മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി എ വി ഗോപിനാഥ്! മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി എ വി ഗോപിനാഥ്! വികസനത്തിന്റെ പേരു പറഞ്ഞാണ് ഗോപിനാഥ് പിണറായിയെ വേദിയിലിരുത്തി വാനോളം പുകഴ്ത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയോട് തെറ്റിപിരിഞ്ഞ് പരസ്യമായി പത്രസമ്മേളനം നടത്തി ഗോപിനാഥ് ശ്രദ്ധനേടിയിരുന്നു. പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിലിനെതിരെ മത്സരിക്കാൻ ഗോപിനാഥിനെ കളത്തിലിറക്കാൻ അന്ന് ഇടതുപാളയവും ഒരുക്കം നടത്തിയെങ്കിലും അവസാന നിമിഷം പാളി. കെ സുധാകരനും ഉമ്മൻചാണ്ടിയുമെല്ലാം പാഞ്ഞെത്തിയാണ് അന്ന് ഗോപിനാഥിനെ ഒരുവിധം തണുപ്പിച്ച് നിർത്തിയത്. അതിനു പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെച്ച ഗോപിനാഥ് മറ്റൊരു പാർട്ടിയിലും ചേരാതെ നിലകൊള്ളുകയായിരുന്നു.
കെ വി തോമസിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പരസ്യമായി സ്തുതി പാടി മുൻ എംഎൽഎയും മുൻ ഡിസിസി പ്രസിഡന്റുമായ എ വി ഗോപിനാഥും രംഗത്തെത്തി. എന്നാൽ ഗോപിനാഥിനെ സിപിഎമ്മിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ഒരു മുൻ മന്ത്രിയുടെ നേതൃത്വത്തിൽ അണിയറ നീക്കങ്ങളും സജീവമായിരുന്നു. അതിനിടയിലാണ് ഇന്നലെ പെരിങ്ങോട്ടുകുറിശ്ശിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത മഹാകവി ഒളപ്പണ്ണയുടെ സ്മാരക മന്ദിരം ഉദ്ഘാടന വേദിയിൽ ഗോപിനാഥ് സ്വാഗതപ്രാസംഗികനായി എത്തിയതും പിണറായിയെ വാനോളം സ്തുതിച്ചതും. മുഖ്യമന്ത്രിയാണ് വരുന്നത് ഞാൻ പിൻമാറിയേ പറ്റൂവെന്ന് മഴ പോലും കരുതി''. തന്റെ ആത്മസുഹൃത്തായ കെ വി തോമസിനെപ്പോലെ രാഷ്ട്രീയം മറന്ന് വികസനത്തിനായി സർക്കാരിനൊപ്പം ഒന്നിച്ചു നിൽക്കുമെന്ന് ഗോപിനാഥ് നയം വ്യക്തമാക്കി.
എല്ലാവരും മനസിൽ പ്രതിഷ്ഠിച്ച നേതാവാണ് പിണറായി വിജയനെന്ന് ഗോപിനാഥ് പറഞ്ഞു. കേൾവിക്കാർക്ക് ഊർജം പകർന്ന് ഗോപിനാഥ് പ്രസംഗം തുടർന്നത് ഇങ്ങനെയാണ്, ''ഉച്ചവരെ പെരിങ്ങോട്ടുകുറിശിയിൽ കനത്ത മഴയായിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യം കണ്ടതോടെ മഴ മാറി. ഉദ്ഘാടന പ്രസംഗത്തിൽ ഗോപിനാഥിനുള്ള മറുപടി മുഖ്യമന്ത്രിയും കരുതിവെച്ചിരുന്നു. വികസനകാര്യങ്ങളിൽ എ വി ഗോപിനാഥിനെ പോലുള്ളവർ സഹകരിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്ന് പറഞ്ഞ പിണറായി വിജയൻ, ആ സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെങ്കിൽ അതിന് തയ്യാറാണെന്നുകൂടി വ്യക്തമാക്കി. ഒന്നാംപിണറായി സർക്കാരിന്റെ കാലത്ത് രാഷ്ട്രീയം നോക്കാതെ പെരിങ്ങോട്ടുകുറിശി പഞ്ചായത്തിന് ആവശ്യമായതെല്ലാം വാരിക്കോരി തന്നിട്ടുണ്ടെന്ന് ഗോപിനാഥ് പറഞ്ഞു.
മുന്നിൽ വച്ച പദ്ധതികളെല്ലാം അനുവദിച്ച് യാഥാർഥ്യമാക്കി തന്നതായി വേദിയിൽ തുറന്നുപറഞ്ഞു. ഗോപിനാഥിന്റെ പിൻബലത്തിലാണ് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് ഭരണം കോൺഗ്രസ് നിലനിർത്തുന്നത്. പഞ്ചായത്തിലെ സഹകരണ ബാങ്കും ഗോപിനാഥിന്റെ നേതൃത്വത്തിലാണ് ഭരിക്കുന്നത്. ഗോപിനാഥിന്റെ പിൻമാറ്റം മേഖലയിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. എന്നാൽ പലപ്പോഴായി പിണറായിയെ സ്തുതിക്കുന്ന ഗോപിനാഥിന്റെ നിലപാടിൽ കോൺഗ്രസ് അണികൾക്കിടയിൽ അമർഷമുണ്ട്. കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെച്ചാലും കോൺഗ്രസുകാരനായി തുടരുമെന്നാണ് ഗോപിനാഥിനെ കുറിച്ച് വിശ്വസിക്കപ്പെട്ടിരുന്നത്.
Find out more: