ബലാത്സംഗ കേസുകളിലെ രണ്ട് വിരൽ പരിശോധന വേണ്ട! ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് വീണ്ടും പീഡനം നൽകുന്നതാണ് രണ്ട് വിരൽ പരിശോധനയെന്ന് കോടതി നിരീക്ഷിച്ചു. പരിശോധന നടത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ നിർദേശിച്ചു. അശാസ്ത്രീയമായ ഈ പരിശോധന ഇപ്പോഴും നടക്കുന്നത് ദുഃഖകരമാണെന്ന് ജസ്റ്റിസ്മാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.ബലാത്സംഗ കേസുകളിൽ നടത്തുന്ന രണ്ട് വിരൽ പരിശോധനയ്ക്ക് എതിരെ കർശന നടപടി എടുക്കാൻ സുപ്രീം കോടതി നിർദേശം. രണ്ട് വിരൽ പരിശോധന നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച നിർദേശം എല്ലാവർക്കും കൈമാറാനാണ് നിർദേശച്ചിരിക്കുന്നത്.മെഡിക്കൽ കോളേജുകളിലെ പാഠ്യപദ്ധതിയിൽനിന്ന് രണ്ട് വിരൽ പരിശോധന സംബന്ധിച്ച ഭാഗം നീക്കാൻ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.




  ഈ പരിശോധന അശാസ്ത്രീയമാണെന്ന് ഇതിന് മുമ്പും കോടതി വിധിച്ചിട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് വീണ്ടും പീഡനം നൽകുന്നതാണ് രണ്ട് വിരൽ പരിശോധനയെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. അതിജീവിതയുടെ ലൈംഗീക പശ്ചാത്തലം ബലാത്സംഗം കേസിൽ പ്രസക്തമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ഇരകളുടെ മെഡിക്കൽ പരിശോധനയുടെ ഭാഗമായി നടത്തുന്ന ടു ഫിംഗ‍ർ ടെസ്റ്റ് അശാസ്ത്രീയമാണെന്നും മനുഷ്യത്വ വിരുദ്ധമാണെന്നും പല വട്ടം അന്താരാഷ്ട്ര ഏജൻസികൾ അടക്കം ചൂണ്ടിക്കാട്ടിയിട്ടും ഇന്ത്യയിലെ പല അന്വേഷണ ഉദ്യോഗസ്ഥരും ഈ പരിശോധനയ്ക്ക് അനുമതി നടത്താറുണ്ട്. എന്നാൽ ടു ഫിംഗ‍ർ ടെസ്റ്റ് ലൈംഗികാക്രമണങ്ങൾ അതിജീവിക്കുന്നവരെ വീണ്ടും ഇരകളാക്കുന്നതിനു തുല്യമാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.




യഥാർഥത്തിൽ ഇരയായ വ്യക്തി മുൻപ് സെക്സിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നറിയുക എന്നതു മാത്രമാണ് ഈ നടപടിയിലൂടെ ഉദ്ദേശിക്കുന്നത്. അതു പോലും കൃത്യമാകണമെന്നുമില്ല. "ഈ പരിശോധനയ്ക്ക് ശാസ്ത്രീയ മൂല്യമില്ല. ഹൈമൻ ഇല്ലാത്തതും യോനിയുടെ വലുപ്പക്കൂടുതലും സെക്സ് കൊണ്ടല്ലാതെയും സംഭവിക്കാം." ബ്രിട്ടീഷ് മെഡിക്കൽ ജേണലിലെ ഒരു ലേഖനം വ്യക്തമാക്കുന്നു. പെർ-വജൈനൽ പരിശോധന എന്നു കൂടി അറിയപ്പെടുന്ന ഈ നടപടി ബലാത്സംഗക്കേസുകളിൽ മാത്രമല്ല ഉപയോഗിക്കുന്നത്. ഗർഭാശയസംബന്ധിയായ രോഗങ്ങളുടെ ചികിത്സാ വേളയിലും യോനിയിലൂടെ വിരൽ കടത്തി ഡോക്ടർമാർ പരിശോധിക്കാറുണ്ട്. എന്നാൽ ഈ പരിശോധന എന്തിന് ഉപയോഗിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട ചോദ്യമെന്ന് ചില ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.ബലാത്സംഗക്കേസുകളിൽ ഇനി ടു ഫിംഗർ ടെസ്റ്റ് നടത്തരുത് എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആണ് ഉത്തരവിട്ടത്. 




എന്നാൽ 2013ൽ നിർഭയ കേസ് പരിഗണിച്ച സുപ്രീം കോടതി ബെഞ്ച് അടക്കം സമാനമായ നിരീക്ഷണം മുന്നോട്ടു വെച്ചിട്ടുണ്ട്. ഇരകളുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ഹനിക്കുന്നതാണ് ഈ നടപടി എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ലൈംഗികബന്ധത്തിന് സമ്മതമുണ്ടായിരുന്നോ എന്ന കാര്യത്തിലടക്കം ഒരു വിശദീകരണവും നൽകാൻ ഈ പരിശോധന കൊണ്ട് കഴിയില്ല. ലൈംഗികാക്രമണക്കേസുകളിൽ ഇരകളാകുന്നവർക്ക് ടു ഫിംഗർ ടെസ്റ്റ് നടത്തരുതെന്ന് ലോകാരോഗ്യ സംഘടനയും യുഎൻ പോപ്പുലേഷൻ ഫണ്ടും മുൻപു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി കന്യകാത്വ പരിശോധന നടത്തുന്നത് അശാസ്ത്രീയമാണെന്നും ആക്രമണത്തിൻ്റെ ഭയം വിട്ടുമാറാത്തവരെ വീണ്ടും വേദനിപ്പിക്കുന്ന പരിശോധനകൾ നടത്തരുതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.


Find out more: