ഒരു ലക്ഷം ഓണക്കിറ്റുകൾ ബാക്കിയായി; കിറ്റ് വാങ്ങിയതിൽ മുമ്പിൽ മലപ്പുറം! 14,000 ത്തിലധികം റേഷൻ കടകളിലാണ് ഓണക്കിറ്റ് ബാക്കി വന്നത്. ആവശ്യക്കാർ കൂടുതലായി എത്തിയ കടകളിൽ എത്തിയ കടകളിൽ കിറ്റ് തികഞ്ഞില്ല. സംസ്ഥാനത്ത് റേഷൻ കടകളിൽ ബാക്കിയായത് ഒരു ലക്ഷത്തോളം ഓണക്കിറ്റ്. കിറ്റ് വിതരണം അട്ടിമറിക്കാൻ ബാഹ്യശക്തികളുടെ ഗൂഢാലോചന നടന്നെന്നും അവസാന ദിവസം പ്രതിസന്ധി സൃഷ്ടിക്കാൻ ചില റേഷൻ വ്യാപാരികൾ ശ്രമിച്ചെന്ന് വകുപ്പ് മന്ത്രി ആരോപിച്ചു. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റുകൾ വാങ്ങിയതിൽ മുന്നിൽ മലപ്പുറം ജില്ലയാണ്. 9.58 ലക്ഷം കിറ്റുകൾ ഈ ജില്ലയിലെ റേഷൻ കടകളിൽ വിതരണം ചെയ്തതായാണ് കണക്ക്.
9.29 ലക്ഷം പേർ വാങ്ങിയ തിരുവനന്തപുരം ജില്ലയാണ് രണ്ടാംത്. ഏറ്റവും കുറവ് വയനാട് ജില്ലയാണ്. 2.17 ലക്ഷം പേരാണ് കിറ്റ് വാങ്ങിയത്. സംസ്ഥാനത്താകെ 85.84 ലക്ഷം പേരാണ് കിറ്റ് വാങ്ങിയത്. ക്ഷേമസ്ഥാപനങ്ങളിലേക്കായി വിതരണം ചെയ്ത ഏകദേശം 15,000 കിറ്റുകൾ കൂടി ചേർന്നാണിത്. റേഷൻ കടകൾ വഴി വാങ്ങിയത് 85.69 ലക്ഷം പേരാണ്. കഴിഞ്ഞ ഓണക്കാലത്ത് 87.02 ലക്ഷത്തിലധികം കിറ്റുകൾ വിതരണം ചെയ്തപ്പോൾ ഇപ്രാവശ്യം 1.18 ലക്ഷം കുറവാണ് വിതരണം ചെയ്തത്. കിറ്റ് പായ്ക്ക് ചെയ്യുന്ന മാവേലി സ്റ്റോറുകളിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള താമസവും 94 % കിറ്റുകൾ മാത്രം വിതരണം ചെയ്താൽ മതിയെന്ന സപ്ലൈകോയുടെ അനൗദ്യോഗിക നിലപാടുമാണ് വിതരണത്തിന് തടസ്സമായത്. ഓഗസ്റ്റ് 23 നാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്.
15 ദിവസം നീണ്ട വിതരണം 7 നാണ് അവസാനിപ്പിച്ചത്. അവസാന 4 ദിവസമാണ് സ്വന്തം റേഷൻ കടയിൽ നിന്നല്ലാതെയും കിറ്റ് വാങ്ങാനുള്ള പോർട്ടബിലിറ്റി സംവിധാനം അനുവദിച്ചത്. മിൽമ നെയ്യും ക്യാഷു കോർപറേഷനിലെ കശുവണ്ടി പരിപ്പും ഇപ്രാവശ്യം ഓണക്കിറ്റിൽ ഇടംപിടിച്ചു. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മിൽമ നെയ് 50 മി.ലി, ശബരി മുളക്‌പൊടി 100 ഗ്രാം, ശബരി മഞ്ഞൾപ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശർക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം, തുണിസഞ്ചി തുടങ്ങിയവയാണ് ഓണക്കിറ്റിൽ ഉണ്ടായത്.
കിറ്റ് പായ്ക്ക് ചെയ്യുന്ന മാവേലി സ്റ്റോറുകളിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള താമസവും 94 % കിറ്റുകൾ മാത്രം വിതരണം ചെയ്താൽ മതിയെന്ന സപ്ലൈകോയുടെ അനൗദ്യോഗിക നിലപാടുമാണ് വിതരണത്തിന് തടസ്സമായത്. ഓഗസ്റ്റ് 23 നാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. 15 ദിവസം നീണ്ട വിതരണം 7 നാണ് അവസാനിപ്പിച്ചത്. അവസാന 4 ദിവസമാണ് സ്വന്തം റേഷൻ കടയിൽ നിന്നല്ലാതെയും കിറ്റ് വാങ്ങാനുള്ള പോർട്ടബിലിറ്റി സംവിധാനം അനുവദിച്ചത്. മിൽമ നെയ്യും ക്യാഷു കോർപറേഷനിലെ കശുവണ്ടി പരിപ്പും ഇപ്രാവശ്യം ഓണക്കിറ്റിൽ ഇടംപിടിച്ചു. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റാണ് സർക്കാർ സൗജന്യമായി വിതരണം ചെയ്തത്.
Find out more: