തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ട്വന്റി20! ആം ആദ്മി പാർട്ടിയുമായി ചേർന്നെടുത്ത തീരുമാനമാണ് ഇതെന്ന് ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബ് വ്യക്തമാക്കി. തങ്ങളും മത്സരിക്കാനില്ലെന്ന് ആം ആദ്മി പാർട്ടിയും അറിയിച്ചിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി 20 മത്സരിക്കാനില്ലെന്ന് ട്വൻ്റി ട്വൻ്റി ചെയർമാൻ സാബു എം ജേക്കബ് അറിയിച്ചു. നേരത്തെ തൃക്കാക്കരയിൽ മുന്നണികൾക്കെതിരെ ആം ആദ്മി പാർട്ടി - ട്വൻ്റി ട്വൻ്റി സംയുക്ത സ്ഥാനാർത്ഥിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഈ ഉപതെരഞ്ഞെടുപ്പിൻറെ മത്സരരംഗത്തുനിന്നും വിട്ടു നിൽക്കാനും സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാർട്ടികളുടേയും തീരുമാനം എന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.






   സംസ്ഥാന ഭരണത്തെ നിർണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയിൽ നടക്കുന്നത്. ഉപതെരഞ്ഞെട്ടിന്റെ ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു ചലനവും ഉണ്ടാക്കില്ലെന്നും വാർത്താക്കുറിപ്പിൽ ട്വന്റി 20 അറിയിച്ചു.നേരത്തെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആം ആദ്മി പാർട്ടിയും വ്യക്തമാക്കിയിരുന്നു. ആം ആദ്മി സംസ്ഥാന കൺവീനർ പി സി സിറിയക്കാണ് ഇക്കാര്യം അറിയിച്ചത്. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാലും ഒരു സീറ്റുകൊണ്ട് സർക്കാരിൽ നിർണായക സ്വാധീനമൊന്നും വരുത്താൻ സാധിക്കില്ല. ഒരു സീറ്റുമാത്രം ലഭിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് സിറിയക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കജ്രിവാൾ 15ന് കൊച്ചിയിലെത്തുന്നുണ്ട്. 





  അന്ന് വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾക്കാണ് ഈ അവസരത്തിൽ ട്വൻറി ട്വൻറിയും ആം ആദ്മിയും പ്രധാന്യം നൽകുന്നതെന്നും ഇരു പാർട്ടികളും വ്യക്തമാക്കി.  'ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വലിയ ഗുണം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അടുത്ത നിയമസഭാ, പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ എല്ലാ സീറ്റിലും ആം ആദ്മി പാർട്ടി മത്സരിക്കും' രാജ പറഞ്ഞു. അതിന് പുറമെ, അധികാരത്തിൽ ഇല്ലാത്ത സംസ്ഥാനങ്ങളിൽ സാധാരണ ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കാറില്ലെന്ന് ആം ആദ്മി പാർട്ടി സംസ്ഥന നിരീക്ഷകൻ എൻ രാജയും വ്യക്തമാക്കി.





   ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നാണ് ബിജെപി സ്ഥാനാർഥി പറയുന്നത്. മണ്ഡലത്തിലെയും ജില്ലയിലെയും തെരഞ്ഞെടുപ്പ് ചരിത്രവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മുൻ നിർത്തിയാണ് ബിജെപിയുടെ ഈ വാദം.  തൃക്കാക്കര മണ്ഡലത്തിൽ 2011ൽ നിന്ന് 2016ൽ എത്തുമ്പേഴേക്കും നാലിരട്ടി വോട്ട് നേടാനായത് ചൂണ്ടിക്കാട്ടിയാണ് ബിജെപി സ്ഥാനാർഥി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. '2011 കാലയളവിൽ ബിജെപിക്ക് 5,000 വോട്ടാണ് ഉണ്ടായിരുന്നത്. അവിടുന്നാണ് ബിജെപി 22,000 വോട്ടിലേക്ക് വന്നത്. അത് കൊണ്ട് തന്നെ അത്ഭുതങ്ങൾ കാണിക്കാൻ കഴിയുന്ന മണ്ഡലമാണ്' ഇതെന്നാണ് എഎൻ രാധാകൃഷ്ണൻ പറയുന്നത്.


Find out more: