ബിജെപി പ്രവർത്തനം; രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുന്നുവെന്ന് ലാലു പ്രസാദ് യാദവ്!  ബിജെപി പ്രവർത്തനം; രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുന്നുവെന്ന് ലാലു പ്രസാദ് യാദവ്! ബിജെപിക്കെതിരായ പോരാട്ടത്തിൽ എല്ലാ മതേതര പാർട്ടികളും ഒരുമിച്ചു നിൽക്കണം. സംപൂർണ ക്രാന്തി ദിനത്തിൽ പുറത്തുവിട്ട വീഡിയോയിലാണ് ലാലുവിന്റെ ആഹ്വാനം. ബിജെപിയുടെ പ്രവർത്തന രീതി മൂലം രാജ്യം ആഭ്യന്ത യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ 48 വർഷം മുമ്പ് നടത്തിയതുപോലെ ഇന്നും സ്വേച്ഛാധിപത്യത്തിനെതിരെ പോരാടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി എന്നിവയ്ക്കെതിരെ ജനം ഒന്നിച്ചു പോരാടണമെന്ന് ലാലു ആഹ്വാനം ചെയ്തു.






   വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ ജനങ്ങൾ ഒന്നിക്കാൻ അഭ്യർത്ഥിക്കുകയാണ്. മതേതര ശക്തികൾ കേന്ദ്രത്തിന്റെ നയത്തിനെതിരെ പോരാടണമെന്നും പിന്നോട്ടുപോകേണ്ട കാര്യമില്ലെന്നും ലാലു പറഞ്ഞു. സിംഗപൂരിൽ പോയി ചികിത്സ നടത്തണമെന്നാണ് ലാലു പ്രസാദ് യാദവിന്റെ ആഗ്രഹം. പാസ്പോർട്ട് പുതുക്കി ലഭിച്ചാൽ വിദേശത്ത് പോകാൻ അനുമതി തേടി പുതിയ അപേക്ഷ സമർപ്പിക്കുമെന്ന് ലാലുവിന്റെ അഭിഭാഷകൻ പറഞ്ഞു. കേസ് ജൂൺ 10ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. കാലിത്തീറ്റ കുംഭകോണ കേസിൽ ഏപ്രിലിലാണ് ഝാർഖണ്ഡ് കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്. അതേസമയം വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കു വേണ്ടി വിദേശത്തേക്ക് പോകാൻ പാസ്പോർട്ട് മടക്കി നൽകണമെന്ന ആവശ്യവുമായി ലാലു പ്രസാദ് യാദവ് കോടതിയെ സമീപിച്ചു.






   പാസ്പോർട്ട് പുതുക്കാൻ മടക്കിനൽകണമെന്ന് ആവശ്യപ്പെട്ടാണ് റാഞ്ചി സിബിഐ കോടതിയിൽ ലാലു പ്രസാദ് യാദവ് അപേക്ഷ നൽകിയത്. അതേസമയം  ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എത്തിയിരുന്നു. "ആന്തരികമായി വിഭജിച്ചു, ഇന്ത്യ രാജ്യാന്തര തലത്തിൽ ദുർബലമായി. ബിജെപിയുടെ നാണംകെട്ട മതാന്ധത നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല, ആഗോളതലത്തിൽ ഇന്ത്യയുടെ നിലപാടുകൾക്ക് കോട്ടം വരുത്തുകയും ചെയ്തു." രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെയാണ് ബിജെപി വക്താവ് നൂപുർ ശർമ വിവാദ പരാമർശം നടത്തിയത്.






  പ്രവാചകനെതിരായ പരാമർശം ഗൾഫ് രാജ്യങ്ങളിലടക്കം കനത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഖത്തർ, കുവൈത്ത് അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിഛായയെ ബാധിക്കുന്ന തരത്തിൽ വിവാദം വളർന്നതോടെ നൂപുർ ശർമയെ ബിജെപി സസ്പെന്റ് ചെയ്തിരുന്നു. ഡൽഹി ഘടകം മാധ്യമ വിഭാഗം ചുമതലക്കാരൻ നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു.

Find out more: