ഭൂമി കുംഭകോണ കേസിൽ സഞ്ജയ് റാവത്ത് അറസ്റ്റിൽ! കേസിൽ രണ്ടു തവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന അദ്ദേഹത്തിന്റെ വസതിയിൽ ഞായറാഴ്ച പുലർച്ചെ ഏഴിന് എത്തിയ ഇഡി സംഘം ചോദ്യം ചെയ്തു. വസതിയിൽ നിന്ന് 11.5 ലക്ഷം രൂപയും രേഖകളും പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. കെട്ടിട പുനർനിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. മുംബൈയിലെ ഗോരേഗാവിൽ 47 ഏക്കർ വരുന്ന പത്ര ചൗൾ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇഡി സംഘം സഞ്ജയ് റാവത്തിന്റെ വസതിയിൽ റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിനു റാവത്ത് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. 





  പിന്നീട് രണ്ടു തവണ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും പാർലമെന്റ് സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാൻ സാധിക്കില്ലെന്ന് റാവത്ത് അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യൽ 10 മണിക്കൂറോളം നീണ്ടു. തുടർന്ന്, നേരിട്ട് ഓഫിസിലെത്താൻ നിർദേശിച്ചു. വൈകിട്ട് അഞ്ചരയ്ക്ക് സ്വന്തം വാഹനത്തിൽ എത്തിയ അദ്ദേഹത്തെ ഇഡി ആസ്ഥാനത്ത് രാത്രി വൈകിയും ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് സഞ്ജയ് റാവത്തിനെ അറസ്റ്റ് ചെയ്തത്. നിലവിൽ സൗത്ത് മുംബൈയിലെ ഇഡി ഓഫീസിലാണ് സഞ്ജയ് റാവത്തുള്ളത്. ഓഫീസിനു മുന്നിൽ വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനിടെ ഇഡി റെയിഡിനിടെ റാവത്തിന്റെ വസതിക്കു മുന്നിൽ പ്രതിഷേധവുമായി ശിവസേന പ്രവർത്തകർ തടിച്ചുകൂടി. ഇഡിക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.  





  ഭൂമി കുംഭകോണ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിലെടുത്തു. റാവത്തിൻ്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയ ശേഷമായിരുന്നു ഇഡിയുടെ നീക്കം. രാവിലെ ഏഴുമണിയോടെയാണ് ബാൻഡുപ്പിലെ സഞ്ജയ് റാവത്തിൻ്റെ മൈത്രി ബംഗ്ലാവിൽ സിആർപിഎഫ് സുരക്ഷയോടെ എത്തിയ ഇഡി സംഘം റെയ്ഡ് ആരംഭിച്ചത്. പത്ര ചൗൾ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇഡി സംഘം സഞ്ജയ് റാവത്തിൻ്റെ വസതിയിൽ റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിനു റാവത്ത് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു.





പിന്നീട് രണ്ടു തവണ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും പാർലമെൻ്റ് സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാൻ സാധിക്കില്ലെന്ന് റാവത്ത് അറിയിക്കുകയായിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണം സഞ്ജയ് റാവത്ത് തള്ളി. തനിക്ക് അഴിമതിയുമായി ബന്ധമില്ലെന്ന് ശിവസേന സ്ഥാപകൻ ബാലസാഹേബ് താക്കറെയെക്കൊണ്ട് സത്യം ചെയ്യുന്നുവെന്ന് റാവത്ത് ട്വീറ്റ് ചെയ്തു. മരിച്ചാലും കീഴടങ്ങില്ലെന്നും ശിവസേന വിടില്ലെന്നും അദ്ദേഹം കുറിച്ചു. സഞ്ജയ് റാവത്തിനു പിന്തുണയുമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. റാവത്തിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് പറഞ്ഞ താക്കറെ, ഇഡി നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ചു.

Find out more: