സംഘപരിവാർ വേദിയിലെത്തിയതിൽ വിശദീകരണവുമായി കോഴിക്കോട് മേയർ! ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ മുന്നോടിയായി ഇന്നലെ തൊണ്ടയാട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിൽ നടത്തിയ സ്വത്വ-2022 മാതൃസമ്മേളനമാണ് സിപിഎമ്മുകാരിയായ മേയർ ഉദ്ഘാടനം ചെയ്തത്. സംഘപരിവാർ ആഭിമുഖ്യമുള്ള സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ ഉദ്ഘാടകയായി കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിനെച്ചൊല്ലി വിവാദം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള പരിപാടി എന്ന നിലയിലാണ് മാതൃസമ്മേളനത്തിൽ പങ്കെടുത്തതെന്നും ഇത്തരം പരിപാടികളിൽ പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കി. പരിപാടിയിൽ വർഗീയതയെക്കുറിച്ചല്ല സംസാരിച്ചതെന്നും മേയർ വിശദീകരിച്ചു.
ശ്രീകൃഷ്ണവിഗ്രഹത്തിൽ തുളസീമാല ചാർത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്ത മേയർ ഭക്തിയെക്കുറിച്ചും ശിശുപരിപാലനത്തെക്കുറിച്ചും നടത്തിയ പരാമർശങ്ങളും ചർച്ചയായിട്ടുണ്ട്. സംഭവം വിവാദമായതോടെ വിശദീകരണവുമായി മേയർ രംഗത്തുവന്നു.കേരളത്തിലെ ശിശുപരിപാലനത്തെക്കുറിച്ചും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നുമായിരുന്നു മേയർ പ്രസംഗിച്ചത്. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല, ബാലകാലത്ത് കുട്ടികൾക്ക് എന്തു കൊടുക്കുന്നു എന്നതാണു പ്രധാനം. ശ്രീകൃഷ്ണരൂപം മനസിലുണ്ടാകണം. പുരാണകഥാപാത്രങ്ങളെ മനസിലേക്ക് ഉൾക്കൊള്ളണം. ബാലഗോകുലത്തിന്റേതായ മനസിലേക്ക് അമ്മമാർ എത്തണം.
ഉണ്ണിക്കണ്ണനോട് ഭക്തി ഉണ്ടായാൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാൻ കഴിയണം. അപ്പോൾ കുട്ടികളിലും ഭക്തിയും സ്‌നേഹവും ഉണ്ടാകും. -മേയർ പറഞ്ഞു. അതേസമയം മേയർ പ്രസംഗത്തിൽ നടത്തിയ പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാകുകയാണ്. ഉത്തരേന്ത്യയിൽ മറ്റ് വീട്ടിലെ കുട്ടി അടുത്ത വീട്ടിലെത്തിയാൽ അവർ സ്വന്തം കുട്ടിയെപ്പോലെയാണ് നോക്കുക. എന്നാൽ കേരളത്തിൽ ഭയങ്കര സ്വാർത്ഥതയാണ്. ഇക്കാര്യമാണ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്. ഇത് വിവാദത്തിലാക്കിയതിൽ ദുഖമുണ്ടെന്നും മേയർ പറഞ്ഞു.
എന്നാൽ താൻ കേരളത്തിലെ കുട്ടികളുടെ ആരോഗ്യപരമായ കാര്യത്തെക്കുറിച്ചല്ല പറഞ്ഞതെന്നും അവരോടുള്ള സമീപനത്തെക്കുറിച്ചാണെന്നും ബീന ഫിലിപ്പ് വിശദീകരിച്ചു. സംഘപരിവാർ പരിപാടിയിൽ മേയർ പങ്കെടുത്തത് സിപിഎം അംഗീകരിക്കുമോ എന്ന ചോദ്യമാണ് ഡിസിസി പ്രസിഡൻറ് അഡ്വ. പ്രവീൺകുമാർ ഉന്നയിച്ചത്. സിപിഎം ആർഎസ്എസ് ബാന്ധവത്തിൻറെ മറ്റൊരു തെളിവുകൂടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.ഇതിനിടെ മേയർക്കും സിപിഎമ്മിനുമെതിരേ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ശ്രീകൃഷ്ണവിഗ്രഹത്തിൽ തുളസീമാല ചാർത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്ത മേയർ ഭക്തിയെക്കുറിച്ചും ശിശുപരിപാലനത്തെക്കുറിച്ചും നടത്തിയ പരാമർശങ്ങളും ചർച്ചയായിട്ടുണ്ട്. സംഭവം വിവാദമായതോടെ വിശദീകരണവുമായി മേയർ രംഗത്തുവന്നു.കേരളത്തിലെ ശിശുപരിപാലനത്തെക്കുറിച്ചും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നുമായിരുന്നു മേയർ പ്രസംഗിച്ചത്. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല, ബാലകാലത്ത് കുട്ടികൾക്ക് എന്തു കൊടുക്കുന്നു എന്നതാണു പ്രധാനം. ശ്രീകൃഷ്ണരൂപം മനസിലുണ്ടാകണം.
Find out more: