ശ്രീലങ്കയിലെ പുതിയ പ്രസിഡന്റ്; ജനവിധിയില്ലാതെ പ്രസിഡന്റിനെ നിയമിക്കുന്നത് ആദ്യം! പ്രസിഡന്റായിരുന്ന ഗോതബയ രാജപക്സയുടെ ഒളിച്ചോട്ടവും പിന്നാലെയുള്ള രാജിക്കും ശേഷം ആദ്യമായാണ് ഇന്ന് പാർലമെന്റ് സമ്മേളിക്കുന്നത്. രാജ്യത്തെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള നീക്കങ്ങൾ ഇന്ന് മുതൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ജനവിധിയോടെയല്ല എംപിമാരാൽ പ്രസിഡന്റിനെ നിയമിക്കുന്നത്.ആഭ്യന്തര പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും അതിരൂക്ഷമായ ശ്രീലങ്കയിൽ ഇന്ന് പാർലമെന്റ് സമ്മേളിക്കും. 1978ന് ശേഷം ഒരിക്കലും ഒരു പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ പാർലമെന്റ് വോട്ട് ചെയ്തിട്ടില്ല. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ് 2024 നവംബർ വരെ അതായത്, ഗോതബയ രാജപക്‌സയുടെ ശേഷിക്കുന്ന കാലാവധിയിൽ തുടരുമെന്ന് സ്പീക്കർ മഹീന്ദ യപ്പ അബയ്വാർഡെന വെള്ളിയാഴ്ച പറഞ്ഞു.ജൂലൈ 20നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.





  225 അംഗ പാർലമെന്റിൽ നിന്നും രഹസ്യ വോട്ടുകളുടെ അടിസ്ഥാനത്തിലാകും പുതിയ രാഷ്ട്രപതിയെ കണ്ടെത്തുക.എസ്ജെബി പാർട്ടി നേതാവ് സജിത് പ്രേമദാസയുടെ പേര് പ്രതിപക്ഷം മുന്നോട്ട് വച്ചിരിക്കുന്നത്. ചീഫ് മാർഷൽ ശരത്ത് ഫോൻസേക ഭൂരിപക്ഷ പിന്തുണയുണ്ടെങ്കിൽ മത്സരിക്കാൻ സന്നദ്ധനാണെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രസിഡന്റ് പദവി ഉറപ്പിക്കാൻ വിക്രമസിംഗെ അനുനയ നീക്കങ്ങൽ ശക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകരും പ്രതിപക്ഷ പാർട്ടികളും.പുതിയ പ്രസിഡന്റ് എത്തുന്നത് വരെ മുൻപ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ഇടക്കാലപ്രസിഡന്റായി തുടരും. "ഭരണഘടന സംരക്ഷിക്കാൻ ഞാൻ ബാധ്യസ്ഥനാണ്" എന്ന് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയ ശേഷം വിക്രമസിംഗെ പറഞ്ഞു.





 അതേസമയം, പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുകയാണെന്ന് പൊതുജനങ്ങൾക്ക് ഉറപ്പുനൽകുന്നതിനുള്ള നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.പ്രതിഷേധിക്കുന്നവരെ ഭയന്ന് പ്രസിഡന്റ് രാജ്യം വിട്ടെന്ന സ്ഥിരീകരണം വന്നതിന് പിന്നാലെ പ്രസിഡന്റിന്റെ കൊട്ടാരം കൈയ്യടക്കുകയും ചെയ്തു. അതേസമയം, ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയെയും മുൻ ധനമന്ത്രി ബേസിൽ രാജപക്‌സയെയും അടക്കമുള്ളവർക്ക് രാജ്യം വിടുന്നതിന് വിലക്ക് ഏർപ്പെടുത്തി കോടതി. ജൂലൈ 28 വരെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് ലങ്കൻ സുപ്രീം കോടതി വെള്ളിയാഴ്ച വിലക്കിയതായി ട്രാൻസ്‌പരൻസി ഇന്റർനാഷണൽ ശ്രീലങ്ക അറിയിച്ചു. 




  കടുത്ത സാമ്പത്തിക പ്രതിസന്ധിയേത്തുടർന്ന് ഭക്ഷണത്തിനും മരുന്നിനും ഇന്ധനത്തിനുമായി പണം കണ്ടെത്താൻ പ്രയാസമുണ്ടാകുകയും ചെയ്തതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. അധികാരമാറ്റം ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് വരുന്ന പ്രതിഷേധപ്രവർത്തകർ സമരം തുടങ്ങിയത്. അതേസമയം, ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയെയും മുൻ ധനമന്ത്രി ബേസിൽ രാജപക്‌സയെയും അടക്കമുള്ളവർക്ക് രാജ്യം വിടുന്നതിന് വിലക്ക് ഏർപ്പെടുത്തി കോടതി. ജൂലൈ 28 വരെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് ലങ്കൻ സുപ്രീം കോടതി വെള്ളിയാഴ്ച വിലക്കിയതായി ട്രാൻസ്‌പരൻസി ഇന്റർനാഷണൽ ശ്രീലങ്ക അറിയിച്ചു.

Find out more: