കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിൽ; റെക്കോഡിട്ട് പിണറായി വിജയൻ! മുഖ്യമന്ത്രി പദത്തിൽ പിണറായി ഇന്ന് 2364 ദിവസം പിന്നിടുകയാണ്. മുൻ മുഖ്യമന്ത്രി സി അച്യുതമേനോൻറെ റെക്കോഡാണ് പഴങ്കഥയായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത് ഇകെ നായനാരാണ്. എന്നാൽ തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസം മുഖ്യമന്ത്രി പദത്തിൽ എന്ന റെക്കോഡാണ് പിണറായി വിജയന് ലഭിച്ചത്. കേരളത്തിൽ കൂടുതൽ ദിവസം തുടർച്ചയായി മുഖ്യമന്ത്രി(Pinarayi Vijayan) പദത്തിലിരുന്ന വ്യക്തിയെന്ന റെക്കോഡ് ഇനി പിണറായി വിജയന് സ്വന്തം. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുന്നതിന് മുൻപ് 17 ദിവസം കാവൽ മുഖ്യമന്ത്രിയായിരുന്നത് കൂടി ഉൾപ്പെട്ടാണ് 2364 ദിനങ്ങൾ എന്ന നമ്പറിലേക്ക് പിണറായി വിജയൻ എത്തിയത്.
2016 മേയ് 25നാണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുന്നത്. ഭരണത്തുടർച്ച ലഭിച്ചതോടെ 2022 നവംബർ 14ന് മുഖ്യമന്ത്രിക്കസേരയിൽ 2364ാം ദിനത്തിലേക്ക് പിണറായി എത്തി. അച്യുതമേനോൻ ഒരു സർക്കാരിൻറെ കാലത്തായിരുന്നു ഇത്രയധികം നാൾ മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. 2016ൽ 91 സീറ്റുകളുമായാണ് പിണറായി വിജയൻ അധികാരത്തിലെത്തിയതെങ്കിൽ 2021ൽ 98 സീറ്റുകളുമായാണ് ഭരണത്തുടർച്ച നേടിയത്. രണ്ട് തവണയും കണ്ണൂരിലെ ധർമ്മടത്ത് നിന്നാണ് പിണറായി നിയമസഭയിലെത്തിയത് അതും ഭൂരിപക്ഷം വർധിപ്പിച്ച്. മുഖ്യമന്ത്രി പദത്തിൽ പിണറായി ഇന്ന് 2364 ദിവസം പിന്നിടുകയാണ്. മുൻ മുഖ്യമന്ത്രി സി അച്യുതമേനോൻറെ റെക്കോഡാണ് പഴങ്കഥയായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത് ഇകെ നായനാരാണ്.
എന്നാൽ തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസം മുഖ്യമന്ത്രി പദത്തിൽ എന്ന റെക്കോഡാണ് പിണറായി വിജയന് ലഭിച്ചത്. 2016 മേയ് 25നാണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുന്നത്. ഭരണത്തുടർച്ച ലഭിച്ചതോടെ 2022 നവംബർ 14ന് മുഖ്യമന്ത്രിക്കസേരയിൽ 2364ാം ദിനത്തിലേക്ക് പിണറായി എത്തി. അച്യുതമേനോൻ ഒരു സർക്കാരിൻറെ കാലത്തായിരുന്നു ഇത്രയധികം നാൾ മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. 2016ൽ 91 സീറ്റുകളുമായാണ് പിണറായി വിജയൻ അധികാരത്തിലെത്തിയതെങ്കിൽ 2021ൽ 98 സീറ്റുകളുമായാണ് ഭരണത്തുടർച്ച നേടിയത്. രണ്ട് തവണയും കണ്ണൂരിലെ ധർമ്മടത്ത് നിന്നാണ് പിണറായി നിയമസഭയിലെത്തിയത് അതും ഭൂരിപക്ഷം വർധിപ്പിച്ച്.
Find out more: