അജിത് പവാർ മഹാരാഷ്ട്രയിലെ പ്രതിപക്ഷനിരയെ നയിക്കും;  അഭിന്ദനമറിയിച്ചു ഷിൻഡെ! എൻസിപി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അജിത് പവാറിനെ നാമനിർദേശം ചെയ്തത്. 288 അംഗ നിയമസഭസഭയിലെ പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് എൻസിപി. മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അജിത് പവാറിനെ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു.വിമത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിൻഡെ ഒരുവിഭാഗം നേതാക്കളുമായി ചേർന്ന് കലാപക്കൊടി ഉയർത്തിയതോടെയായിരുന്നു മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സർക്കാർ പ്രതിസന്ധിയിലായത്. രണ്ടാഴ്ചയോളം നീണ്ട് നിന്ന രാഷ്ട്രീയനാടകത്തിന് പിന്നാലെ ഉദ്ധവ് രാജിവെക്കുകയും ചെയ്തു.






   ഇതിന് പിന്നാലെ തന്നെ ബിജെപിക്കൊപ്പം ചേർന്ന് ഷിൻഡെ സർക്കാർ രൂപീകരിക്കുകയായിരുന്നു. അജിത് പവാർ പക്വതയുള്ള രാഷ്ട്രീയക്കാരനും ഭരണാധികാരിയുമാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. ജൂൺ 30നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി എൻസിപി മാറിയെന്നും അജിത് പവാർ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുമെന്നും സ്പീക്കർ രാഹുൽ നർവേക്കർ അറിയിച്ചു. വിമത ശിവസേന നേതാക്കൾക്കൊപ്പം ബിജെപി മഹാരാഷ്ട്രയിൽ അധികാരമേറ്റതിന് പിന്നാലെയാണ് അജിത് പവാർ പ്രതിപക്ഷ നേതാവാകുന്നത്. നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ജൂൺ 30ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു.






   ശിവസേന എംഎൽഎ രാജൻ സാൽവിയാണ് മഹാസഖ്യത്തിൻറെ സ്ഥാനാർഥിയായി മത്സരിച്ചത്. 107 വോട്ടാണ് സാൽവിക്ക് ലഭിച്ചത്. മഹാവികാസ് അഘാഡി സഖ്യം വോട്ടെടുപ്പ് ആവശ്യപ്പെട്ടതോടെയായിരുന്നു സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞദിവസം നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർഥിയായിരുന്ന രാഹുൽ നർവേക്കർ വിജയിച്ചിരുന്നു. 164 വോട്ടുകളാണ് ബിജെപി - ഷിൻഡെ വിഭാഗത്തിന് ലഭിച്ചത്.  അജിത് പവാർ പക്വതയുള്ള രാഷ്ട്രീയക്കാരനും ഭരണാധികാരിയുമാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.






  ജൂൺ 30നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വിമത ശിവസേന നേതാക്കൾക്കൊപ്പം ബിജെപി മഹാരാഷ്ട്രയിൽ അധികാരമേറ്റതിന് പിന്നാലെയാണ് അജിത് പവാർ പ്രതിപക്ഷ നേതാവാകുന്നത്. നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ജൂൺ 30ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു.

Find out more: