ആം ആദ്മി പാർട്ടിയുടെ എംഎൽഎമാരെ ബിജെപി ഭീഷണിപ്പെടുത്തുന്നു; സഞ്ജയ് സിങ്! ബിജെപി നൽകുന്ന 20 കോടി വാങ്ങിച്ചില്ലെങ്കിലോ, എഎപി വിട്ടില്ലെങ്കിലോ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അതേ വിധി ഉണ്ടാകുമെന്നാണ് ഭീഷണിയെന്ന് സഞ്ജയ് സിങ് ആരോപിച്ചു. മഹാരാഷ്ട്രയിൽ വിജയിച്ച രീതി സിസോദിയയ്‍ക്കെതിരെ പ്രയോഗിച്ചപ്പോൾ പരാജയപ്പെട്ടു. പക്ഷേ ഇപ്പോൾ എഎപിയുടെ എംഎൽഎമാരെയാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചു. സോമനാഥ് ഭാരതി ഉൾപ്പെടെ നാല് എംഎൽഎമാരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ആം ആദ്മി പാർട്ടിയുടെ എംഎൽഎമാരെ ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ്. എന്ത് വിലകൊടുത്തും എഎപിയെ നശിപ്പിക്കുമെന്ന് തനിക്കു പരിചയമുള്ള ബിജെപ് നേതാവ് പറഞ്ഞുവെന്ന് സോമനാഥ് ഭാരതി ആരോപിച്ചു. എംഎൽഎമാരെ ഒപ്പം കൂട്ടിയാൽ 25 കോടിയാണ് ഒരു ബിജെപി നേതാവ് വാഗ്ദാനം ചെയ്തതെന്ന് ബുരാരി എംഎൽഎയായ സഞ്ജീവ് ഝാ ആരോപിക്കുന്നു. തയ്യാറായില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് ചോദിച്ചപ്പോൾ മനീഷ് സിസോദിയയുടെ ഉദാഹരണമാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
സിസോദിയയുടെ ഗതി ഉണ്ടാകുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ കള്ളക്കേസാണ് എടുത്തിരിക്കുന്നതെന്ന് എഎപി എംഎൽഎമാർ മറുപടി നൽകി. അപ്പോൾ, തങ്ങൾക്കും അറിയാം, എന്നാൽ ഇതാണ് തന്ത്രമെന്നായിരുന്നു ബിജെപി നേതാക്കൾ പറഞ്ഞതെന്ന് സഞ്ജയ് സിങ് ആരോപിച്ചു.ഡൽഹിയിലെ എഎപി സർക്കാരിനെ തകർക്കാനുള്ള ചുമതലയാണ് നൽകുന്നതെന്നാണ് ബിജെപി നേതാവ് പറഞ്ഞത്. മനീഷ് സിസോദിയയുടെ പിന്നാലെ സിബിഐ എത്തിയെങ്കിൽ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്ന് ചിന്തിക്കൂവെന്നു ഭീഷണിപ്പെടുത്തിയെന്നും കുൽദീപ് കുമാർ ആരോപിച്ചു.
ഇതര സംസ്ഥാനത്തുനിന്നുള്ള ബിജെപി നേതാവാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് അബേദ്കർ നഗർ എംഎൽഎ അജയ് ദത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.സമാനമായ വാഗ്ദാനം തനിക്കും ലഭിച്ചുവെന്ന് കുൽദീപ് കുമാർ എംഎൽഎയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ എംഎൽഎമാരെ ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ്. എന്ത് വിലകൊടുത്തും എഎപിയെ നശിപ്പിക്കുമെന്ന് തനിക്കു പരിചയമുള്ള ബിജെപ് നേതാവ് പറഞ്ഞുവെന്ന് സോമനാഥ് ഭാരതി ആരോപിച്ചു. എംഎൽഎമാരെ ഒപ്പം കൂട്ടിയാൽ 25 കോടിയാണ് ഒരു ബിജെപി നേതാവ് വാഗ്ദാനം ചെയ്തതെന്ന് ബുരാരി എംഎൽഎയായ സഞ്ജീവ് ഝാ ആരോപിക്കുന്നു.
Find out more: