു.


Find out more: