പ്രതിപക്ഷത്തെ ആക്രമിച്ചും സ്വയം വിമർശിച്ചും വി എസ് അച്യുതാനന്ദൻ!   രാജാധികാരത്തിന്റെ പുളിപ്പ്' കോൺഗ്രസ് രാഷ്ട്രീയക്കാർക്ക് ഇപ്പോഴും പോയിട്ടില്ല എന്ന കടുത്ത വിമർശനം കുറച്ചു വർഷങ്ങൾക്കു മുമ്പാണ് അദ്ദേഹം ഉന്നയിച്ചത്. രാജാധികാരത്തെക്കാളും ബ്രിട്ടീഷ് അടിമത്തത്തെക്കാളും മെച്ചമാണ് ജനായത്തഭരണം എന്ന് തെളിയിക്കേണ്ട ബാധ്യത സ്വാതന്ത്ര്യാനന്തര കാലത്തെ ഭരണകർത്താക്കൾക്കുണ്ട് എന്ന ഓർമ്മപ്പെടുത്തൽ അദ്ദേഹത്തിന്റെ വാക്കുകളിൽ കാണാം. സ്വയം വിമർശനം കൂടി ഉൾക്കൊള്ളുന്നതായിരുന്നു ആ പ്രസംഗം. അതിൽ വിഎസ്സിലെ നിയമസഭാ സാമാജികനെക്കാൾ ഒരു പാർട്ടി കേഡറെയാണ് കാണാൻ കഴിയുക. നിയമസഭയിലെ തന്റെ കന്നി പ്രസംഗത്തിൽ വിഎസ് ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്: 




  ജനായത്തഭരണം നിലവിൽ വന്നത് രാഷ്ട്രീയക്കാരുടെ ഉത്തരവാദിത്വം കൂട്ടിയിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ അതിലടങ്ങിയിട്ടുള്ളതായി കാണാം. ചൂഷകരെ പ്രതിരോധിക്കാൻ മുൻപന്തിയിൽ നിന്നിരുന്ന നേതാവ്. അതുകൊണ്ട് തന്നെയാണ് നിയമസഭയിലെ തുടക്കക്കാരന്റെ പതർച്ചയില്ലാതെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന തൊഴിലാളികൾക്ക് വേണ്ടി സ്വയംവിമർശനാത്മകമായ പ്രസംഗം നടത്തിയതും. അടിസ്ഥാന ജനവിഭാഗം പട്ടിണിയിലും പരിവട്ടത്തിലും കഴിയുന്നത് സർക്കാരിന് അഭിമാനകരമല്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. 1967ൽ അമ്പലപ്പുഴ മണ്‌ഡലത്തെ പ്രതിനിധീകരിച്ച് എം.എൽ.എ ആയിരിക്കേയാണ് വി. എസ്. തന്റെ കന്നിപ്രസംഗം നിയമസഭയിൽ നടത്തുന്നത്. 




  സ്വന്തം മണ്ഡലത്തിലെ അടിസ്ഥാന വർഗ്ഗ തൊഴിലാളികളായ കയർ, കാർഷിക, മത്സ്യം, കള്ള് ചെത്ത്, തെങ്ങുകയറ്റം തുടങ്ങിയ മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് വേണ്ടിയാണ് അദ്ദേഹം അന്ന് ശബ്ദമുയർത്തിയത്. ജനകീയ വിഷയങ്ങളിൽ സാധാരണക്കാരുടെ ജിഹ്വയായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ.  ആദ്യ പ്രസംഗത്തിൽ പോലും ഹാസ്യ രസങ്ങൾ പ്രകടമായിരുന്നു. സഭയിൽ കന്നിക്കാരനായി എത്തുമ്പോൾ തന്നെ പൊതുപ്രവർത്തനത്തിന്റെ കാൽനൂറ്റാണ്ട് പാരമ്പര്യം വി. എസ്. സ്വന്തമാക്കിയിരുന്നു. പാവപ്പെട്ട ജനവിഭാഗങ്ങൾ അനുഭവിച്ചുപോന്ന ചൂഷണങ്ങൾ അദ്ദേഹം നേരിട്ട് മനസിലാക്കിയിരുന്നു.ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് കാച്ചി കുറുക്കിയ പ്രസംഗങ്ങളായിരുന്നു വി.എസ്സിനെ ജനമനസുകളിൽ പ്രിയങ്കരനാക്കിയ പല ഘടകങ്ങളിലൊന്ന്. അങ്ങനെയാണ് അദ്ദേഹം ക്രൗഡ് പുള്ളറായി മാറിയതും. 



ചൂഷകരെ പ്രതിരോധിക്കാൻ മുൻപന്തിയിൽ നിന്നിരുന്ന നേതാവ്. അതുകൊണ്ട് തന്നെയാണ് നിയമസഭയിലെ തുടക്കക്കാരന്റെ പതർച്ചയില്ലാതെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന തൊഴിലാളികൾക്ക് വേണ്ടി സ്വയംവിമർശനാത്മകമായ പ്രസംഗം നടത്തിയതും. അടിസ്ഥാന ജനവിഭാഗം പട്ടിണിയിലും പരിവട്ടത്തിലും കഴിയുന്നത് സർക്കാരിന് അഭിമാനകരമല്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. 1967ൽ അമ്പലപ്പുഴ മണ്‌ഡലത്തെ പ്രതിനിധീകരിച്ച് എം.എൽ.എ ആയിരിക്കേയാണ് വി. എസ്. തന്റെ കന്നിപ്രസംഗം നിയമസഭയിൽ നടത്തുന്നത്. സ്വന്തം മണ്ഡലത്തിലെ അടിസ്ഥാന വർഗ്ഗ തൊഴിലാളികളായ കയർ, കാർഷിക, മത്സ്യം, കള്ള് ചെത്ത്, തെങ്ങുകയറ്റം തുടങ്ങിയ മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് വേണ്ടിയാണ് അദ്ദേഹം അന്ന് ശബ്ദമുയർത്തിയത്. ജനകീയ വിഷയങ്ങളിൽ സാധാരണക്കാരുടെ ജിഹ്വയായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ.  ആദ്യ പ്രസംഗത്തിൽ പോലും ഹാസ്യ രസങ്ങൾ പ്രകടമായിരുന്നു. 
 

Find out more: