സംസ്ഥാന സർക്കാർ നടപടികളിൽ ലോകബാങ്ക് തൃപ്തർ; റീബിൽഡ് കേരള! ഏതാനും ആഴ്ച മുൻപ് പുറത്തു വിട്ട ഇംപ്ലിമെൻ്റേഷൻ, കംപ്ലീഷൻ ആൻ്റ് റിസൾട്ട്സ് റിപ്പോർട്ടിലാണ് ലോകബാങ്കിൻ്റെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുനർനിർമാണ പദ്ധതിയുടെ പുരോഗതയെ ലോകബാങ്ക് തൃപ്തികരമെന്ന് വിശേഷിപ്പിച്ചത്. പ്രളയശേഷം സംസ്ഥാനത്തെ പുനരുദ്ധരിക്കുന്നതിനായി നടപ്പാക്കുന്ന റീബിൽഡ് കേരള പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയതിൽ തൃപ്തിയറിയിച്ച് ലോകബാങ്ക്. പദ്ധതിയുടെ പേരിൽ പ്രതിപക്ഷവും മാധ്യമങ്ങളും എൽഡിഎഫിനെ കടന്നാക്രമിക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തു വരുന്നത് എന്നതാണ് ശ്രദ്ധേയം. പ്രളയശേഷം തകർന്ന സംസ്ഥാനത്തെ അടിസ്ഥാന സൗകര്യമേഖല പുനർനിർമിക്കാനും ജീവനോപാധികൾ പുനസ്ഥാപിക്കാനുമാണ് സംസ്ഥാന സ‍ർക്കാർ റീബിൽഡ് കേരള പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്.




    ഇതോടൊപ്പം പരിസ്ഥിതിയ്ക്ക് ഇണങ്ങുന്ന വികസന മാതൃകകൾ ആവിഷ്കരിച്ച് നടപ്പാക്കാനും നദീതട വികസനപദ്ധതികൾ തയ്യാറാക്കാനുമായിരുന്നു സംസ്ഥാന സർക്കാർ പദ്ധതിയിട്ടത്. ഈ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയത് തൃപ്തികരമായാണെന്നും ചില മേഖലകളിലെങ്കിലും സർക്കാർ പ്രതീക്ഷകൾക്കപ്പുറം മികവ് കാഴ്ചവെച്ചെന്നും ലോകബാങ്ക് വിലയിരുത്തി. സംസ്ഥാനത്തെ അടിമുടി പിടിച്ചു കുലുക്കിയ 2018ലെ പ്ലളയത്തിനു ശേഷമാണ് റീബിൽഡ് കേരള പദ്ധതിയുടെ തുടക്കം. പമ്പാ, പെരിയാർ തീരങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിച്ച നദീതട സംരക്ഷണ പദ്ധതിയാണ് സർക്കാരിന് മുന്നേറ്റമുണ്ടാക്കാൻ കഴിയാതെ പോയ മേഖലയെന്നും റിപ്പോർട്ടിൽ പറയുന്നു.






   അതേസമയം, കരള നദീതട സംരക്ഷണ അതോരിറ്റി ബിൽ അവസാനഘട്ടത്തിലാണെന്നും ഈ ബിൽ നിയമമാകുന്നതോടെ ഈ മേഖലയിലും പുരോഗതിയുണ്ടാക്കാൻ കഴിയുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. പദ്ധതിയുടെ എട്ട് ഘട്ടങ്ങളിൽ ആദ്യത്തേതിൽ ഒന്നൊഴികെ മറ്റെല്ലാ പ്രവർത്തനങ്ങളും കൃത്യമായി നടപ്പാക്കാൻ സർക്കാരിനായെന്ന് ലോകബാങ്ക് റിപ്പോർട്ട് ഉദ്ധരിച്ചുള്ള ദ് ഹിന്ദു വാർത്തയിൽ പറയുന്നു.ദുരന്ത പ്രതികരണത്തിനായുള്ള മുന്നൊരുക്കൾ ശക്തിപ്പെടുത്താൻ പുതിയ മാർഗങ്ങൾ സ്വീകരിക്കുന്നതിലും പുതിയ അഞ്ച് അഗ്രോ - ഇക്കണോമിക് സോണുകൾ പ്രഖ്യാപിക്കുന്നതിലും സർക്കാർ വിജയിച്ചെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. കേരല ടൗൺ ആൻ്റ് കണ്ട്രി പ്ലാനിങ് ആക്ടിൽ ആവശ്യമായ ഭേദഗതി വരുത്താനും മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുമായി സർക്കാർ സമിതിയെ നിയോഗിക്കുകയും ചെയ്തു. 




  കൂടാതെ ജലവിതരണം മെച്ചപ്പെടുത്താൻ ആവശ്യമായ നയരൂപീകരണവും പദ്ധതി തയ്യാറാക്കലും സമിതിയുടെ ചുമതലയാണ്. അതേസമയം, കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക നയത്തിലുള്ള മാറ്റം മൂലം റീബിൽഡ് കേരള രണ്ടാം ഘട്ടത്തിൽ ചില മാറ്റങ്ങളുമുണ്ട്. ആദ്യഘട്ടത്തിലെ പുരോഗതി വിലയിരുത്തിയ ശഷം രണ്ടാം ഘട്ടം നടപ്പാക്കാനാണ് നിലവിലെ നീക്കം. കൂടാതെ സാമ്പത്തികമേഖലയിലെ മെച്ചപ്പെട്ട നടത്തിപ്പ്, ദുരന്തനിവാരണ മേഖലയെ പിന്തുണയ്ക്കാൻ സാമ്പത്തിക സഹായങ്ങൾ, പമ്പാ നദീതടം ഉൾപ്പെടുന്ന കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ പ്രകൃതിദുരന്തങ്ങൾ മുന്നിൽക്കണ്ടുള്ള മാസ്റ്റർ പ്ലാൻ എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടും.

Find out more: