മുൻ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടു ഇ ഡി നോട്ടീസ്! കിഫ്ബിയിൽ പണം സ്വീകരിച്ചതിൽ നിയമലംഘനമുണ്ടെന്ന് ഇഡി. കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് അന്വേഷണം. മറ്റന്നാൾ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടീസ്. കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. കിഫ്ബിയുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി നിർമല സീതാരാമനായിരുന്നു ആദ്യം ആരോപണം ഉന്നയിച്ചത്. പിന്നീട് സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കളും ഇത് ഏറ്റെടുത്തിരുന്നു.
ഫെമ ലംഘനം നടത്തി കിഫ്ബി വഴി സംസ്ഥാനത്തേയ്ക്ക് പണം കൊണ്ടുവന്നുവെന്നായിരുന്നു നിർമല സീതാരാമന്റെ ആരോപണം. കിഫ്ബിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ ശക്തമായ ഭാഷയിലായിരുന്നു ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെയും മുഖ്യമന്ത്രിയുടേയും പ്രതികരണം. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് തോമസ് ഐസക്കിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇഡി ജോയിന്റ് ഡയറക്ടറാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെ കിഫ്ബി സിഇഒ, ഡെപ്യൂട്ടി സിഇഒ എന്നിവർക്ക് ഇഡി നോട്ടീസ് അയക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ മൊഴിയുടെ കൂടെ അടിസ്ഥാനത്തിലാണ് കിഫ്ബി വൈസ് ചെയർമാന്റെ ചുമതല വഹിച്ചിരുന്ന തോമസ് ഐസക്കിന് ഇഡി നോട്ടീസ് അയച്ചതെന്നാണ് സൂചന.അതേസമയം ഇഡിയുടെ നോട്ടീസ് തനിക്ക് കിട്ടിയിട്ടില്ല. കിട്ടിയാലും ഹാജരാകില്ലെന്നും ഇഡിയ്ക്ക് തന്നെ അറസ്റ്റ് ചെയ്യാമെന്നും തോമസ് ഐസക് പറഞ്ഞു. കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി നാളെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് ഐസക്കിനുള്ള ഇഡി നിർദ്ദേശം. അതേസമയം ഇഡിയുടെ നോട്ടീസ് തനിക്ക് കിട്ടിയിട്ടില്ല. കിട്ടിയാലും ഹാജരാകില്ലെന്നും ഇഡിയ്ക്ക് തന്നെ അറസ്റ്റ് ചെയ്യാമെന്നും തോമസ് ഐസക് പറഞ്ഞു.
കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് ഇഡി അന്വേഷണം. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു. കേരളം, ഫെമ ലംഘനം അടക്കമുള്ളവ നടത്തി സംസ്ഥാനത്തേക്ക് പണം കൊണ്ടുവരുന്നെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കേന്ദ്രമന്ത്രി നിർമലാ സീതാരാമനാണ് ആദ്യം ആരോപണം ഉന്നയിച്ചത്.പിന്നീട് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല അടക്കം ഇത് ഏറ്റെടുത്തിരുന്നു.
Find out more: