എകെജി സെൻ്റർ ആക്രമണം; രണ്ട് യൂത്ത് കോൺഗ്രസ്  പ്രവർത്തകർ കൂടി പ്രതികൾ! എകെജി സെൻ്റർ ആക്രമണക്കേസിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടി പ്രതികൾ. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തക ടി നവ്യ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് പ്രതിചേർത്തത്. ഇരുവരും ഒളിവിലാണ്. ഇരുവർക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തൽ. ഒളിവിൽ പോയ രണ്ട് പ്രതികളെയും കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇരുവരെയും പ്രതി ചേർത്തത്. എകെജി സെൻ്റർ ആക്രമണക്കേസിൽ അറസ്റ്റിലായ ജിതിനെ സഹായിച്ചത് നവ്യയാണെന്നാണ് കണ്ടെത്തൽ. 

  സംഭവദിവസം രാത്രി പത്തരയോടെ സ്കൂട്ടർ ഗൗരിശരപട്ടത്ത് എത്തിച്ച് ജിതിന് കൈമാറിയത് നവ്യയാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. സ്കൂട്ടർ കൈമാറിയ ശേഷം ജിതിൻ്റെ കാറിൽ സമയം ചെലവഴിച്ച നവ്യ ഇയാൾ തിരികെ എത്തുന്നതുവരെ കാറിൽ ഉണ്ടായിരുന്നു.എകെജി സെന്റർ ആക്രമണത്തിന് പ്രതി ജിതിൻ ഉപയോഗിച്ച സ്കൂട്ടർ സുഹൈൽ ഷാജഹാന്റെ ഡ്രൈവറുടെതാണെന്നാണ് കണ്ടെത്തൽ. സ്കൂട്ടർ ഉടമ സുധീഷ് വിദേശത്തേക്ക് കടന്നതായി പോലീസ് കണ്ടെത്തിയിരുന്നു. സ്കൂട്ടർ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.ചോദ്യം ചെയ്യലിൽ ജിതിന് സ്കൂട്ടർ എത്തിച്ച് നൽകിയെന്ന് നവ്യ സമ്മതിച്ചിരുന്നു.  

  എന്നാൽ ജിതിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സുഹൈൽ ഷാജഹാൻ ഒളിവിൽ പോയി. എകെജി സെൻ്ററിന് നേരെ ആക്രമണം ഉണ്ടായ രാത്രി ജിതിൻ്റെ പേരിലുള്ള കാറും പിന്നാലെ ഡിയോ സ്കൂട്ടറും പോകുന്ന സിസിടി ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ നിർണായകമായത് ഈ ദൃശ്യങ്ങളാണ്.നവ്യ കൈമാറിയ ഈ സ്കൂട്ടറിലെത്തിയാണ് ജിതിൻ എകെജി സെൻ്ററിന് നേരെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞത്.
സംഭവശേഷം ഗൗരിശപട്ടത്ത് മടങ്ങിയെത്തിയ ജിതിൻ നവ്യയ്ക്ക് സ്കൂട്ടർ കൈമാറിയ ശേഷം സ്വന്തം കാറിൽ പിന്നീട് യാത്ര നടത്തിയെന്നാണ് ക്രൈം ബ്രാഞ്ചിൻ്റെ കണ്ടെത്തൽ.

Find out more: