ജയലളിതയുടെ മരണം മികച്ച ചികിത്സ ലഭിക്കാത്തത് കൊണ്ട്; ആരോപണങ്ങൾ തള്ളി ശശികല! ജയലളിതയുടെ ചികിത്സയ്ക്കിടെ പുറത്തുവന്ന റിപ്പോർട്ടുകളിൽ പല വൈരുധ്യങ്ങളുമുള്ളതായി റിപ്പോർട്ടിലുണ്ട്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പണ്ട് തന്നെ ദുരൂഹതകൾ ഉണ്ടായിരുന്നു. ജയലളിതയുടെ തോഴി ശശികലയ്ക്കെതിരെയായിരുന്നു ആരോപണങ്ങളെല്ലാം. അന്ന് അധികാരത്തിലുണ്ടായിരുന്ന അണ്ണാ ഡിഎംകെ സർക്കാർ ജസ്റ്റിസ് അറുമുഖസ്വാമി അധ്യക്ഷനായ ഒരു ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചിരുന്നു. ജസ്റ്റിസ് ആറുമുഖ സ്വാമി കമ്മിഷനെയായിരുന്നു നിയമിച്ചത്. കമ്മീഷന്റെ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയെക്കുറിച്ചുള്ള അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ ഡിഎംകെ സർക്കാർ അവതരിപ്പിച്ചത്.2016 ഡിസംബർ 5ന് രാത്രി 11.30നാണ് ജയലളിതയുടെ മരണം അപ്പോളോ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്.
എന്നാൽ ഇതിന് ഒന്നര ദിവസം മുൻപ് അവർ മരിച്ചിരുന്നുവെന്നാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. ഡിസംബർ നാലിന് വൈകുന്നേരം മൂന്നിനും 3.50നും ഇടയിലുള്ള സമയത്ത് മരണം സംഭവിച്ചുവെന്നാണ് കമ്മീഷൻ കണ്ടെത്തൽ. അതോടൊപ്പം, ജയലളിതയ്ക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുനിന്നുള്ള ഡോക്ടർമാർ ജയലളിതയ്ക്ക് ആൻജിയോഗ്രാം സ്ത്രക്രിയ ഉൾപ്പെടെ നിർദേശിച്ചിരുന്നെങ്കിലും ഇതൊന്നും നടപ്പിലായില്ലെന്നാണ് ആരോപണം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയാണ് അപ്പോളോ ആശുപത്രി. ലോക നിലവാരമുള്ള ഡോക്ടർമാരാണ് അവിടെയുള്ളത്. അതുകൊണ്ടാണ് ജയലളിതയുടെ ചികിത്സയ്ക്ക് അപോളോ ആശുപത്രി തെരഞ്ഞെടുത്തതെന്നും അവർ പറഞ്ഞു.
എയിംസിൽനിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ നിർദേശപ്രകാരമാണ് ജയലളിതയ്ക്ക് ആൻജിയോഗ്രാം വേണ്ടെന്നു തീരുമാനിച്ചതെന്നും ശശികല പറഞ്ഞു. യുഎസിൽനിന്നെത്തിയ കാർഡിയോ തൊറാസിക് സർജൻ നവംബർ 25ന് ആശുപത്രിയിൽ ജയ ലളിതയെ പരിശോധിച്ചിരുന്നു. ഹൃദയ ശസ്ത്രക്രിയ വേണമെന്നായിരുന്നു അദ്ദേഹം നിർദേശിച്ചത്. എന്നാൽ യുകെയിൽനിന്നുള്ള മറ്റൊരു വിദഗ്ധനെത്തി പരിശോധിക്കുകയും ശസ്ത്രക്രിയ ആവശ്യമില്ലെന്നു നിർദേശിക്കുകയുമായിരുന്നു. ഈ ഇടപെടൽ സംശയാസ്പദമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.എഡിഎംകെ ഇടക്കാല അധ്യക്ഷയായിരുന്ന ശശികലയുൾപ്പെടെ നാല് പേർക്കെതിരെ അന്വേഷണം വേണമെന്നാണ് കമ്മിഷൻ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.
എന്നാൽ ആരോപണങ്ങളെല്ലാം തള്ളി ശശികല രംഗത്ത് എത്തി. ജയലളിതയുടെ ചികിൽസയിൽ ഇടപെട്ടിട്ടില്ലെന്നും അന്വേഷണം നേരിടാൻ തയാറാണെന്നും ശശികല പ്രതികരിച്ചു. ജയലളിതയെ രാഷ്ട്രീയമായി നേരിടാൻ ധൈര്യമില്ലാത്തവരുടെയും മരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നോക്കിനിൽക്കുന്നവരുടെയും നീചമായ നിലപാടിനെ ഇനി ആരും പിന്തുണക്കില്ലെന്ന് ശശികല പ്രതികരിച്ചു. ആശുപത്രിയിലെ കാര്യങ്ങൾ തീരുമാനിച്ചത് മെഡിക്കൽ സംഘമാണെന്നും അവർ പ്രതികരിച്ചു.
Find out more: